സഹായം Reading Problems? Click here


എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷിയാം ജീവവായു

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രോഗപ്രതിരോധശേഷിയാം ജീവവായു

ആണ്ടോടാണ്ട് പതിറ്റാണ്ടിനപ്പുറം
ആദിയിലുണ്ടായി മനുഷ്യഗണം
ആദിയിൽ ജീവൻ പൊട്ടിപ്പുറപ്പെട്ടു
അപ്പോഴേയുണ്ടായി രോഗങ്ങളും.

ജീവൻ ഭൂവതിൽ പിച്ചവെച്ചപ്പോഴേ
ജഗതീശന്നെന്തിനു സൃഷ്ടിച്ചു
ജീവന്നതാപത്താം രോഗങ്ങളെ
ജീവനത് കവരാൻപോന്ന വിധം
ജഗനാഥൻ ,രോഗകാരികളെ സൃഷ്ടിച്ചതെന്തിനാവാം.

മനുഷ്യോൽപത്തി മുതൽക്കേ ആരംഭിച്ച
മനുഷ്യ പാപത്തിൻ ഫലമതാണോ
മനുഷ്യജീവനെടുക്കാൻ പോന്ന രാേഗമത്
മനുഷ്യന്നതാപത്താം രാേഗങ്ങൾ

ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടു, പിന്നിട്ടു,
ആദ്യ മനുഷ്യർ തൻ പാപങ്ങൾ ഏറിവന്നു.
മർത്യർ തൻ പാപങ്ങൾ ഏറിവന്നപ്പാേഴേ ...
മനുഷ്യർക്കതാപത്തായിയതു ഭവിച്ചു, കൂടെ രോഗങ്ങളും

ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടു പിന്നെയും
പലവിധ രാേഗങ്ങൾ കൂടിവന്നു,
പലവിധ മരുന്നുകൾ കണ്ടെത്തിടുന്നു.
പ്രകൃതിയോടും, മണ്ണിനോടും,മനുഷ്യരോടും
പാപങ്ങൾ ചെയ്ത മനുഷ്യർക്കുള്ള മറുപടിയാണോ?
പാപശിക്ഷയാണോ?മഹാമാരിയായി മാറിയ രാേഗങ്ങൾ

ജഗത്തിന്റെ നാഥനായ ഈശ്വരൻ
മന്നിലെ മനുഷ്യഗണത്തിനായി
ജീവന്നെടുക്കുവതാം രോഗങ്ങളെ ചെറുക്കുവാൻ
ജീവവായുവിനോടൊപ്പം തന്നു രാേഗപ്രതിരാേധശേഷിയാം
ജീവവായൂ, മാരകരോഗങ്ങളിൽ നിന്നും
ജീവന്നുകവചമായീശൻ തന്ന
രക്ഷാകവചമാണ് മനുഷ്യനെ ഇതുവരെ കാത്തുപോന്നത്.

ഏതൊരു മനുഷ്യപാപത്തിനും
ഏതെങ്കിലും പരിഹാരമുള്ളതുപോൽ
ഏതൊരു രാേഗത്തിനും ,
ഏറ്റവുമുത്തമപരിഹാരവും കല്പിച്ചു
നല്കി ഈ ഭൂവിനധിപതി

മഹാമാരിയെ ചെറുക്കുവാൻ പോന്ന
മഹാകവചമാം രോഗപ്രതിരോധശേഷി
മാനവനു തന്ന ജഗതീശനതിൽ
മനുഷ്യരോടുള്ള സ്നേഹം വെളിവാക്കിടുന്നു.

മനുഷ്യപാപത്തിൻ കാരണം
മനുഷ്യനെന്നതുപോൽ
മർത്ത്യനാപത്താം മഹാമാരിക്കും കാരണം
മർത്ത്യൻ തന്നെയെന്നൊരു
ഉപദേശവും ഉൾക്കൊള്ളിച്ചീശനതിൽ ..
 

റൈന തോമസ്
8 B എസ്. എച്ച്. ജി. എച്ച്. എസ്. ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത