എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/എൻ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
എൻ പരിസ്ഥിതി
ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ പരിസ്ഥിതിയുമായി അഭേദ്യം ബന്ധപ്പെട്ടുകിടക്കുന്നു . നാം അധിവസിക്കുന്ന നിറയെ പ്രത്യേകതയുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളും അവയുടെ നിലനിൽപ്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത് . മണ്ണ് , ജലം, വായു , അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചയ്ക്ക് വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നത് തന്നെയാണ് ഇതിനു കാരണം . പരിസ്ഥിതി മലിനീകരണത്തെ കുറിച്ചും ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് . പരിസ്ഥിതി നശീകരണം എന്നാൽ പാടം ചതുപ്പുകൾ മുതലായവ നികത്തൽ , ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക , കാടുകൾ മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക , കുന്നുകൾ പാറകൾ ഇവയെ ഇടിച്ച് നിരപ്പാക്കുക , കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം അവിടെനിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം , ലോകമെമ്പാടും ഇന്ന് നശീകരണ തന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഈ വേസ്റ്റുകൾ, വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം , പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ , മറ്റ് ജീവജാലങ്ങളെ കൊന്നൊടുക്കുക, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ് പരിസ്ഥിതി സംരക്ഷകരുടെ നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി 1972 മുതൽ ഓരോ വർഷവും ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിച്ചുവരുന്നു.

"ഒരു തൈ നടൂ
 ഒരു തണൽ ഫലവൃക്ഷം ആയി
അത് വളരട്ടെ
വരും തലമുറയ്ക്ക് അത് ശുദ്ധവായു പകരട്ടെ"
 

പാർവ്വതി എം എസ്
9 ബി എസ്സ് സി ജി എച്ച് എസ്സ് എസ്സ് കോട്ടക്കൽ മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം