എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ഹരിതഗൃഹ പ്രഭാവം

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിതഗൃഹ പ്രഭാവം

മാനുഷികപ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും
ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ്
ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നു.
സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ
വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദശകത്തിൽ ഭൗമോപരിതലത്തിനോടു ചേർന്നുള്ള വായൂപാളിയുടെ
ശരാശരി താപനില 0.74 ± 0.18 °C (1.3 ± 0.32 °F) കഴിഞ്ഞ നൂറ്റാണ്ടിൽ വർദ്ധിച്ചു.
ഇന്റർഗവണ്മെന്റൽ പാനെൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) യുടെ
നിഗമന പ്രകാരം, 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ഉണ്ടായ ആഗോള താപ
വർദ്ധനയുടെ പ്രധാന കാരണം മിക്കവാറും മനുഷ്യനിർമ്മിതമായ ഹരിതഗ്രഹ
വാതകങ്ങളുടെ അളവിൽ ഉണ്ടായ വർദ്ധനയാണ്,"ഇത് ഹരിതഗൃഹ പ്രഭാവം
ചെലുത്തി അന്തരീക്ഷത്തിന്റെ പ്രതലപാളിയിലും താഴ്ന്ന പാളികളിലും ഉള്ള
താപനില ഉയർത്തുന്നു. പ്രകൃതിയിലെ സ്വാഭാവിക മാറ്റങ്ങളായ സൗര
വ്യതിയാനം, അഗ്നിപർവ്വതങ്ങൾ തുടങ്ങിയവയ്ക്ക് വ്യാവസായിക കാലഘട്ടം
തുടങ്ങുന്നതിനു മുൻപു മുതൽ 1950 വരെ ആഗോളതാപനത്തിൽ ഒരു ചെറിയ
പങ്കുണ്ടെങ്കിലും, 1950 മുതൽ ഇവയ്ക്ക് ഒരു ചെറിയ തണുപ്പിക്കൽ സ്വാധീനമാണ്
അന്തരീക്ഷത്തിൽ ഉള്ളത്

ഈ പ്രാഥമിക നിഗമനങ്ങൾ പ്രധാന വ്യാവസായിക രാജ്യങ്ങളിലെ ദേശീയ ശാസ്ത്ര
അക്കാദമികളിലെ 30 ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരുമെങ്കിലും
അംഗീകരിച്ചിരിക്കുന്നു. ഈ നിഗമനങ്ങളെ നിരാകരിക്കുന്ന ഏക ശാസ്ത്രീയ
സൊസൈറ്റി അമേരിക്കൻ അസോസിയേഷൻ ഓഫ് പെട്രോളിയം ജിയോളജിസ്റ്റ്സ്
ആണ്. ചുരുക്കം ചിലർ ആഗോളതാപനത്തിന്റെ ഈ പഠനങ്ങളിലെ ചില
ഭാഗങ്ങളുമായി വിയോജിക്കുന്നു.

മാനുഷികപ്രവർത്തനങ്ങൾ മൂലം 1750 മുതൽ അന്തരീക്ഷത്തിലെ
ഹരിതഗൃഹവാതകങ്ങളുടെ അളവിൽ ഗണ്യമായ വർദ്ധനയുണ്ടായിട്ടുണ്ട്.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാർബൺ ഡയോക്സൈഡിന്റെ
വർദ്ധനക്ക് കാരണമായതെങ്കിൽ ആനിമൽ അഗ്രികൾച്ചര് ആണ് മീഥെയ്ൻ,
നൈട്രസ് ഓക്സൈഡ് എന്നിവയുടെ വർദ്ധനക്ക് പ്രധാനകാരണം. മാംസാഹാരം,

പാൽ ഉത്പാദനം എന്നിവയിലൂടെ വളരെ ഏറെ ദോഷകരമായ അവസ്‌ഥയാണ്‌
ആഗോളതലത്തിൽ വരുന്നത്. അതായത് ഇതിന് വേണ്ടിയുള്ള മൃഗങ്ങളുടെ എണ്ണം
തന്നെയാണ് വില്ലൻ. 60 ശതമാനത്തോളം ബയോമാസ് മാംസത്തിനും പാലിനും
തോലിനും വേണ്ടി മനുഷ്യൻ കൃത്രിമമായി നിർമിച്ച മൃഗങ്ങളുടേത് ആണ്. അവ
ധാരാളം മീഥെയ്ൻ ആണ് ഉണ്ടാക്കുന്നത്. പുതിയ പഠനങ്ങൾ "വേഗൻ" ജീവിത
രീതിയെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണം അതാണ്.

Adithyan Hari
7-C SDV BOYS HS. Alappuzha
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം