എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കോടിജന്മങ്ങളെ കഷ്ടത്തിലാക്കുവാൻ
കേവിഡെന്ന മഹാമാരി
ലോകജനതയെ കണ്ണീരിലാഴ്ത്തി ഈ
കോവിഡെന്ന മഹാവ്യാധി
ഈ മഹാവ്യാധിയെ ദൂരെ അകറ്റുവാൻ
നല്ല ശീലങ്ങൾ പാലിച്ചിടേണം
ഈശ്വര തുല്യരാം ആരോഗ്യ പ്രവർത്തകരെ
നല്ല വാക്കെന്നും നാം സ്വീകരിച്ചീടണം
നിയമത്തിൽ പാലകരായിട്ടുള്ള നമ്മുടെ
സേനയെ നാം എന്നും കൈകൂപ്പണം
ഹസ്തദാനങ്ങൾ വേണ്ടെന്നു വെച്ചെന്നും
നന്മയോടെന്നും കൈകൂപ്പണം
ലോകരക്ഷയ്ക്കായ് എന്നെന്നും അക്ഷീണം
പ്രയത്നിക്കും നമ്മുടെ ഭരണാധികാരികൾ
അവരുടെ വാക്കുകൾ മനസ്സാവരിച്ച് ജഗദീശനോടു നാം പ്രാർത്ഥിക്കണം
എന്നും ജഗദീശനോടു നാം പ്രാർത്ഥിക്കണം
നമുക്കൊന്നായി ഈ മഹാമാരിയെ തുരത്താം

എ ദേവദത്തൻ
8 എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത