പ്രവേശനോത്സവം

 
 
 
 

ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിയോടുകൂടി പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് Sr.Joslin വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. P T A president ശ്രീ .അജു പുല്ലൻ അധ്യക്ഷപദം അലങ്കരിച്ചു. SHCGHSS ലെ പൂർവ്വ വിദ്യാർത്ഥിയും , ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുമായ ശ്രീമതി താരാ മനോഹരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചാലക്കുടി മുൻസിപ്പൽ വാർഡ് കൗൺസിലർ , ശ്രീമതി നിതാ പോൾ സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. സ്കൂൾ ലീഡർ Jove Loretta, വിദ്യാർത്ഥി പ്രതിനിധി Mariya Celin എന്നിവർ നവാഗതർക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചുഅർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയിരുന്നു. നവാഗതരായ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. First assistant , ശ്രീമതി ദിവ്യ സി. വി നന്ദി പ്രകാശനം നടത്തി.

പരിസ്ഥിതി ദിനം

 
 
 

ജൂൺ 5 ബുധനാഴ്ച പത്തുമണിയോടുകൂടി ലോക പരിസ്ഥിതി ദിന ആഘോഷങ്ങൾ ക്കു തുടക്കം കുറിച്ചു. സ്റ്റാഫ് റെപ്രെസെന്റേറ്റീവ് ശ്രീമതി രശ്മി ടീച്ചർ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ചിറയത്ത് ജ്വല്ലറിയും ശതാബ്ദി ആഘോഷിക്കുന്ന സേക്രഡ് ഹാർട്ട് സ്കൂൾ ചാലക്കുടിയും ചേർന്നൊരുക്കുന്ന ചാലക്കുടിക്ക് ഒരു കരുതൽ എന്ന പദ്ധതിയുടെ തീം എക്സ്പ്ലനേഷൻ ചിറയത്ത് ഗ്രൂപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അഡ്വക്കേറ്റ് ബിജു എസ് ചിറയത്ത് നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ. അജു എൽ പുല്ലൻ അധ്യക്ഷപദവി അലങ്കരിച്ചു. ബഹുമാനപ്പെട്ട ചാലക്കുടി എംഎൽഎ ശ്രീ. സനീഷ് കുമാർ ജോസഫ് ഒരു വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ചാലക്കുടി അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ പ്രൊഫസർ ഡോ. മിനി അബ്രഹാം മുഖ്യപ്രഭാഷണം നടത്തുകയും വിദ്യാർത്ഥി പ്രതിനിധിക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി. നിധ പോൾ, ചിറയത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശ്രീ. ഷാജു ചിറയത്ത്, വിദ്യാർത്ഥി പ്രതിനിധി കുമാരി റെയ്ച്ചൽ ആൻ രതീഷ് എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സി. ജോസ് ലിൻ നന്ദി പ്രകാശനം നടത്തി.

 




വായനാദിനം 2024

2024-25 അധ്യയന വർഷത്തിലെ വായനാദിനം പ്രശസ്തസാഹിത്യകാരൻ ഡോ. വത്സലൻ വാതുശ്ശേരി ഉദ്ഘാടനം ചെയ്തു. അധ്യാപിക ശ്രീമതി റിയ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡൻ്റ് ശ്രീ . അജു എൻ പുല്ലൻ ആധ്യക്ഷം വഹിച്ച യോഗത്തിൽ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിനിയും കവയിത്രിയും അധ്യാപികയുമായ ശ്രീമതി ശ്രീജ വിധു മുഖ്യ പ്രഭാഷണം നടത്തുകയും കുട്ടികൾ തയ്യാറക്കിയ പതിപ്പ് പ്രകാശനം ചെയ്തു കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടത്തി. അധ്യാപിക ശ്രീമതി ലിറ്റി ചാക്കോ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. അധ്യാപിക ശ്രീമതി സിനി നന്ദി പ്രകാശിപ്പിച്ചു.