എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ മാറ്റത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റത്തിലൂടെ

മാറ്റത്തിന് കാഹളം ഉയർത്തിക്കൊണ്ട്
 മണ്ണിൽ വന്നിതാ കോവിഡ് എന്നൊരാൾ
 ഇന്നലത്തെ തിക്കും തിരക്കും
 ഇന്നിതാ വീണുടഞ്ഞു
 ഇതുപോലൊരു പുലരി കണ്ടു കിനാവിൽ
 മലിനം അല്ലാതുരെൻ സുപ്രഭാതം
 മർത്യർ പരസ്പരം സ്നേഹിക്കുവാൻ ആയി
 പ്രകൃതി നൽകിയ നല്ലപാഠം
 കോവിഡ് താണ്ഡഡവമാടിടുമ്പോഴും
കൈവിടാതെ എൻ പ്രകൃതിസ്നേഹം
കാറില്ല, ബസില്ല റോഡുകളിൽ
ചിതലരിച്ച പുസ്തകങ്ങൾ പോലെ
 മണ്ണിൽ മണ്ണ് അറിയാതെ കുരുന്ന്
 അച്ഛനോടൊപ്പം നട്ടും നനച്ചും
 പാചകം എന്തെന്നറിയാത്ത പെൺമക്കൾ
 ഇന്ന് അമ്മയോടൊപ്പം അടുക്കളയിൽ
 അമ്പലം പള്ളിയും ആൾക്കൂട്ടങ്ങളും ജാതിയും മതവും ഒന്നും ഇല്ല
  പുകയില്ല വായുവിൻ ആനന്ദം
 കായലും തോടും വൃത്തിയായി
 സത്യവും നീതിയും സ്നേഹവുമായി നമ്മൾ
 ഒന്നിച്ചു വാഴേണം ഈ കൊച്ചു ഭൂമിയിൽ
 ഇനിയൊരു കോവിടിനവസരം ഇല്ലാതെ ഒന്നിച്ചു നമ്മൾ തുടച്ചുമാറ്റും വൃത്തിയും ശുദ്ധിയും നന്മയും ഉള്ള ഒരു നല്ല ഭൂമി നാം വാർത്തെടുക്കും
 ഇനിയും പിറക്കട്ടെ പുലരികൾ
 ഈ മണ്ണിൽ ഉണ്ടാവട്ടെ പുതു സ്വപ്നങ്ങൾ

HARIHARASUBRYAMANYAN
8 SDV BOYS HS ALPY
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം

ആലപ്പുഴ