തീ ചൂടിലും കൊടും കാറ്റിലും
വെള്ളപ്പൊക്കത്തിലും
നമ്മൾ നിവർന്നുനിൽക്കുന്നു
പ്രകൃതിയാകുന്ന അമ്മ
നമ്മെ താങ്ങി നിർത്തുന്നു.
ഒന്നിലും തളരാതെ
പരിസ്ഥിതി മുന്നിലേക്ക് നീങ്ങുന്നു.
നാളുകൾ മറയുന്നു
പരിസ്ഥിതി വളരാൻ ശ്രമിക്കുന്നു.
ഞങ്ങൾ തോൽക്കില്ലെന്ന്
ഏറ്റുപറയുന്നു.
എങ്കിലും ചിലസമയങ്ങളിൽ
അവരുടെ പ്രതീക്ഷ നശിക്കുന്നു.
മനുഷ്യരുടെ ഉപദ്രവം
അവർ ഏറ്റുവാങ്ങുന്നു.
പരിസ്ഥിതി ഒന്നിനെയും ഭയക്കുന്നില്ല.
രോഗികൾ രോഗം പ്രതിരോധിക്കുന്നതുപോലെ
പരിസ്ഥിതി അവരുടെ പ്രശ്നങ്ങൾ
പ്രതിരോധിക്കുന്നു.
അങ്ങനെ അവർ തിളങ്ങി നിൽക്കുന്നു.