എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി

മനുഷ്യന്റെ കടന്ന് കയറ്റവും,അവിവേകപൂർണ്ണമായപ്രവർത്തികളുമാണ്ജൈവഭൗതികമണ്ഡലങ്ങളിലെപരിസ്ഥിതികപ്രശ്നങ്ങൾ . മനുഷ്യന്റെ കടന്ന് കയറ്റം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ പൊതുവെ മൂന്നായി തരം തിരിക്കാം.പരിസ്ഥിതി പ്രശ്നങ്ങളെ കാരണം, ഫലങ്ങൾ, ലഘൂകരണ മാർഗ്ഗങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ് മനുഷ്യൻ്റെ തന്നെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികാസമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് ഇതിന് കാരണം അടിസ്ഥാന ആവശ്യങ്ങൾക്ക് പകരം ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു ഇതിൻ്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിലം പതിച്ചു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എല്ലാ രാജ്യങ്ങളും ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിൻ്റെ വിപത്തുകളെ കണ്ടു പിടിച്ച് കുറക്കാനുള്ള വഴി കണ്ടെത്തുകയും ചെയ്യുന്നു എന്നിരുന്നാലും പരിസ്ഥിതി പ്രശ്നങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നു .ഈ പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിൻ്റെ പാരിസ്ഥിതിക പ്രശ്നങ്ങ സമഗ്രമായി പഠിക്കുകയും പ്രശ്നത്തിൻ്റെ പരിഹാരമർഗ്ഗങ്ങൾ കണ്ടെത്തുക എന്നത് നമ്മുടെ സമൂഹിക, ധാർമ്മിക 'ഉത്തരവാദത്തിൻ്റെ ഭാഗമാണ്.സംസ്ക്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് മലയാളത്തിൻ്റെ സംസ്ക്കാരം ജനിച്ചത് പുഴയിൽ നിന്നും വയലേലകളിൽ നിന്നു മാണ് .നമ്മുടെ മഹത്തായ സംസ്ക്കാരത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കൂട്ടുകാരുടെ ഒരോരുത്തരുടേയു കടമയാണ്. ആ കടമ നിറവേറ്റാനാകട്ടെ നമ്മുടെ ഓരോ പരിശ്രമവും'.

മാളവിക ജയകുമാർ
6 എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം