എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/അപ്പുവിന്റെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ സങ്കടം


അപ്പു കുറച്ച് ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു അവന്റെ അച്ഛനുവേണ്ടി. അപ്പുവിന്റെ അച്ഛന് ഇറ്റലിയിലായിരുന്നു ജോലി. ഇടയ്ക്ക് ലീവ് കിട്ടുമ്പോഴൊക്കെ അപ്പുവിന് കുറേ മിഠായികളും കളിപ്പാട്ടങ്ങളും കൊണ്ടുവരും. ഈ വർഷത്തെ സ്കൂൾ അവധിക്ക് വരുമെന്ന് അച്ഛൻ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. അപ്പോഴാണ് കൊറോണ എന്ന മഹാമാരിയുടെ വരവ്. ലോകത്ത് ആകമാനം ഈ വൈറസ് പടർന്നു. ഇറ്റലിയിലും അത് വന്നു. യാത്രകൾ മുടങ്ങി. ഒരു ദിവസം അപ്പു ടിവിയിൽ വാർത്ത വച്ചുനോക്കി അപ്പോൾ ഇറ്റലിയിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചു. വിമാനത്താവളങ്ങൾ അടച്ചുപൂട്ടി. അപ്പുവിന് സങ്കടമായി. കാരണം അപ്പുവിന്റെ അച്ഛൻ ജോലിചെയ്യുന്നത് ഇറ്റലിയിലാണ്. അപ്പുവിന്റെ അച്ഛന് നാട്ടിലേക്ക് വരാനുള്ള വിമാനങ്ങളെല്ലാം യാത്ര മുടക്കിയതുകൊണ്ട് കുറേ ആളുകളുടെ യാത്ര മുടങ്ങിയിരിക്കുകയാണ്. അതാണ് അപ്പുവിന് സങ്കടം തോന്നിയത്. അപ്പുവിന്റെ അച്ഛൻ ഫോണിൽ വിളിച്ചു പറഞ്ഞു.ഇടയ്ക്കിടെ കൈകൾ 20 സെക്കന്റ് വൃത്തിയായി കഴുകുക. കണ്ണിലും മൂക്കിലും വായിലും തൊട്ടുകൊണ്ടിരിക്കരുത്. അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുത്.

ജ്യോതിക ജയൻ
5 B എസ്. എച്ച്. ജി. എച്ച്. എസ് ഭരണങാങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ