സൈബർ സുരക്ഷാ പരിശീലനം

അമ്മമാർക്ക് 'ലിറ്റിൽ കൈറ്റ്‌സ്' യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം സംസ്ഥാന സർക്കാരിന്റെ (State Government) രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി അമ്മമാർക്കായി സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടി (Cyber Security Awareness Programme) സംഘടിപ്പിച്ചു. (Little Kites) ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകൾ വഴിയാണ് 150 ഒാളം രക്ഷിതാൾക്കു പരിശീലിനം നൽകിയത്. മുപ്പതുപേർ വീതമുള്ള ബാച്ചുകളിലായി 20 വരെ പരിശീലനം നൽകി.അരമണിക്കൂർ ദൈർഘ്യമുള്ള അഞ്ചു സെഷനുകൾ ഉൾപ്പെടെ മൂന്നു മണിക്കൂറായിരുന്നു പരിശീലനം. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിതഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതാണ് ഒന്നാമത്തെ സെഷൻ. മൊബൈൽ ഫോണിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിൻ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനിൽ 'രക്ഷിതാവും കുട്ടിയും മൊബൈൽ ഫോൺ ഉപയോഗവും' എന്ന ഭാഗവും ചർച്ച ചെയ്യും. വ്യാജവാർത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാജവാർത്തകളെ തടയാൻകൂടി സഹായിക്കുന്ന 'വാർത്തകളുടെ കാണാലോകം' (ഫേക്ക് ന്യൂസ് തിരിച്ചറിയൽ, ഫാക്ട് ചെക്കിംഗ്.) ആണ് മൂന്നാം സെഷൻ. ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്ന നാലാം സെഷനിൽ സൈബർ ആക്രമണങ്ങളും ഓൺലൈൻ പണമിടപാടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചർച്ച ചെയ്യുതു. ഇന്റർനെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം എന്ന അഞ്ചാം സെഷനോടെ ക്ലാസുകൾ അവസാനിച്ചു. പരിശീലനത്തിന് ഓരോ സ്‌കൂളിലേയും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ നാലു കുട്ടികളും കൈറ്റ് മാസ്റ്റർമാരായ അധ്യാപകരും നേതൃത്വം നൽകി. ഓൺലൈൻ സംവിധാനങ്ങൾ എല്ലാ മേഖലയിലും വ്യാപിക്കുന്ന സാഹചര്യത്തിൽ അധ്യാപകർക്കും കുട്ടികൾക്കുമൊപ്പം രക്ഷിതാക്കൾക്കും സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷിത ഉപയോഗത്തെക്കുറിച്ചും ബോധവൽക്കരണം നടത്താനാണ് പരിശീലനം.

പോക്സോ നിയമത്തെ കുറിച്ച് സ്കൂളുകളിൽ ബോധവൽക്കരണം

കൗമാരാർക്കിടയിലും വിദ്യാർഥികൾക്കിടയിലും ലൈംഗികാതിക്രമം വർധിച്ചുവരുന്നുണ്ട്. നിയമപരമായ പ്രത്യാഘാതത്തെ കുറിച്ചുള്ള അജ്ഞതയാണ് ലൈംഗികാതിക്രമം വർധിക്കുന്നതിന് കാരണം. വിദ്യാർത്ഥികളിൽ നിയമാവബോധം സൃഷ്ടിക്കുന്നതിന് മാള പോലീസിന്റെ നേതൃതത്തിൽ അധ്യാപകർക്കു ബോധവൽകരണ ക്ലാസ്.


TALENT HUNT -2022

വിദ്യാലയ ജീവിതം അന്യമായ രണ്ടു വർഷങ്ങൾക്കു ശേഷം 2022 ജൂൺ ഒന്നിന് വിദ്യാലയത്തിലേക്ക് എത്തുന്ന കുരുന്നുകളെ മാനസികമായും ബൗദ്ധികമായും ശാരീരികമായും ഉണർത്താനും ഊർജ്ജസ്വലരാക്കാനും അതോടൊപ്പം അവരിൽ ഒളിഞ്ഞിരിക്കുന്ന പ്രതിഭകളെ തിരിച്ചറിയുന്നതിനുള്ള അവസരങ്ങൾ ഒരുക്കിക്കൊണ്ട് സ്കൂൾ വിദ്യാർത്ഥി കൾക്കായി മെയ് 19, 20, 21 ദിവസങ്ങളിൽ ശില്പശാല സംഘടിപ്പിച്ചു. മെയ് 19 വ്യാഴാഴ്ച പ്രസന്നമായ പ്രഭാതത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ 99 ശതമാനം കുട്ടികളും ആവേശത്തോടെ വർക്ക് ഷോപ്പിലേക്ക് എത്തിച്ചേർന്നു.സി.ജീസ്‍മരിയയുടെ ആവേശം നിറഞ്ഞ ആമുഖ പ്രഭാഷണത്തോടെ സി.ആൻ തെരേസിന്റെ ഉണർവേകും നിർദ്ദേശങ്ങളോടെ പ്രാർത്ഥനയോടെ ആരംഭിച്ചു.

ELEVATION OF A PERSON''

ഹൈസ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജീന ഉദ്ഘാടനം ചെയ്ത ശില്പശാലയുടെ ആദ്യ സെഷൻ Mr.Shaju Karayil നയിച്ച മോട്ടിവേഷനൽ ക്ലാസ്സ് ആയിരുന്നു. ജീവിതം അനന്ത സാധ്യതകളുടെ ഒരു ഭണ്ഡാരം ആണ് .നമ്മുടെ ജീവിതത്തിലെ നിറവുകളെയും കുറവുകളെയും ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടാൽ അതെല്ലാം നന്മയ്ക്കായി ഭവിക്കും എന്ന തിരിച്ചറിവ് നൽകിക്കൊണ്ടായിരുന്നു പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറുമായ ശ്രീ.ഷൈജു കാരയിൽ സെഷൻ ആരംഭിച്ചത്.Hard work, creative Thinking, positive approach to all problems എന്നീ സ്വഭാവസവിശേഷതകൾ സൂക്ഷിക്കുന്നവർ ജീവിതത്തിൽ കിരീടം ചൂടും എന്നതിൻറെ ഒട്ടേറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് വളരെ interactive ആയ സെഷൻആണ് അദ്ദേഹം നയിച്ചത്അതോടൊപ്പം കുടുംബം, അച്ഛൻ, അമ്മ ബന്ധങ്ങൾ എന്നിവയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. കുട്ടികളുടെ മറുപടികൾക്കും ഉത്തരങ്ങൾക്കും ആവോളം പ്രോത്സാഹനം നൽകിയ അദ്ദേഹം എല്ലാ ശരി ഉത്തരങ്ങൾക്കും സമ്മാനങ്ങൾ നൽകുകയും സ്റ്റേജിൽ കുട്ടികൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ അവസരംനൽകുകയും ചെയ്തു . കൂടാതെ ആ സെഷനിലെ ബെസ്റ്റ് പെർഫോമർ ആയ DEVANANDA M B ക്ക് ട്രോഫി നൽകി അഭിനന്ദിക്കുകയും ചെയ്തു.

വിസ്മയകൂടം

ഗണിത സമവാക്യങ്ങളും യുക്തിയും വിശകലന ശേഷിയും സംയോജിപ്പിച്ച തികച്ചും വ്യത്യസ്തമായ ഒരു പരിശീലന പരിപാടി ആയിരുന്നു ഏടാകൂടം . വളരെയേറെ പ്രതിഭയും കഠിനാധ്വാനവും ഒന്നിച്ചു ചേർന്നപ്പോൾ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഒരുക്കാൻ സാധിച്ച പ്രശസ്ത വ്യക്തിയാണ് മാള സ്വദേശി ശ്രീ.ഇൽസുങ്ങ്.നല്ലൊരു മിമിക്രി കലാകാരനുമാണ് അദ്ദേഹം.കുട്ടികൾക്കായി ഇഷ്ടകഥാപാത്രങ്ങളെ അനുകരിച്ച് കൈയ്യടി നേടുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ തന്റെ അനേകം സൃഷ്ടികൾ, ഈ വിഷയത്തിൽ നല്ല പരിശീലനവും താല്പര്യവുമുള്ള സ്വന്തം മക്കളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കാണിച്ചുകൊടുക്കുകയും എല്ലാ വിദ്യാർഥികളും തന്നെ എല്ലാ രൂപങ്ങളുടെയും കുരുക്കഴിക്കുകയും പുനർനിർമ്മിക്കുകയും ചെയ്തു. കുട്ടികളെ ബൗദ്ധികമായി ഉയർത്തുന്നതോടൊപ്പം അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ സെഷന് സാധിച്ചു.

കൗമാര ആരോഗ്യം

കൗമാര പ്രശ്നങ്ങളെക്കുറിച്ച്,കുട്ടികളെ സാധാരണയായി ബാധിക്കുന്ന വിവിധ രോഗങ്ങളും അവയുടെ രീതികളെക്കുറിച്ചും വളരെ രസകരമായി തന്മയത്വത്തോടെ അവതരിപ്പിച്ചു കൊണ്ട് ഡോക്ടർ ജോം ജേക്കബ് ആയിരുന്നു ഈ സെഷൻ നയിച്ചത്. നിസ്സാരമായ ശാരീരിക ബലഹീനതകളെകുറിച്ച് വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതും നമ്മുടെ മനസ്സ് കൊണ്ട് നിയന്ത്രിക്കാവുന്നതുമായ അനേകം പ്രതിവിധി പറഞ്ഞുതന്നത് ഏറെ ഉപകാരപ്രദമായി. കുട്ടികൾ തങ്ങളുടെ സംശയങ്ങൾ പങ്കുവയ്ക്കുകയും ദൂരീകരിക്കുകയും ചെയ്തു.

ഭൂമിയുടെ അവകാശികൾ

മനുഷ്യരെ, ഏറെ പ്രത്യേകമായി കുട്ടികളെ ഭയപ്പെടുത്തുന്നവയാണ് ക്ഷുദ്ര ജീവികൾ; പ്രത്യേകിച്ച് പാമ്പ്. ഭയത്തിനു പകരം ശ്രദ്ധയോടും അനുഭാവപൂർവ്വവും കൈകാര്യം ചെയ്യേണ്ടവരാണ് എന്നുള്ള ബോധ്യം ഉണ്ടാകുന്നതിന് ഏറെ സഹായകരമായ സെഷൻ ആയിരുന്നു സബ് ഇൻസ്പെക്ടർ ശ്രീ ഫൈസൽ കോറോത്ത് നയിച്ച ക്ലാസ്.പാമ്പിനോടുള്ള കുട്ടികളുടെ അനാവശ്യ ഭയം ഒഴിവാക്കാനും അതേസമയം ജാഗ്രതയോടെ, അനാവശ്യ ഹിംസ കൂടാതെ അവയെ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഈ സെക്ഷൻ സഹായകമായി.ഇതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും തിരുത്താനും സാധിച്ചു.നല്ലൊരു ഗായകനും കൂടിയായ ഇദ്ദേഹം മനോഹരമായ ഒരു ഗാനമാലപിച്ച് കുട്ടികളെ സന്തോഷിപ്പിച്ചു.

മധുരനെല്ലിക്ക

ഗണിതം മധുരമാക്കാൻ, കണക്കിലെ കുറുക്കുവഴികളിലൂടെ ഗഹനമായ ഗണിത ലോകത്തേക്ക് ശങ്ക കൂടാതെ ഓടി ചെല്ലാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്ന സെഷൻ ആയിരുന്നു ശ്രീ ജോയി സാറിന്റെ മധുരനെല്ലിക്ക എന്ന ഗണിത ക്ലാസ്. അടിസ്ഥാനം ഉറപ്പിച്ചുകൊണ്ട് ചിട്ടയായി ഗണിതം പഠിച്ചാൽ ജീവിതകാലം മുഴുവൻ അതിന്റെ മധുര ഫലങ്ങൾ അനുഭവിക്കാം എന്ന ഒരുൾകാഴ്ച നൽകാൻ ഈ സെഷനു സാധിച്ചു.സംഖ്യകളുടെ വിവിധ ഗണങ്ങൾ വ്യത്യസ്ത സഞ്ചികളിൽ ആക്കി മനസ്സിൽ സൂക്ഷിക്കാൻ സാർ അവരെ പഠിപ്പിച്ചു. ഗുണനപ്പട്ടിക യുടെ പ്രാധാന്യവും അടിസ്ഥാന ഗണിത വിവരങ്ങൾ മനസ്സിൽ ഉറപ്പിക്കേണ്ടതിന്റെ ആവശ്യകതയും സർ കുട്ടികളെ ബോധ്യപ്പെടുത്തി.

"मेरि प्यारी हिन्दी"

      ഹിന്ദി ഭാഷാ സ്നേഹം വർദ്ധിപ്പിക്കുന്നതിനും മറ്റു ഭാഷകളോടൊപ്പം തന്നെ സുഗമമായി ഹിന്ദി ഉപയോഗിക്കുന്നതിനുള്ള പ്രചോദനം നൽകുന്നതിനുമായി  ഹിന്ദി അനായാസം കൈകാര്യം ചെയ്യുന്ന റിട്ടയേർഡ് ഹിന്ദി അദ്ധ്യാപിക സിസ്റ്റർ റാണി  "मेरि  प्यारी हिन्दी" എന്ന സെഷന് നേതൃത്വം വഹിച്ചു.രസകരമായ ഹിന്ദി ആക്ഷൻ സോങ്‍കളിലൂടെ, സംഭാഷണ ശകലങ്ങളിലൂടെ ഹിന്ദി വ്യാകരണത്തിന്റെ അടിസ്ഥാന പാതകളിലൂടെ ...എല്ലാം സഞ്ചരിച്ചു കുട്ടികൾക്ക് ഹിന്ദി സംസാരിക്കാനുള്ള ആത്മ വിശ്വാസം വർധിപ്പിക്കാൻ സാധിച്ചു.
ഹിന്ദി ആക്ഷൻ സോങ്ങുകൾ കുട്ടികൾ താത്പര്യത്തോടെ അവതരിപ്പിക്കുകയും,സംഭാഷണം ഹിന്ദിയിൽ നടത്തി തങ്ങൾക്കും ഈ ഭാഷ സംസാരിക്കാൻ കഴിയും എന്ന് ബോധ്യപ്പെടുകയും ചെയ്തു.

RIGHT WAY AT RIGHT TIME

സി.ജോസഫൈനിന്റെയും ജിസ ടീച്ചറുയെയും മധുരനാദത്തിൽ കുളിർമഴയായി ഈരടികൾ കുഞ്ഞുങ്ങളെ ധ്യാന ലീനരാക്കി,അകക്കണ്ണു തുറപ്പിച്ചു.ആ ഇടനാഴികളിലേയ്ക്കാണ് വെളിച്ചമായ് സിസ്റ്റർ ജീസ് മരിയയുടെ വാക്കുകൾ കടന്നു ചെന്നത്.ജീവിതം എത്ര മനോഹരമാണെന്നും അതിൻറെ ശരിയായ വർണ്ണങ്ങളും രുചിയും നിറവും ആസ്വദിക്കണമെങ്കിൽ നാം ഏതെല്ലാം വഴികളിലൂടെ സഞ്ചരിക്കണം ഏതെല്ലാം വഴികൾ ഉപേക്ഷിക്കണമെന്നും ആധികാരികമായും രസകരമായി പറഞ്ഞുകൊണ്ട് കുട്ടികൾക്ക് പുതിയ ബോധ്യങ്ങൾ നൽകിയ സെഷൻ ആയിരുന്നു സിസ്റ്റർ ജീസ് മരിയ നയിച്ചത്. ഈയാം പാറ്റകളെ പോലെ, മിന്നുന്ന വെളിച്ചങ്ങളിലേയ്ക്ക് പറന്നടുക്കുന്ന പ്രായത്തിന്റെ ചാപല്യത്തിൽ വീണു പോകുന്നവർക്ക് മാർഗ്ഗദർശനം ആയിരുന്നു ഈ സെഷൻ. കുട്ടികൾ വളരെയേറെ ആസ്വദിക്കുകയും അതോടൊപ്പം താൻ നടന്നുനീങ്ങുന്ന വഴികളിലെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ തിരിച്ചറിയാനുള്ള ഒരു ആന്തരിക നയനം തുറന്നു വയ്ക്കണമെന്ന ബോദ്ധ്യം നേടുകയും ചെയ്തു.

DIVINE VOICE

ക്രിസ്ത്യൻ കുട്ടികൾക്കായി ദേവാലയത്തിൽ ബ്രദർ നിഖിലിന്റെ നേതൃത്വത്തിൽ ഒരു ആത്മീയ വിരുന്നൊരുക്കി.പാപബോധമില്ലാതെ, നന്മതിന്മകളെ വിവേചിച്ചറിയാനാവാതെ ഉഴലുന്ന പുതുതലമുറ, ജ്ഞാനത്തിലും ദൈവാശ്രയത്തിലും വളരാനുള്ള ബോധ്യങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ഈ സെഷൻ.ഹൃദയം നിർമ്മലമാക്കാൻ നാം എത്രത്തോളം ശ്രദ്ധാലുക്കളാ യിരിക്കണം എന്ന് ബ്രദർ കുട്ടികളെ ബോധ്യപ്പെടുത്തി. പരിശുദ്ധാത്മനിറവിന് മാത്രമേ നമ്മെ വളർത്താനും ദൈവിക ജ്ഞാനത്താൽ പൂരിതരാക്കാനും സാധിക്കുകയുള്ളൂ. ലോകത്തിൻറെ അറിവ് നമ്മിലേക്ക് സ്വീകരിക്കുന്നതിന് ആവേശത്തോടെ മുന്നിട്ടിറങ്ങുന്ന നാം ദൈവീക അറിവ് നേടാനും ആ വഴിയേ ചരിക്കാനും , ആ വഴിയിലൂടെ മറ്റുള്ളവരെ നയിക്കാനും ശ്രദ്ധിക്കണമെന്ന് ബ്രദർ ഉദ്ബോധിപ്പിച്ചു.

PROTECTION BELT

പെൺകുട്ടികളുടെ സുരക്ഷ മുൻനിർത്തി, പെട്ടെന്നുള്ള കടന്നാക്രമണങ്ങളിൽ പ്രതികരിക്കുന്നതിനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കു ന്നതിനും,സ്വയം രക്ഷക്കായും കുട്ടികളുടെ ഒരു കരാട്ടെ ക്ലാസ് സംഘടിപ്പിച്ചു. ആകസ്മികമായി ഉണ്ടാകുന്ന കടന്നാക്രമണങ്ങൾ, സ്വയം രക്ഷക്ക് അല്ലെങ്കിൽ മറ്റുള്ളവരെ സഹായിക്കേണ്ട സന്ദർഭങ്ങൾ എന്നീ സാഹചര്യങ്ങളിൽ ധൈര്യപൂർവ്വം എങ്ങനെ നേരിടാമെന്ന് അവതരിപ്പിച്ച് കാണിക്കുകയും കരാട്ടെ പഠിക്കുന്നവരും അതിൽ താൽപര്യമുള്ളവരുമായ കുട്ടികൾ വേദിയിൽ വന്ന് പ്രത്യേക മുറകൾ അഭ്യസിക്കുകയും ചെയ്തു.കൗതുകത്തോടെ അതിലേറെ ആത്മവിശ്വാസത്തോടെ സ്വയരക്ഷക്കായി നമ്മുടെ മനസ്സും ശരീരവും പക്വതയോടെ ഒരുങ്ങണം എന്ന ബോധ്യത്തോടും കൂടിയാണ് കുട്ടികൾ ക്ലാസ്സ് സ്വീകരിച്ചത്.ശ്രുതി താള ചുവടുകൾ താള ലയങ്ങളുടെ വിന്യാസം കുട്ടികളിലെ മനസ്സിന് ഉന്മേഷം പകരുന്നതോടൊപ്പം ബൗദ്ധികമായ ഉണർവ്വ് ചിട്ടയും നൽകുന്നു. സൊക്കോർസോ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായ കൊച്ചുമിടുക്കികൾ കുമാരി വിസ്മയ സി എസ്,അമൃത എന്നിവരുടെ സംഗീത ക്ലാസ്സുകൾ നവ്യാനുഭവമായി. സ..രി...ഗ...മ... ശ്രുതി താളം കുട്ടികൾ ഏറ്റുപാടുകയും സംഗീതം നൽകിയ ഹൃദയാനന്ദം ആസ്വദിക്കുകയും ചെയ്തു.കുട്ടികളുടെ ഇഷ്ട സിനിമാഗാനങ്ങൾ പാടി അവരുടെ ഹൃദയം കീഴടക്കി.നൃത്തകല ഏറെ ഹൃദ്യമാണ്. സംഗീതത്തിൻറെ അകമ്പടിയോടൊപ്പം കൃത്യമായ ശരീരചലനങ്ങളും ഇഴചേരുമ്പോൾ ബുദ്ധിയും മനസ്സും ഒരുപോലെ ഊർജ്ജസ്വലമാകുന്നു. സൊക്കോർസയുടെ പൂർവ്വവിദ്യാർത്ഥി ജയലക്ഷ്മിയുടെ മിഴിവുള്ള സൗകുമാര്യം നിറഞ്ഞ നൃത്ത ചുവടുകൾ കുട്ടികളെ ഏറെ ആഹ്ലാദഭരിതരാക്കി. നൃത്തത്തിൻറെ അടിസ്ഥാനപാഠങ്ങൾ ജയലക്ഷ്മിയോടൊപ്പം നൃത്തത്തിൽ തൽപ്പരരായ വിദ്യാർത്ഥികൾ ചുവടു വെച്ചു കൊണ്ട് എല്ലാ കുട്ടികൾക്കും പരിശീലിക്കാൻ അവസരം നൽകി. ഒരിക്കൽപോലും നൃത്തച്ചുവടുകൾ വച്ചിട്ടില്ലാത്ത കുട്ടികളും നന്നായി കളിക്കുന്നവരും ഒരുപോലെ ആസ്വദിച്ച് നടനമാടി.

നാടൻ പാട്ടിന്റ മാസ്മരിക ലോകം

കരിന്തലക്കൂട്ടം മാളയുടെ അടുത്ത പ്രദേശത്തെ രൂപം കൊണ്ട നാടൻ പാട്ടിന്റെ കാവൽക്കാർ എന്ന് പറയപ്പെടുന്ന കരിന്തല കൂട്ടത്തിൻറെ പ്രതിനിധി ശ്രീ.പ്രസാദ് കുട്ടികളുമായി സംവദിച്ചു. ത്രിദിന വർക്ക്ഷോപ്പിന്റെ സമാപനം താളലയ ചുവടുകളോടെ നാടൻ പാട്ടിൻറെ ശീലുകളിൽ ആറാടി കൊണ്ട് വിഭവ സമൃദ്ധമായ ഒരു സദ്യ ഉണ്ടതുപോലെ കുട്ടികൾ ആസ്വദിച്ചു. അതോടൊപ്പം തന്നെ നാടൻ പാട്ട് എന്ന് തെറ്റിദ്ധരിച്ച് നാം പാടാറുള്ള പാട്ടുകൾ എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നും നാടൻപാട്ട് ,അതിൻറെ ഉത്ഭവം ,അതിൻറെ പ്രാധാന്യം എന്നിവയെക്കുറിച്ച് ശ്രീ. പ്രസാദ് കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.

മിടുക്കികളായ നമ്മുടെ വിദ്യാർത്ഥികൾ വളരെ പ്രചാരം നേടിയതും എന്നാൽ പാടാൻ ബുദ്ധിമുട്ടുള്ളതുമായ നാടൻ പാട്ടുകൾ മനോഹരമായി പാടി ക്ലാസ്സിനെ കൂടുതൽ രുചിയേകി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീനയുടെ ആശംസകളോടെ വർക്ക്ഷോപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കുള്ള സമ്മാനദാനത്തോടെ പത്താം ക്ലാസ് വിദ്യാർത്ഥി ശ്വേതയുടെ നന്ദി പ്രകടനത്തോടെ ആഘോഷങ്ങൾക്ക് തിരശ്ശീല വീണു... പക്ഷേ നൂറുകണക്കിന് മനസ്സുകളിൽ നന്മയുടെ മറ്റൊരു ആഘോഷത്തിന് തിരി തെളിഞ്ഞു ....... വെളിച്ചമാകാനും വെളിച്ചമേകാനും.....