എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
    കൊറോണ പഠിപ്പിച്ച പാഠം 

കൊറോണകൾക്ക് ജീവനുണ്ടോ എന്ന് ചോദിച്ചാൽ ജീവനുണ്ട് .ജീവൻ ഇല്ലേ എന്ന് ചോദിച്ചാൽ ജീവനില്ല .ഇതൊരു ഏകകോശ ജീവിയാണ് .ജീവനുള്ള ശരീരത്തിൽ പ്രവേശിച്ചാൽ അതിന് ജീവൻ ഉണ്ടാകും .ജീവൻ ഇല്ലാത്തവയിൽ പ്രവേശിച്ചാൽ ജീവൻ ഉണ്ടാവില്ല .കോവി‍ഡ് -19എന്നത് ഒരു രോഗമാണ്. ഇതുണ്ടാക്കുന്ന വൈറസ് ആണ് കൊറോണ .കൊറോണ വൈറസ് ഡിസ്‍റ്റ‍ർ 19 എന്നാണ് ഈ രോഗത്തിന്റെ മുഴുവൻ പേര് .ലോകാരോഗ്യ സംഘടന ഇതിനകം ഈ വൈറസിനെ മഹാമാരി എന്നാണ് വിശേഷിപ്പിക്കുന്നത് .ചൈനയിലെ ഹുവാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ ഇപ്പോൾ എല്ലാ രാജ്യങ്ങളിലേയ്ക്കും പടർന്നു പിടിച്ചിരിക്കുകയാണ് .നമ്മുടെ നാടായ കേരളത്തിൽ ഈ വൈറസ് വീണ്ടും സ്ഥിരീകരിച്ചു കഴിഞ്ഞു .ഈ വൈറസിന് മുൻപിൽ ലോകം ഭീതിയിലും നിശ്ചലാവസ്ഥയിലും ആണ് .ലോകം വിറങ്ങലിച്ച് നിൽക്കുന്ന ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത് .ആദ്യഘട്ടത്തിൽ കേരളം രോഗത്തെ അതിജീവിച്ചു .എന്നാൽ രണ്ടാം ഘട്ടത്തിൽ പ്രശ്നം ഗുരുതരമായി കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഓരോ രാജ്യങ്ങളുടെയും ഭരണകൂടം എല്ലാവരോടും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കാൻ നിർദ്ദേശിക്കുന്നു .ചില്ലുകൂട്ടിൽ പൂട്ടി ഇട്ടിരിക്കുന്ന മീനുകളുടെയും പക്ഷിക്കൂട്ടിൽ അടച്ചിട്ടിരിക്കുന്ന പക്ഷികളുടെയും, മൃഗശാലയിൽ ഇരിക്കുന്ന മൃഗങ്ങളുടെയും എല്ലാം വേദന നമ്മളിൽ കുറേപ്പേരെങ്കിലും മനസ്സിലാക്കി കാണും. വൈറസ് നമ്മുടെയെല്ലാം ജീവിതം തന്നെ മാറ്റിമറിച്ചു. ഈ രോഗംമൂലം ലോകത്തിൽ ഒരുപാട് പേർ മരണമടഞ്ഞു .ഇത് പ്രകൃതിയുടെ അവസ്ഥ തന്നെ മാറ്റി മറിച്ചു .പ്രപഞ്ചം തന്റെ കൈകളിലാണ് എന്ന് അഹങ്കരിച്ച മനുഷ്യൻ ഇന്ന് ഒന്നും ചെയ്യാൻ കഴിയാതെ വിട്ടിലിരിക്കുകയാണ്. മനുഷ്യരാലും വാഹനങ്ങളാലം തിങ്ങി നിറഞ്ഞിരുന്ന റോഡ് ഇന്ന് നിശബ്ദമായിരിക്കുന്നു. ഈ രോഗം ഭേദമാക്കാൻ ആയി ഇതിനെതിരെ മരുന്നുകൾ ഒന്നും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല .ഈ വൈറസിനെ പ്രതിരോധിക്കാൻ ശുചിത്വമുള്ള അന്തരീക്ഷം നമുക്കാവശ്യമാണ് .അതുപോലെ പോഷകസമൃദ്ധമായ ആഹാരം കഴിക്കണം. വൈറസിന് മുൻപിൽ ലോകം മുട്ടുമടക്കി ഇരിക്കുകയാണ് .എല്ലാവരേക്കാളും വലുതാണ് മനുഷ്യൻ എന്ന് ചിന്തിച്ച മനുഷ്യനെ കൊറോണ വൈറസ് പഠിപ്പിച്ച പാഠമാണ് മനുഷ്യൻ ഒന്നുമല്ല എന്നുള്ളത് .


നതാലിയ ജോസഫ്
7 A എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം