സഹായം Reading Problems? Click here


എസ്സ്. വി. എൽ. പി. എസ്സ്. തൊളിക്കുഴി/അക്ഷരവൃക്ഷം/സൂപ്പർ ഹീറോ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സൂപ്പർ ഹീറോ

ഞാൻ ആവണി വി പ്രസാദ്. തൊളിക്കുഴി എസ് വി എൽ പി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്നു. നിങ്ങളെപ്പോലെ തന്നെ ഞാനും ഇപ്പോൾ വീടിനുള്ളിൽ ആണ്. ഒരുപാട് കളിക്കാനും യാത്രചെയ്യാനും കാത്തിരുന്നു കിട്ടിയ ഈ അവധിക്കാലത്ത് വീടിനുള്ളിൽ തന്നെ ഇരിക്കണം എന്നാണ് എല്ലാവരും പറയുന്നത്. എന്തെന്നറിയാമോ? കൊറോണ എന്ന മഹാമാരി വന്നിരിക്കുന്നു. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഭൂതത്തെ പോലെ! ഈ ഭൂതത്തെ ഓടിക്കാൻ അമ്മ എനിക്ക് ഒരു സൂത്രം പറഞ്ഞു തന്നിട്ടുണ്ട്. അതിനുമുമ്പ് ഞാൻ എന്റെ അമ്മയെ പരിചയപ്പെടുത്താം. വീടിനടുത്ത് തന്നെ ഉള്ള സർക്കാർ ആശുപത്രിയിലെ ലാബ് ടെക്നീഷ്യൻ ആണ് എന്റെ അമ്മ. അമ്മ പറഞ്ഞുതന്ന കാര്യങ്ങൾ ഞാൻ പറയട്ടെ

1. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് നന്നായി കഴുകണം
2. ദിവസവും രണ്ടുനേരം കുളിക്കണം
 3. സാനിടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം
 4. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം.
5. മാസ്ക് ധരിക്കണം
6. കൂട്ടംകൂടി നിൽക്കുകയോ ഹസ്തദാനമോ പാടില്ല.
7. യാത്രകൾ ഒഴിവാക്കണം

 ഞാൻ ഇതെല്ലാം ചെയ്യുന്നുണ്ട് എന്തിനാണെന്നോ? കൊറോണയെ ഓടിക്കാനും ഒപ്പം എന്റെ അച്ഛനോടും അമ്മയോടും കൂടെ ഇരിക്കാനും. നിങ്ങളെല്ലാവരും അച്ഛനോടും അമ്മയോടും ഒപ്പം വീട്ടിലിരിക്കുമ്പോൾ ഞാനിവിടെ ഒറ്റയ്ക്കാണ്. അവധി ദിവസങ്ങളിൽ പോലും അമ്മയ്ക്ക് ജോലിക്ക് പോകേണ്ടതുണ്ട്. രോഗികൾ ധാരാളമായി എത്തുന്ന ആശുപത്രിയിൽ അമ്മ പോകുന്നത് ഒട്ടും സുരക്ഷിതമല്ല എന്ന് എനിക്കറിയാം. മനസ്സില്ലാ മനസ്സോടെയാണ് ഓരോ ദിവസവും രാവിലെ അമ്മയെ ആശുപത്രിയിലേക്ക് യാത്രയാക്കു ന്നത്. എനിക്ക് നല്ല വിഷമം ഉണ്ട് ഉള്ളിൽ ഭയം ഉണ്ടെങ്കിലും ഇത് ഉത്തരവാദിത്വമാണ് എന്നാണ് അമ്മ പറയുന്നത്. എന്റെ അച്ഛൻ ഗൾഫിലാണ് ജോലി ചെയ്യുന്നത് അവിടെയും കൊറോണ പടർന്നുപിടിക്കുന്നു ണ്ടെന്നാണ് വാർത്തയിൽ കേട്ടത്. അടുത്തെങ്ങും നാട്ടിലേക്ക് വരാൻ കഴിയില്ല എന്നാണ് അച്ഛൻ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത്. കൊറോണയെ ഓടിച്ചാൽ മാത്രമേ എന്റെ അച്ഛന് നാട്ടിൽ എത്താൻ കഴിയു. എന്നെപ്പോലെ വിഷമിക്കുന്ന ഒരുപാട് പേർ ഉണ്ടാവുമല്ലോ? അതുകൊണ്ട് നമുക്ക് എല്ലാവർക്കും വീട്ടിൽ തന്നെ ഇരിക്കാം. ഈ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോഴാണ് നമ്മൾ "സൂപ്പർ ഹീറോ" ആകുന്നത് അങ്ങനെ നോക്കുമ്പോൾ ഞാനും ഒരു സൂപ്പർ ഹീറോ ആണ് നിങ്ങളും അങ്ങനെ തന്നെയല്ലേ? അങ്ങനെ ആവണം. അസുഖ അവസ്ഥകൾ ഒക്കെ മാറി എല്ലാവർക്കും നല്ലത് വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം അതിനുവേണ്ടി പ്രവർത്തിക്കാം.


 

ആവണി വി പ്രസാദ്.
2A എസ്സ്. വി. എൽ. പി. എസ്സ്. തൊളിക്കുഴി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ