പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു ഒരു ലേഖനം തയ്യാറാക്കി അയക്കുന്നു പ്രകൃതിയുട സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനില്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊർജസ്വലതയോടെ പ്രവർത്തിക്കാൻ ലോകരാഷ്ട്രങ്ങൾക്ക് പ്രേരണയാകുന്നത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു ഓർക്കാനുള്ള അവസരമായി എല്ലാവർഷവും ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു .ഭൂമിയിലെ ചൂടിന്റെ vardhana, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമിയുടെവർധന, ശുദ്ധജലക്ഷാമം, ജൈവവൈവിധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട് ആധുനികകാലഘട്ടത്തിൽ കാര്ഷികോല്പാദനത്തിന് സ്വീകരിച്ച ഊർജിത നവീന സമ്പ്രദായങ്ങൾ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്. പേമാരിമൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലഭൂയിഷ്ഠതയെ ഹനിക്കുന്നു. വരൾച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്. ആയതിനാൽ വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചുപിടിപ്പിച്ചാൽ മാത്രമേ ഈ ദു:സ്ഥിതി തടയാൻ കഴിയു. അന്തരീക്ഷത്തിൽനിന്നും കാർബൺഡൈഓക്സൈഡ് സ്വീകരിച്ചു് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്താൻ വനങ്ങൾ പ്രയോജനപ്പെടുന്നു. അതുകൊണ്ടുതന്നെ നമ്മൾ ജീവിക്കുന്ന നമ്മുടെ ഭൂമിയെ സ്നേഹിക്കുക പരിസ്ഥിതി സംരക്ഷിക്കുക

നന്ദന ദിനേശ്
9 എ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കിളിരൂർ
കോട്ടയംവെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം