എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 2019

Schoolwiki സംരംഭത്തിൽ നിന്ന്

നന്മ നിറഞ്ഞ കൈത്താങ്ങുകൾ

ഒരാളോട് സഹായം തേടുമ്പോൾ ആ വ്യക്തിയിൽ നമുക്കുള്ള വിശ്വാസം പ്രഖ്യാപിക്കുക കൂടിയാണ്. സഹായം നൽകുമ്പോഴാകട്ടെ അതൊരു സ്നേഹത്തിന്റെയും കരുതലിന്റെയും പ്രകടനം കൂടിയാണ്.പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ നമ്മെ പ്രാപ്തരാക്കുന്നത് മറ്റുള്ളവരുടെ നന്മ നിറഞ്ഞ കൈത്താങ്ങുകൾ ആണ് പരസ്പരം കൈകോർത്തു മുന്നേറുമ്പോൾ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും മറികടക്കാൻ നമുക്കു സാധിക്കും എന്ന തിരിച്ചറി വിൽ അധ്യാപകർ 20000/ തുക കണ്ടെത്തുകയും, വിദ്യാർത്ഥികൾക്ക് ഒരു കൈ താങ്ങാകാൻ വിദ്യാലയത്തിലെ സാമ്പത്തിക പിന്നോക്കവസ്ഥയുള്ള അർഹരായ 30 കുട്ടികൾ അവശ്യസാധനകൾ അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. അതിൽ വെളിച്ചെണ്ണ, പഞ്ചസാര, ധാന്യങ്ങൾ, മറ്റു അവശ്യവസ്തുക്കൾ,ശുചീകരണ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ROSE DAY

സെപ്തംബർ 22 ലോക റോസ് ദിനമായാണ് (World Rose Day ) ആചരിക്കുന്നു. എന്താണ് 'റോസ് ഡേ' എന്ന് ഇന്നും പലർക്കും അറിയില്ല. വാലൻൻറൈൻസ് ദിനവുമായി ബന്ധപ്പെട്ട് റോസ പൂവ് കൊടുക്കുന്ന റോസ് ദിനത്തെ കുറച്ചെ പലർക്കും അറിവുളളു. എന്നാൽ ഇന്ത്യയിൽ ഇന്ന്, ഈ ദിനം അർബുദ രോഗികൾക്കായി സമര്പ്പിച്ചിരിക്കുക യാണ്. ക്യാൻസർ ബാധിതരായവർക്ക് സന്തോഷവും ആശ്വാസവുംപകരുന്നതിനായാണ് ലോക് റോസ് ദിനം ആചരിക്കുന്നത്. ഈ ദിവസം എല്ലാ ആശുപത്രികളിലും ക്യാൻസർ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് സ്നേഹത്തിൻറെയും അടുപ്പത്തിൻറെയും സൂചകമായി റോസാപ്പൂവ് നൽകും. ക്യാൻസർ രോഗത്തെ കുറിച്ചൊരു അവബോധവും ഈ ദിനം സൂചിപ്പിക്കുന്നു. ക്യാൻസർ എന്ന അസുഖത്തെ പേടിയോടെയാണ് പലരും കാണുന്നത്. എന്നാൽ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ് ഇത് എന്നും ആളുകളിൽ എത്തിക്കുകയാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ക്യാൻസർ രോഗികളിൽ പ്രത്യാശ പകർന്നു നൽകാൻ വേണ്ടി ലോകം മാറ്റിവച്ചിരിക്കുകയാണ് ഈ ദിവസം ക്യാൻസർ പോരാട്ടത്തിൽ തളർന്നുപോയ രോഗിക്ക് റോസാപ്പൂവ് നൽകി, നിനക്കൊപ്പം ഞാനുമുണ്ട് എന്ന് ഉറപ്പുനൽകാനുള്ള ദിവസമാണിത്.ഈദിവസം എല്ലാ ആശുപത്രികളിലും ക്യാൻസർ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീക്ഷയും സൂചകമായി റോസാപ്പൂവ് നൽകും. ക്യാൻസർ രോഗത്തെ കുറിച്ചൊരു അവബോധവും ഈ ദിനം സൂചിപ്പിക്കുന്നു. ഈ ദിനത്തിന്റെ പ്രാധാന്യഉൾക്കൊണ്ടുകൊണ്ട് തന്നെ സമൂഹത്തിൽ ഈ സന്ദേശം എത്തിക്കാനായി പരിശ്രമിക്കുകയാണ് കൂട്ടുകാർ...

മാസ്ക് നിർമാണം

കൊറോണ വൈറസ് (കോവിഡ്-19) സംസ്ഥാനത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സർക്കാരും ആരോഗ്യ വകുപ്പും കൂടുതൽ ജാഗ്രതയിലാണ്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും ജനങ്ങൾക്കിടയിൽ പലവിധ തെറ്റിദ്ധാരണകളും അവബോധമില്ലായ്മയും നിലനിൽക്കുന്നുണ്ട്. രോഗപ്രതിരോധത്തിനായി ജനങ്ങൾ ധാരാളമായി മാസ്കും ഹാൻഡ് സാനിറ്റൈസറും വാങ്ങുന്ന അവസ്ഥയാണ് സംസ്ഥാനത്തുളളത്. ഇവയുടെ ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്.ഈ കാലയളവിൽ മാസ്കിന്റെ ഉപയോഗം പ്രാധാന്യം അർഹിക്കുന്ന എന്നാണ് എന്ന തിരിച്ചറിവിൽ തങ്ങൾക്ക് ആവശ്യമായ മാസ്കുകൾ സ്വയം നിർമിക്കാനും, സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം തങ്ങളുടെ കുടുംബാഗങ്ങൾക്കും,സമൂഹത്തിനും നിർമിച്ചു നൽകുകയും ചെയ്തു

നന്മയുടെ വിളക്കുമരങ്ങൾ

online Platform,വിദ്യാഭ്യാസത്തിന് അനിവാര്യമായപ്പോൾ കുഞ്ഞുങ്ങളുടെ പഠനം തുടരുന്നതിനു Smart Phone ഏറ്റവും അത്യാവശ്യമായി.സാമ്പത്തികമായി ഭദ്രമല്ലാത്ത പലർക്കും സ്വപ്നമായി തീർന്ന, ഒരു നൊമ്പരമായി തീർന്ന ഈ ആവശ്യം കണ്ടറിഞ്ഞു ഹൃദയപൂർവം ഏറ്റെടുത്ത സോക്കോർസോ അധ്യാപക കൂട്ടായ്മ....10 കുഞ്ഞുങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിച്ചു.