എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ........വാശിയും പരിശ്രമവും ........
........വാശിയും പരിശ്രമവും ........
ഒരിടത്തു ഒരു ക്ഷീര കർഷകൻ ഉണ്ടായിരുന്നു. അവന് രണ്ടു മക്കൾ ആയിരുന്നു. ഒരാൾ പഠിക്കാൻ മിടുക്കൻ, അനുസരണാശീലമുള്ളവൻ, അച്ഛന്റെ പ്രിയ പുത്രൻ, നാട്ടിലെ ഏവർക്കും പ്രിയമായവൻ.ഇങ്ങനൊക്കെ അവനെ പറയാൻ ഒരു കാരണമുണ്ട്. ഒരിക്കൽ അവൻ ക്ലാസ്സിൽ ഉച്ചഭക്ഷണ സമയമായപ്പോൾ ഭക്ഷണം കഴിക്കാൻ ഒരുങ്ങുകയായിരുന്നു. അപ്പോൾ അവന്റെ സഹപാഠി വീട്ടിൽ ഒന്നും ഉണ്ടാക്കിയിട്ടില്ലാത്തതിനാൽ കഴിക്കാൻ ഒന്നും കൊണ്ടുവന്നില്ല ഇവന് അത് വളരെവിഷമം ഏർപ്പെടുത്തുന്ന കാര്യമായതിനാൽ ഇവന്റെ ഭക്ഷണം കൂട്ടുകാരനുമായി പങ്കിടാൻ തീരുമാനിച്ചു. ഇത് ഇവനിൽ തന്റെ അനിയനെ ഉപേക്ഷിച്ചു കാണപ്പെടുന്നൊരു നല്ല ഗുണമാണ്. ഇതുപോലെ തന്നെ മറ്റൊരിക്കൽ ഇവൻ ക്ലാസ്സിൽ ലീഡറായി തീറ്റ്ലരഞ്ഞെടുക്കപ്പെട്ടു അത് ഇവന്റെ സ്വന്തം ഇഷ്ടപ്രകാരമല്ലായിരുന്നു തന്റെ സഹപാഠികൾ വന്നു അഭ്യർത്ഥിച്ചതുകൊണ്ടുമാത്രമാണ് ഇവൻ ക്ലാസ്സ് ലീഡർ ആയ ശേഷം അവിടെ വഴക്കൊന്നും ഉണ്ടാക്കിയിട്ടുമില്ല, ഉണ്ടായിട്ടുമില്ല, ഉണ്ടാവാനുള്ള സാഹചര്യവും അവിടെ സംഭവിച്ചിട്ടില്ല. ഇങ്ങനെ അവനെക്കുറിച്ചു പറയാനുള്ള സാഹചര്യങ്ങൾ ഒരുപാടുണ്ട്. എന്നാൽ രണ്ടാമത്തെ മകൻ ആദ്യ പുത്രനെക്കാൾ അഹങ്കാരിയും, അച്ഛന് നിത്യവും ശല്യവും, മനഃസമാധാനക്കേട്, ഇവ ഉണ്ടാക്കി കൊടുക്കലാണ്. കാരണം അവിടെ തന്റെ ചേട്ടന്റെ ക്ലാസ്സിൽ ചേട്ടൻ കൂട്ടുകാരനുമായി ഭക്ഷണം പങ്കിട്ടപ്പോൾ ഇവിടെ ഇവൻ അവന്റെ ഭക്ഷണവും തന്റെ കൂട്ടുകാരുടെ ഭക്ഷണം കയ്യിട്ടുവാരിത്തിന്നുകയുമാണ്.ചുരുക്കത്തിൽ ചേട്ടന്റെ നേർ എതിർ സ്വഭാവമാണ് അനിയന്. ഇത് സാക്ഷ്യപ്പെടുത്തുന്ന മറ്റൊരു സംഭവം പറയുകയാണ്. ഒരിക്കൽ ഒരു അത്താഴ സമയത്ത് ചേട്ടൻ തന്റെ അണിയനോടും വീട്ടുകാരോടും താൻ ലീഡറായ കാര്യം പറഞ്ഞു അത് കേട്ടപ്പോൾ അനിയനും തന്റെ ക്ലാസ്സിൽ ലീഡറാവാൻ മോഹം തോന്നി.അങ്ങനെ ഒരു ക്ലാസ്സ് ഇലെക്ഷൻ ദിവസം അവൻ ക്‌ളാസ്സിലെ എല്ലാ കുട്ടികളെയും വിളിച്ചുനിർത്തി പറഞ്ഞു "എനിക്ക് നിങ്ങൾ വോട്ടുചെയ്‌തില്ലെങ്കിൽ ഞാൻ വോട്ട് ചെയ്യാത്തവരെയും തല്ലും ലീഡറാവുന്നവനെയും തല്ലും" അവന്റെ ഭീഷണിക്കു വഴങ്ങി അവർ സമ്മതിച്ചു. ഇവൻ ലീഡറായ ശേഷം ആൽ സ്കൂളിൽ ഏറ്റവും നല്ല ക്‌ളാസ്സുകളിൽ ഒന്നായിരുന്ന ആ ക്ലാസ്സ് ഏറ്റവും മോശമായി മാറി. അവൻ ലീഡറായപ്പോൾ ക്ലാസ്സിൽ നിത്യവും തമ്മിത്തല്ലും, അടിപിടിയും, അതിനുള്ള സാഹചര്യങ്ങളും ഉണ്ടായി. ഇങ്ങനെ അവനെക്കുറിച്ചു മോശം കാര്യങ്ങൾ മാത്രമേ പറയാനുള്ളൂ. എങ്കിലും അച്ഛൻ രണ്ടുപേരെയും ഒരുപോലെ കണ്ടിരുന്നു. പക്ഷെ രണ്ടാമത്തെ മകന് തന്റെ അച്ഛൻ അവന്റെ ചേട്ടനോട് കൂടുതൽ സ്നേഹം കാണിക്കുന്നുണ്ടോ എന്ന് ഒരു സംശയം തോന്നി. അങ്ങനെ വർഷങ്ങൾ കടന്നുപോയി. പിന്നീടൊരിക്കൽ ഒരിക്കൽ അവൻ അവന്റെ അമ്മയോട് സഹായം ചോദിച്ചു. അവന്റെ അമ്മ പറഞ്ഞു "എടാ നീ അവനെക്കാൾ പഠനത്തിലും, കഴിവിലും പിന്നോട്ടാണ് പക്ഷെ നിനക്ക് അവനെക്കാൾ കൂടുതൽ കുഞ്ഞിലേതൊട്ടേ കൂടുതൽ ഉള്ള ഒന്നുണ്ട്. എന്താണതെന്നു നിനക്കറിയാമോ??? "
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം