എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്/അക്ഷരവൃക്ഷം/പുഴ ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
പുഴ ഒരു വരം

വിനു നീയെന്താ വിഷമിച്ചിരിക്കുന്നത് ? അരുൺ ചോദിച്ചു.
അരുൺ... അതോ, നമ്മുടെ കബനിപ്പുഴയിലെ മീനുകൾ ചത്തുപൊങ്ങിയത് എന്റെ മനസ്സിൽ നിന്നും മായുന്നില്ല.
വിനു.. നീ അത് ഇത്ര മാസമായിട്ടും മറന്നില്ലേ?
ഇല്ല അത് മറക്കാൻ പറ്റുന്നില്ല . വിനു തന്റെ ചിന്തയിൽ മുഴുകി.

എന്തു സുന്ദരമായ കൊച്ചു ഗ്രാമം ആയിരുന്നു ഇത് . ശാന്തസുന്ദരമായ ഒഴുകുന്ന കബനി നദി. നദിയുടെ ഇരു വശവും വയലുകൾ ആയിരുന്നു. ആ ഗ്രാമത്തിലെ ഒട്ടുമുക്കാൽ പേരും കൃഷി ചെയ്താണ് ജീവിച്ചിരുന്നത്. എന്തൊരു ശാന്തിയും സമാധാനവും ആയിരുന്നു. ഇവിടെ രണ്ടു വർഷം മുമ്പേ ഒരു ഓണാവധി കാലത്ത് ആയിരുന്നു ഈ മാറ്റങ്ങളുടെ തുടക്കം ഒരു ദിവസം രാവിലെ കൊയ്ത്തു കഴിഞ്ഞ പാടത്ത് ഞങ്ങൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു കാർ വന്നു നിന്നു ഞങ്ങൾ കുട്ടികൾ കാറിനു ചുറ്റും കൂടി. കോട്ടും സ്യൂട്ടും ഇട്ടവർ ഇറങ്ങി. വടക്കേലെ രാമുണ്ണിയേട്ടന്റെ സ്ഥലം വാങ്ങാൻ എത്തിയവരായിരുന്നു അത്. മോഹന വാഗ്ദാനങ്ങൾ നൽകി ഘട്ടംഘട്ടമായി അവർ കൃഷിയിടങ്ങൾ മുഴുവൻ കൈക്കലാക്കി.അന്നേ മൂപ്പൻ ചേട്ടൻ പറഞ്ഞതാ മക്കളെ നമുക്ക് അന്നം തരുന്ന നിലം വിൽക്കരുത് , നമ്മുടെ നാടിനെ നശിപ്പിക്കരുത്. ആരു കേൾക്കാൻ ഫാക്ടറികളിൽ നിന്ന് ലഭിക്കുന്ന പണം ആളുകളെ മയക്കിയിരുന്നു ചേറിലും ചെളിയിലും പണിയാതെ കൈനിറയെ പണം കിട്ടുമല്ലോ. ഇതിന് തടസ്സം നിന്ന മൂപ്പനെ എല്ലാവരും വികസനവിരോധി എന്ന് മുദ്രകുത്തി.

വർഷങ്ങൾ പോകെ കാലം മാറി മാറി വന്നു അവിടെ മുഴുവൻ ഫാക്ടറി വന്നു.ഗ്രാമത്തിൻറെ മനോഹാരിത കുറഞ്ഞുവന്നു ആ ഫാക്ടറികളിലെ മാലിന്യം മുഴുവൻ പുറം തള്ളിയിരുന്നത് കബനി നദിയിലേക്കായിരുന്നു . നദിയുടെ മനോഹാരിത കുറഞ്ഞു മീൻ പിടിച്ച് ഉപജീവനം നടത്തുന്നവരുടെ ജീവിതം ദുസ്സഹമായി. അങ്ങനെ ഒരു ദിവസം മീൻപിടിക്കാൻ വന്നവർ മീൻ ചത്തു പൊങ്ങിയത് കണ്ട് വിഷമിച്ചു. നല്ല ആരോഗ്യത്തോടെ ജീവിച്ചിരുന്ന ആളുകൾ ക്രമേണ രോഗികളായി മാറി.കുഞ്ഞുങ്ങൾ തളർന്നു വീഴാൻ തുടങ്ങി. ഒരു വീട്ടിൽ ഒരു രോഗി എങ്കിലും ഉണ്ട്. കിട്ടുന്ന പണം ഒന്നിനും തികയുന്നില്ല. നാടിൻറെ ദുഃസ്ഥിതി കണ്ട മൂപ്പൻ വളരെ വിഷമിച്ചു. അദ്ദേഹം ഒരു യോഗം വിളിച്ചു.മൂപ്പൻ്റെ വാക്കുകൾ ധിക്കരിച്ചിരുന്നവർ പോലും യോഗത്തിനെത്തി.

എല്ലാവരും ഒത്തുചേർന്ന് ആലോചിച്ചു. കബനി പുഴയുടെ രക്ഷ മാത്രമേ ഇനി വഴിയുള്ളൂ. നാട്ടുകാർ എല്ലാവരുംകൂടി പുഴയെ രക്ഷിക്കാൻ വേണ്ടി കൈകോർത്തു. പുഴയൊരു വരം എന്ന സന്ദേശം അവർ എല്ലാവരിലും എത്തിച്ചു . അങ്ങനെ എല്ലാവരും ചേർന്ന് ഫാക്ടറി അധികൃതരുമായി സംസാരിച്ച് മാലിന്യങ്ങൾ അവിടെത്തന്നെ സംസ്കരിക്കാനും ഇനി പുഴയിലേക്ക് നിക്ഷേപിക്കില്ല തീരുമാനിച്ചു.അങ്ങനെ നദിക്ക് തന്റെ സൗന്ദര്യം തിരികെ കിട്ടി. എല്ലാവരിലും ശുചിത്വബോധം എത്തിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ മന്ത്രാപുരം ഗ്രാമത്തിന് അതിന്റെ സൗന്ദര്യം തിരിച്ചുകിട്ടി. വീണ്ടും അവിടെ കൃഷി ആരംഭിച്ചു അവരുടെ സന്തോഷകരമായ ജീവിതം തിരിച്ചുകിട്ടി.

അരുന്ധതി ലക്ഷ്മി.ജി
5 A എസ് വി എൻ എസ് എസ് എഛ് എസ് ഇടനാട് രാമപുരം കോട്ടയം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ