എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 23

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2023

പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം

പുതിയ അക്കാദമികവർഷം ആരംഭിച്ചു.ബാൻഡ് സെറ്റോടെ ആരംഭിച്ച ചടങ്ങിൽ എല്ലാ വിദ്യാർത്തികളെയും കൈയടിച്ചു സ്വാഗതം ചെയ്തു. ഉദ്ഘാടനം,മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യാ നെയ്സൻ നിർവഹിച്ചു.ശ്രീമതി റാണി ടീച്ചർ കുട്ടികളെ എഴുത്തിനിരുത്തി.അതിനുശേഷം ക്ലാസ്സ് ടീച്ചേഴ്സിനു കുട്ടികളെ കൈപിടിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ പേരുകൾ അടങ്ങിയ ലിസ്റ്റ് ക്ലാസ്സ് ടീച്ചേഴ്സിനു പ്രധാന അധ്യാപിക കൈമാറി.വിശിഷ്ടാതിഥികൾ സന്ദേശങ്ങൾ കൈമാറി.

മൂല്യങ്ങൾ

മൂല്യങ്ങൾ അടങ്ങിയ സന്ദേശങ്ങളുമായി അദ്ധ്യാപകർ

 		മാനസികവും ബൗദ്ധികവുമായ വളർച്ചയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്.ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ വാർത്തെടുക്കുന്നതിന് വിദ്യാഭ്യാസംആവശ്യമാണ്.സമൂഹത്തിൽ,  ഒരുത്തമപൗരനായി ജീവിക്കണമെങ്കിൽ വിദ്യാഭ്യാസം കൊണ്ടേകഴിയൂ. വിദ്യാലയത്തിലെത്തുന്ന കുട്ടി അച്ചടക്കം, ക്ഷമാശീലം, കൃത്യനിഷ്ഠ, സത്യസന്ധത, സൗഹാർദ്ദം തുടങ്ങിയ ഗുണവിശേഷങ്ങളൊക്കെ ആർജ്ജിക്കുന്നു. മറ്റുള്ളവരോട് പെരുമാറേണ്ടത് എങ്ങനെയെന്നു കുട്ടി പഠിക്കുന്നത് വിദ്യാലയത്തിൽ നിന്നാണ്. ദുശ്ശീലങ്ങൾ എല്ലാം ഒഴിവാക്കി നല്ലസ്വഭാവംനേടാൻ പഠനകാലത്ത് സാധിക്കുന്നു.അതിനായി ഒാരോ മാസവും ഒാരോ മൂല്യങ്ങൾ  അധ്യാപകർ കുട്ടികൾക്ക് പകർന്നു നൽകുന്നു.ജുൺ മാസത്തെ അനുസരണം എന്ന മൂല്യവുമായി  അദ്ധ്യാപകർ.

പരിസ്ഥിതി ദിനാചരണം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.

സംഗീത ദിനം

സംഗീതം ഇഷ്ടമല്ലാത്തവരായി ആരുമില്ല. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴുമെല്ലാം നമ്മൾ പാട്ട് കേൾക്കാറുണ്ട്. ഒരു മനുഷ്യ ജീവിതത്തിൽ എപ്പോഴും നിറയുന്ന സംഗീതത്തിനായി ഒരു ദിനം... അതാണ് ജൂൺ 21. ഫ്രാൻസിലാണ് ജൂൺ 21 സംഗീത ദിനമായി ആദ്യം ആചരിക്കാൻ തുടങ്ങിയത്.മനസിനു ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ആത്മാവിനെ തൊട്ടുണർത്താൻ, പ്രണയം വിടർത്താൻ, ദുഃഖമകറ്റാൻ, എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന് നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വികാരങ്ങളെ നിയന്ത്രിക്കുന്നതിനും മാനസിക സന്തോഷത്തിനും തലച്ചോറിനും സംഗീതം നല്ലതാണ്.

വായന ദിനചാരണം-JUNE 19

				വായനാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖഛായയായ സ്മാർട്ട്ഫോണുകളിലേക്ക് തെങ്ങിയ പുതു തലമുറയുടെ ഇടയിൽ വായനാ ദിനത്തിന്റെ പ്രധാന്യം ഏറെയാണ്. വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത  പി എൻ പണിക്കർ, ജൂൺ 19 മലയാളികളെ സംബന്ധിച്ച് വെറുമൊരു ദിനം അല്ല. ഇന്ന് നാം അന്തസ്സോടെ ഉയർത്തിക്കാട്ടുന്ന സമ്പൂർണ്ണ സാക്ഷരതയും, മലയാളിയെ വായനയുടെ പ്രാധാന്യവും അതുവഴി അത്ഭുത ലോകത്തിലേക്കും കൈപിടിച്ചെത്തിക്കാൻ ശ്രമിച്ച മഹത് വ്യക്തികളുടെ ത്യാഗത്തിന്റെ ദിനം കൂടിയാണ്.

വായനാ വാരാചരണത്തിലൂടെ......

വിശുദ്ധ ബലി -JUNE 20

വിശുദ്ധ ബലി നമ്മെ ക്രിസ്തുവുമായി രക്തബന്ധമുള്ളവരാക്കിത്തീർക്കുന്നു. ഒരു മേശയ്ക്കു ചുറ്റുമുള്ള ഒത്തുകൂടൽ എന്നാൽ വ്യക്തിഗത ബന്ധത്തിന്റേയും പരസ്പര സ്നേഹത്തിന്റേയും കൂട്ടായ്മയാണ്. ഈ വിധത്തിൽ വിശുദ്ധ കുർബാന കൂട്ടായ്മയുടെയും ക്ഷമയുടെയും സ്നേഹത്തിന്റേയും പ്രകടമായ ഒരു അടയാളമായിത്തീരുന്നു.അങ്ങനെ യേശുവിൽ നാം ഒന്നായിത്തീരുന്നു. ഫാ.ബിബീഷ് കോട്ടക്കലിന്റെ നേതൃത്ത്വത്തിൽ നടന്ന വിശുദ്ധ കുർബാന.

ഈശോയുടെ തിരുഹൃദയ തിരുനാൾ

ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞു 8-ാം ദിവസം വെള്ളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ കൊണ്ടാടുന്നു .ഈ പ്രത്യേക ദിവസം തിരഞ്ഞെടുത്തത് ഈശോതന്നെയാണെന്നു മാർഗ്ഗറീത്ത മറിയം അലക്കോക്ക് എന്ന പുണ്യവതിയുടെ വെളിപാടുകളിൽനിന്നു വിശദമാണ് .ഫ്രാൻസിൽ പാരലെമോണിയായിലെ വിസിറ്റേഷൻ മഠത്തിലെ ഒരംഗമായിരുന്ന ഈ സഹോദരിക്കു 1673 മുതൽ 1675 വരെ ഈശോയുടെ തിരുഹൃദയം പ്രത്യക്ഷമായി .ഈശോ തന്റെ ഹൃദയം നെഞ്ചിൽവച്ചു ഒരു വിരലുകൊണ്ടു താങ്ങിപ്പിടിച്ചിരിക്കുന്നതായിട്ടാണു കാണപ്പെട്ടത് .ഹൃദയത്തിന്റെ ഞെട്ടിൽ ഒരു കുരിശുണ്ടായിരുന്നു .അതിന്റെ കടയ്ക്കൽനിന്നു സ്നേഹാഗ്നിജ്വാല ഉയർന്നു പൊന്തി കുരിശിനെ വിഴുങ്ങാൻ ശ്രമിക്കുന്നതായി തോന്നും ഒരു മുൾമുടി ഹൃദയത്തെ വലയം ചെയ്തിരുന്നു .വിശുദ്ധ മർഗ്ഗറീത്തായുടെ വിവരണമനുസരിച്ചാണ് ഈശോയുടെ തിരുഹൃദയം ഇന്നു ചിത്രീകരിച്ചിട്ടുള്ളത് . ഈശോയ്ക്കു മനുഷ്യരോടുള്ള സ്നേഹത്തിന്റെ പ്രതീകമായ മാംസള ഹൃദയമാണു തിരുഹൃദയ ഭക്തിയുടെ വിഷയം .

ലഹരി വിരുദ്ധ ദിനം -JUNE 26

ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിൻ്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.സ്കൂൾ കുട്ടികളും യുവജനങ്ങളുമാണ് ലഹരിയുടെ ലോകത്തേക്ക് എളുപ്പം ആകർഷിക്കപ്പെടുന്നത്. ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന വിപത്തുക്കളെക്കുറിച്ചും ലഹരി വസ്തുക്കളിൽ നിന്നും വിട്ടു നിൽക്കേണ്ട ആവശ്യകതയെപ്പറ്റിയും പുതുതലമുറ ബോധവാന്മാരാകേണ്ടതുണ്ട്. ഈ ബോധവത്ക്കരണത്തിന്റെ ഭാഗമായി ആഗോളാടിസ്ഥാനത്തിൽ നടക്കുന്ന ഈ ദിനാചരണത്തിൽ നമുക്കും കൈകോർക്കാം . ലഹരി വിരുദ്ധ പ്രതിജ്ഞയുമായി സൊക്കോർസൊ...

നിത്യസഹായ മാതാവിന്റെ തിരുനാൾ -JUNE 27

നിത്യവും ഞങ്ങളെ സഹായിക്കുന്ന നിത്യസഹായ മാതാവേ................... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...

നിത്യസഹായ മാതാവിന്റെ തിരുനാൾ ..

നിത്യസഹായ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള നൊവേന ആരംഭിക്കുകയും ഓരോ ദിവസവും ഓരോ ക്ലാസുകാർ അത് അത് വളരെ ഭംഗിയായി നടത്തുകയും ചെയ്തു.അത്ഭുതങ്ങൾക്കും പ്രാർത്ഥനയ്ക്കുള്ള ഉത്തരങ്ങൾക്കും പേരുകേട്ട നമ്മുടെ നിത്യസഹായ മാതാവിന്റെ തിരുനാൾ.നൊവേന ദിനങ്ങളിലൂടെ...നിത്യസഹായ മാതാവിന്റെ പെരുന്നാളിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി കുറെ മത്സരങ്ങൾ നടത്തി. അധ്യാപകർക്കായി പ്രസംഗമത്സരം പാട്ടും മത്സരവും വിദ്യാർത്ഥികൾക്കായി മാതാവിന്റെ ഡിക്ലമേഷൻ മത്സരവും പ്രസംഗം മത്സരവും നടത്തി.

വിജയോത്സവം-JULY 4

വിജയോത്സവം

2023 24 അധ്യയനവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 100%വിജയം നേടാൻ സൊക്കൊർസൊ സ്കൂളിന് സാധിച്ചു. 54 വിദ്യാർഥികൾ Full A+ ഉം 17 വിദ്യാർഥികൾ 9 A+ ഉം കരസ്ഥമാക്കി. അഭിമാന അർഹമായ നേട്ടം കൈവരിച്ച സൊക്കോർസൊയിലെ വിജയോത്സവം ജൂലൈ നാലിന് സാഘോഷം കൊണ്ടാടി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യക്ഷപദം അലങ്കരിച്ചത് സിഎംസി ഉദയ പ്രോവിൻസ് എജുക്കേഷണൽ കൗൺസിലർ സിസ്റ്റർ ടെസ്‌ലിനും,ഉദ്ഘാടനം നിർവഹിച്ചത് മാള ഫൊറോന വികാരി റവ. ഫാ. ജോർജ് പാറമേലും ആയിരുന്നു.Full A+ജേതാക്കളായ 54 കുട്ടികൾക്ക് ഫാദർ ജോർജ് പാറമേൽ, സിസ്റ്റർ ടെസ്‌ലിൻ ,ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന ,പിടിഎ പ്രസിഡണ്ട് ശ്രീ ഷാനവാസ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. വിജയികളായ 199 കുട്ടികൾക്കും അവരുടെ ക്ലാസ് അധ്യാപകർ തന്നെ മെഡൽ സമ്മാനിച്ചത് മനസ്സ് നിറയുന്ന അനുഭവമായി.തങ്ങളുടെ വിജയം അംഗീകരിക്കപ്പെട്ടതിന്റെ ചാരിതാർത്ഥ്യം കുട്ടികളുടെ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു.വിദ്യാലയത്തോടുള്ള ആദരസൂചകമായി വിദ്യാർത്ഥികൾ ഒന്നിച്ച് വിദ്യാലയ ഗീതം ആലപിച്ചത് ഹൃദയസ്പർശിയായ അനുഭവമായി.സുപ്പീരിയർ സി.നിർമല, അധ്യാപകപ്രതിനിധി ശ്രീമതി മേരി നമിത എന്നിവർ വിജയികളായ എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ നേർന്നു.തങ്ങളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരോടും മാതാ പിതാക്കളോടും സർവ്വോപരി ദൈവത്തോടും നന്ദി പ്രകാശിപ്പിച്ചുകൊണ്ടു ഫുൾ എ പ്ലസ് ജേതാവായ ജിസ് ജോണി സംസാരിച്ചു.വിജയാത്സവത്തിന്റെ ഹൃദയമിടിപ്പിനെ ദ്രുതഗതിയിലാക്കിക്കൊണ്ടു നീലക്കുറിഞ്ഞികളുടെനൃത്താവിഷ്ക്കാരം നടന്നു.ഹൈസ്കൂൾ അധ്യാപിക ശ്രീമതി ധന്യ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

PTA GENERAL BODY MEETING-JULY4

2023 -24 അധ്യയന വർഷത്തിലെ പിടിഎ പൊതുയോഗം ജൂലൈ 4 രാവിലെ 9.30 ന് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന സ്വാഗതം ആശംസിച്ചു പിടിഎ സെക്രട്ടറി ശ്രീമതി ഫെമിൻ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക്കൽ മാനേജർ സിസ്റ്റർ നിർമ്മല ഉദ്ഘാടനം നിർവഹിച്ചു. മോട്ടിവേഷണൽ ട്രെയിനർ ശ്രീ ലാലുമലയിൽ "ഗുഡ് പാരന്റിങ് "എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. തുടർന്ന് പുതിയ അധ്യയന വർഷത്തേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടന്നു.പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ആറു പുരുഷന്മാരെയും രണ്ടു വനിതകളെയും തിരഞ്ഞെടുത്തു.ഇവരിൽ നിന്നും ശ്രീ.പി എ ഷാനവാസിനെ പ്രസിഡണ്ടായും ശ്രീ തോമസ് ചക്കാലക്കൽ വൈസ് പ്രസിഡണ്ടായും ശ്രീമതി വിനീത ബാലചന്ദ്രൻ മദർ പി ടി എ ആയും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ വർഷത്തിൽ വിദ്യാലയ പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കാൻ ഏവർക്കും സാധിക്കട്ടെ എന്ന ആശംസയോടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന ഏവർക്കും നന്ദി പറഞ്ഞു.

ലോക ജനസംഖ്യാദിനം- JULY 11

എല്ലാ വർഷവും ജൂലൈ 11 നാണ് ലോക ജനസംഖ്യ ദിനം ആഘോഷിക്കുന്നത് . ആഗോള ജനസംഖ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും ലോക ജനസംഖ്യ ദിനം ആഘോഷിക്കുന്നത് . 1989 ൽ ഐക്യരാഷ്ട്ര വികസന പരിപാടിയുടെ അന്നത്തെ ഗവേണിംഗ് കൗൺസിൽ ജനസംഖ്യ നിയന്ത്രണത്തിന്റെ ആവശ്യകതയിലും പ്രാധാന്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി ആരംഭിച്ചതാണ് ഇത് . ഈ ദിവസത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥി പ്രതിനിധി ആൽബ റോസ് ഒരു സന്ദേശം നൽകി.

CARMEL DAY CELERATION -JULY 15

കർമ്മലീത്ത സഭയുടെ സംരക്ഷക എന്ന നിലയിൽ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന് നൽകിയ വിശേഷ നാമമാണ് ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ അഥവാ കർമ്മല മാതാവ് . പതിനഞ്ചാം നൂറ്റാണ്ട് മുതൽ കർമ്മല മാതാവിനോടുള്ള ജനകീയ ഭക്തി കൂടി വന്നിരുന്നു. ഇതിൽ ഉത്തരീയം ഒരു ഘടകമായിരുന്നു. ഉത്തരീയം എന്നത് ക്രിസ്ത്യാനികൾ പൊതുവേ കഴുത്തിൽ ധരിക്കുന്ന ഒരു ആഭരണമാണ് . കുട്ടികൾക്ക് ഉത്തരീയം നൽകിക്കൊണ്ട് ഈ ഉത്തരീയ ഭക്തി പകർന്നു കൊടുത്തു. അന്നേദിവസം വിദ്യാലയ അങ്കണത്തിനു ചുറ്റും ജപമാലയർപ്പിച്ചും ഒരു കൂട്ടം വിദ്യാർത്ഥികൾ കർമ്മല മാതാവിനെകുറിച്ചുള്ള സന്ദേശങ്ങൾ ഓരോ ക്ലാസിലേക്ക് എത്തിക്കുകയും ചെയ്തു.

INVESTITURE CEREMONY AND CLUB INAUGRATION 2K23-JULY 27

സ്‌കൂൾ പാർലമെന്റ് ലീഡർമാരെ ആദരിക്കുന്ന ഏറ്റവും ഗംഭീരമായ ആഘോഷം, 2023-24 investiture ചടങ്ങ് 27-07-2023 വ്യാഴാഴ്ച ഞങ്ങളുടെ സ്‌കൂളിൽ നടത്തി. സ്‌കൂൾ പാർലമെന്ററി നേതാക്കൾ സ് കൂ ‌ ൾ വാദ്യമേളങ്ങളോടെ സ്‌കൂൾ കവാടത്തിൽ നിന്ന് ഫ്ലാഗ് പോസ്റ്റിലേക്ക് അതിഥിയെ സ്വീകരിച്ചു. Rev. Dr.Sr. സീന സിഎംസി (പ്രിൻസിപ്പൽ, കാർമൽ ഓട്ടോണമസ് കോളേജ് , മാള) മുഖ്യാതിഥിയായിരുന്നു. ഞങ്ങളുടെ ബഹുമാനപ്പെട്ട മുഖ്യാതിഥി റവ. സീനിയർ ഡോ. സീന സിഎംസി സമ്മേളനത്തെ അഭിസംബോധന ചെയ്തു. നമ്മുടെ സ്കൂൾ പ്രധാനമന്ത്രി ഷെഹ ഷെരീഫ് , ഉപപ്രധാനമന്ത്രി ആഞ്ചെലിയ ക്ലീറ്റസ് , യുപി ഹെഡ് ബോയ് ഡിയോൺ ഷിബു, യുപി ഹെഡ് ഗേൾ റിയ ഏലിയ മാർട്ടിൻ, തുടർന്ന് സ്കൂൾ കാബിനറ്റ് മന്ത്രിമാരായ സ്റ്റിൻഷാ സ്റ്റീഫൻ- വിദ്യാഭ്യാസ മന്ത്രി, അൽന ആൻ ഷാജു - ഡിസിപ്ലിൻ മന്ത്രി , ഉത്തര കെ ഗിരീഷ് - ആരോഗ്യമന്ത്രി , ഹെവാന ബിജോയ് - കായിക മന്ത്രിയും മീവൽ റോസ് ടിറ്റോയും സാഷേകൾ ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ് Rev. Sr.ജീന സിഎംസി പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്ററി നേതാക്കൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അതിനെ തുടർന്ന് ഞങ്ങളുടെ ബഹുമാനപ്പെട്ട മുഖ്യാതിഥി Rev. Dr.Sr. സീന സിഎംസി ക്ലബ് ഉദ്ഘാടന ചടങ്ങുകൾ നിർവഹിച്ചു. സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനത്തോടുകൂടി മറ്റു ക്ലബ്ബുകളെ പ്രതിനിധീകരിച്ചസോക്കോർസോയിലെ കുഞ്ഞുമക്കൾ ഒരു നാടക ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു

ചാന്ദ്രദിനം -JULY 21

ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് , എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത് . ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി.ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ് , മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു.ചാന്ദ്രദിനത്തിൻറെ പ്രസക്തിയെകുറിച്ച് വിദ്യാർത്ഥിനിയായ നന്ദന സംസാരിച്ചു.ഈ വർഷം വിക്ഷേപിക്കപ്പെട്ട ചാന്ദ്രയാൻ 3 ന്റെ മാതൃകയും ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ചുള്ള കൊളാഷും ഉണ്ടാക്കി പ്രദർശിപ്പിച്ചു.

'അധ്യാപക ദിനം സെപ്റ്റംബർ 5

അധ്യാപക ദിനം

SCGHS കോട്ടക്കൽ മാളയിലെ വിദ്യാർത്ഥികൾ സെപ്തംബർ 5 ചൊവ്വാഴ്ച അധ്യാപകദിനം ആഘോഷിച്ചു. സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ അധ്യാപക ദിനാചരണം നടത്തി.റോസാപ്പൂക്കൾ നൽകിയാണ് വിദ്യാർഥികൾ അധ്യാപകരെ വേദിയിലേക്ക് ക്ഷണിച്ചത്. അധ്യാപകർ ചേർന്ന് സ്കൂൾ അസംബ്ലി നടത്തി.പ്രാർത്ഥന, പ്രതിജ്ഞ, ചിന്താവിഷയം, അധ്യാപകർ നടത്തുന്ന വാർത്താ വായന എന്നിവയായിരുന്നു പ്രധാന പരിപാടികൾ. വിദ്യാർഥി പ്രതിനിധികൾ അധ്യാപകദിനത്തിൻെറ ആശംസകൾ അർപ്പിച്ചു.

'സ്കൂൾ കലോത്സവം 2023

സ്കൂൾ കലോത്സവം

SCGHS KOTTAKKAL MALA 2023 Sep 8 ന് സ്കൂൾ കലോത്സവം ആഘോഷിച്ചു. രാവിലെ 9.30 ന് സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനയോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. സ്റ്റാഫ് പ്രതിനിധി ജോൺസി ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. സ്കൂൾ കലോത്സവം ആർഎൽവി ബോസ് മുരിങ്ങൂർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി വിദ്യാർത്ഥികൾക്കായി ഗാനങ്ങൾ ആലപിച്ചു. തുടർന്ന് പിടിഎ പ്രസിഡന്റ് ശ്രീ പി എ ഷാനവാസ്, കലാവിഭാഗം സെക്രട്ടറി ലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ഒടുവിൽ റെയ്നി ടീച്ചർ നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ ഔദ്യോഗിക പരിപാടികൾ അവസാനിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി സാംസ്കാരിക മത്സരങ്ങൾ ആരംഭിച്ചു.

'കായിക ദിനം 2023

കായിക ദിനം

എസ്.സി.ജി.എച്ച്.എസ്.എസ്. കോട്ടക്കൽ മാള സെപ്തംബർ 19ന് കായികദിനം ആഘോഷിച്ചു.പ്രാർത്ഥനയോടെ ആഘോഷം ആരംഭിച്ചു.സ്‌കൂൾ കായിക മന്ത്രി കുമാരി ഹെവന ബിജോയ് ഒളിമ്പിക്‌സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . തുടർന്ന് ഒളിമ്പിക് ദീപം തെളിച്ചു.നാലു ഹൗസുകളും- പച്ച, ചുവപ്പ്, വെള്ള, നീല - മാർച്ച് പാസ്റ്റ് നടത്തി. കാണികളെ വിസ്മയിപ്പ്ച്ചു കൊണ്ടുള്ള നയനമനോഹരമായ മാർച്ച് പാസ്റ്റിൽ വിജയികളായത് ഗ്രീൻ ഹൗസായിരുന്നു.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണ സഹകരണത്തോടെ നടന്ന സൊക്കോർസയുടെ കായികദിനം പുത്തൻ താരോദയങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

ലോകവയോജന ദിനം

October 1/10/2023 ...... സ്നേഹത്തിന്റെ.....തൂവൽ സ്പർശം....സമൂഹ നന്മയിലേക്ക്.... ഒരുനാൾ നമുക്ക് അവർ കരുതൽ ആയിരുന്നു. ഇനി നാം അവർക്ക് കരുതൽ ആവണം ചേർത്തുപിടിക്കാം നമുക്ക് മുൻപേനടന്നവരെ .....സോക്കോർസോ മക്കളുടെ സ്നേഹ കൂട്ടായ്മയിലേക്ക് ചേർത്തുനിർത്തു..... ഇവരെ കൈപിടിക്കൂ..... മനുഷ്യജീവിത ചക്രത്തിന്റെ അവസാന ഘട്ടത്തിൽ. സ്നേഹം നൽകാൻ... സാന്ത്വനമേകാൻ... അംഗീകാരം നൽകാൻ..... ആദരിക്കാൻ...... മറക്കല്ലേ കൂട്ടുകാരെ.നല്ല ചിന്തകളുടെ അനന്തരഫലമാണ് നന്മ നിറഞ്ഞ പ്രവർത്തികൾ

ഗാന്ധിജയന്തി ദിനം

October 2/10/2023 ഓരോ പ്രവർത്തികളും അതിന്റെ പൂർണ്ണതയിൽ നിറവേറ്റുക..... നല്ല കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക... ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ നാനാവിധ ശുചീകരണ പ്രവർത്തനങ്ങൾ

KCSL സാഹിത്യോത്സവം 2023

മാള സോകോർസോയിലെ KCSL സംഘടനാംഗങ്ങൾ ഇരിഞ്ഞാലക്കുട സാഹിത്യോത്സവം 2023 ൽ സജീവമായി പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. അതിലെ സമ്മാനാർഹരായ വിദ്യാർഥികളുടെ വിശദാംശങ്ങൾ ചേർക്കുന്നു.

എന്നും സുത്യർഹ സേവനത്തിന്റെ മുഖമുദ്ര ചാർത്തിക്കൊണ്ട് ജയ് ജയ് സോക്കോർസോ KCSL .

CONGRATULATIONS TO ALL

എയ്ഡ്‌സ് ദിനം December 1

പ്രമാണം:23077 aids.jpgg
എയ്ഡ്‌സ് ദിനം

ലോകമെമ്പാടും എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളെ HIV അണുബാധ ഉണ്ടാക്കുന്നതിനെകുറിച്ചും പ്രതിരോധത്തെക്കുറിച്ചും ശുശ്രൂഷ തേടേണ്ട വഴികളെക്കുറിച്ചും ബോധ്യപ്പെടുത്തുകയാണ് ഈ ദിനചാരണ ലക്ഷ്യം.

   ===ലോകഭിന്നശേഷി ദിനം  December 3===
എയ്ഡ്‌സ് ദിനം

പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകളാക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ചചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെപോലെ തന്നെ അവരുടെ ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്.1992 മുതലാണ് നാം ഈ ദിനം ആചരിച്ചു വരുന്നത്.ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ.

   ===വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും  Januvary 6===

മാള സൊക്കോർസോ കോൺവെൻറ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംയുക്തമായി ആഘോഷിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ സി. നിർമല സി എം സി (HST, PHSICAL SCIENCE) ശ്രീമതി ഷാന മാത്യു (HSST Economics ), ശ്രീമതി ലിജി ജോൺ കെ (UPST), ശ്രീമതി ശാലി കെ വി (LPST )എന്നിവർക്ക് യാത്ര അയപ്പ് നൽകി.റൈറ്റ്.റവ. ഫാ. വർഗീസ് ചക്കാലക്കൽ (ബിഷപ് , കോഴിക്കോട് )ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റവ. ഡോക്ടർ.സി വിമല സി. എം. സി. (സുപ്പീരിയർ പ്രൊവിൻഷൽ, ഉദയ പ്രൊവിൻസ്) അധ്യക്ഷത വഹിച്ചു.സി. ജീന സി. എം. സി (HM HS ) സ്വാഗതം ആശംസിച്ചു. അകാലത്തിൽ പൊലിഞ്ഞത് പ്രിയ സഹപ്രവർത്തകൻ ഷിനോജ് സി എ യെ സി അനേറ്റ് സി എം സി(HSST PRINCIPAL )അനുസ്മരിച്ചു. റവ. ഫാ.ജോർജ് പാറേ മാൻ (മാള ഫൊറേൻ വികാരി )അനുഗ്രഹ പ്രഭാഷണം നടത്തി.ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകരെ ശ്രീ ഷാനവാസ്‌ പള്ളിമുറ്റത്ത് (HS പി ടി എ പ്രസിഡണ്ട്‌ ) മെമന്റോ നൽകി ആദരിച്ചു.ശ്രീമതി ബിന്ദു ബാബു (പ്രസിഡന്റ്, മാള ഗ്രാമ പഞ്ചായത്ത്‌ ) ശ്രീമതി. വഹിത കെ എ (റീജിയനൽ ഡെപ്യൂട്ടി ഡയറക്ടർ ) ശ്രീ. ടി വി യദു കൃഷ്‌ണൻ (വാർഡ് മെമ്പർ ) ശ്രീ. ബാബു മഹേശ്വരിപ്രസാദ് (ഡി. ഇ. ഒ ഇരിങ്ങാലക്കുട ) ശ്രീമതി മഞ്ജു എം കെ ( എ. ഇ. ഒ മാള ) റവ. ഫാ.സെബാസ്റ്റ്യൻ മാളിയേക്കൽ, റവ. ഫാ. ആന്റോ ചിരിയൻകണ്ടത്ത് , ശ്രീമതി ജോമോൾ കെ ജെ (അദ്ധ്യാപക പ്രതിനിധി ) കുമാരി.ലിഫിയ തെരേസ ഡിസിൽവ (വിദ്യാർത്ഥിനി പ്രതിനിധി ) എന്നിവർ സംസാരിച്ചു. സി. സോഫിയ സി. എം. സി (HSST biology ) നന്ദി പറഞ്ഞു .ശ്രീമതി ബിന്ദു ബാബു (പ്രസിഡന്റ്, മാള ഗ്രാമ പഞ്ചായത്ത്‌ ) എൻഡോവ് മെന്റ് വിതരണവും സി. ടെസ് ലിൻ സി എം സി(എഡ്യൂക്കേഷൻ കൗൺസിലർ ) കുട്ടികളുടെ സമ്മാന ദാനവും നടത്തി. മലയാള മനോരമ നല്ല പാഠം പദ്ധതി ഭാഗമായി തൃശൂർ ജില്ലയിൽ നിന്നും ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട സൊക്കോർസൊയുടെ അദ്ധ്യാപകരായ സി. ആൻ തെരേസ് , ശ്രീമതി റാണി ജോസഫ് എന്നിവർക്ക് ജില്ല തലത്തിൽ മികച്ച കോ കോർഡിനേറ്റേഴ്‌സ് ആയി പുരസ്‌കാരം ലഭിക്കുകയും അവരെ ആദരിക്കുകയും ചെയ്തു.തുടർന്നു വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.