എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/Activities
പാഠ്യേതര പ്രവർത്തനങ്ങൾ
⭆ ലിറ്റിൽ കൈറ്റ്സ്
എഴിപ്പുറം എച്ച്.എസ്.എസ്സിൽ 2018 ജൂൺ മാസം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. മാനേജർ ശ്രീ. അംബിക പദ്മാസനൻ യൂണിറ്റ് ഉദ്‌ഘാടനം നിർവഹിച്ചു. എച്ച്.എം ശ്രീ. യുസഫ് സാർ , പി.റ്റി.എ പ്രസിഡന്റ് സലിം, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ.സുമേഷ് സാർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീ.സൗമ്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു . ജൂൺ മാസം മുതൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. 21 അംഗങ്ങളാണ് യൂണിറ്റിൽ ഉള്ളത്. അംഗത്വ നമ്പർ : എൽ കെ /2018/41011
-
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിൽ നിന്ന് ഒരു ചിത്രം
-
അനിമേഷൻ ക്ലാസ്
-
വിദഗ്ദ്ധ ക്ലാസ് - ശ്രീ.ശ്രീലക്ഷ്മി ടീച്ചർ അനിമേഷൻ- ഗ്രാഫിക്സ് എന്നെ വിഷയങ്ങളെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സിന് ക്ലാസ് എടുക്കുന്നു.
-
പ്രളയകെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളജനതയ്ക്ക് "എഴിപ്പുറo എച്ച്.എസ്.എസ്സിലെ" ലിറ്റിൽ കൈറ്റ്സ് യൂണിറ്റും (₹:-3700) എസ്.പി.സിയും (₹:-3300) സ്വരൂപിച്ച 7000/- രൂപ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
⭆ സ്കൗട്ട് & ഗൈഡ്സ്
ചാത്തന്നൂർ ലോക്കൽ അസോസിയേഷനിൽപെടുന്ന വിങ്ങാണ് എഴിപ്പുറം എച്ച്.എസ്.എസ്സിൽ പ്രവർത്തിച്ച് വരുന്നത്. 2015-ൽ അന്നത്തെ ചാത്തന്നൂർ പോലീസ് സി.ഐ ശ്രീ. അലക്സ് ബോബിയാണ് വിങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മുപ്പതോളം അംഗങ്ങളടങ്ങിയ സംഘടനയാണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്കൗട്ട് ക്യാപ്റ്റൻ ശ്രീ. രാകേഷ് സാറിന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീ. നിഷ ടീച്ചറിന്റെയും നേതൃത്വത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്.
⭆ എസ്.പി.സി
എസ്. പി. സി 2014 ജൂൺ മാസത്തിൽ രൂപീകരിച്ചു.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു എസ്.പി.സി യൂണിറ്റാണ് എഴിപ്പുറം എച്ച്.എസ്.എസ്സിനുള്ളത്.ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് ശ്രീ.ഹാരി സാറും ശ്രീ.ലക്ഷ്‍മി ടീച്ചറുമാണ്.
-
റിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത എസ്.പി.സി കേഡറ്റ്സ്
-
എസ്.പി.സി കേഡറ്റ്സ് ശെന്തുരുണി വനത്തിൽ
-
എസ്.പി.സി കേഡറ്റ്സ് പാസ്സിങ് ഔട്ട് പരേഡ്(24/02/2018)
-
എസ്.പി.സി പരേഡ്
⭆ ജെ.ആർ.സി
ചാത്തന്നൂർ സബ് ജില്ലയിൽ ഉൾപ്പെടുന്ന ജെ.ആർ.സി യൂണിറ്റാണ് എഴിപ്പുറം എച്ച്.എസ്.എസ്സിൽ പ്രവർത്തിച്ച് വരുന്നത്. 2013 -ൽ ചാത്തന്നൂർ എം.എൽ.എ ശ്രീ. ജയലാൽ അവറുകൾ ആണ് ഉദ്ഘാടനം നിർവഹിച്ചത്. മുപ്പതോളം അംഗങ്ങളടങ്ങിയ സംഘടനയാണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ശ്രീ. ഷൈജു സാറിന്റെ നേതൃത്വത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്.
-
'കുട്ടനാടിനൊരു കൈത്താങ്ങു'
⭆ എൻ.എസ്.എസ്
വിവിധ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് എൻ.എസ്.എസ്സാണ്. എല്ലാ വർഷങ്ങളിലും എൻ എസ്.എസ്. ക്യാമ്പുകൾ നടത്താറുണ്ട്. സ്ക്കൂളിൽ വ്യക്ഷ തൈകൾ നടുകയും സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് ശ്രീ.ബിനുസാർ ആണ്.
⭆വിദ്യാരംഗം കലാ സാഹിത്യ വേദി
എല്ലാ വർഷങ്ങളിലും വിദ്യാരംഗം കലാമത്സരങ്ങളിൽ സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചു വരുന്നു. ശ്രീമതി.പ്രീജ ടീച്ചർ ആണ് സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് നേതൃത്വം കൊടുക്കുന്നത്.
⭆ ഫിലിം ക്ലബ്
പഠനവുമായി ബന്ധപ്പെടുത്തി സിനിമാ പ്രദർശനങ്ങൾ നടത്തി വരുന്നു.ക്ലബ് അംഗങ്ങളെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പങ്കെടിപ്പിക്കുന്നു. പാരിപ്പള്ളി ഫിലിം സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.
-
അന്താരാഷ്ട്ര ചലച്ചിത്രമേള
⭆ കാർഷിക ക്ലബ്
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസനീയമായ പ്രവർത്തനങ്ങളാണ് കൺവീനർ ആയ ബൈജു സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നുവരുന്നത്. "പാഠത്തിൽ നിന്ന് പടത്തിലേയ്ക്ക്" എന്ന പേരിൽ കുട്ടികളെക്കൊണ്ട് തരിശായി കിടന്ന ഗുരുനാഗപ്പൻ ഏല ഏറ്റെടുത്തു് അവിടെ നെൽകൃഷി നടത്തി. വൻവിജയമായിരുന്നു ഈ പ്രോജക്ട്.
-
"പാഠത്തിൽ നിന്ന് പടത്തിലേയ്ക്ക്"വിത്ത് വിതയ്ക്കൽ
-
കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ എഴിപ്പുറം എച്ച്.എസ്.എസിൽ നടന്ന കാർഷിക വിപണി(2017 ചിങ്ങം 1
-
കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ എഴിപ്പുറം എച്ച്.എസ്.എസിൽ നടന്ന കാർഷിക വിപണി
-
പാടത്ത് പൊന്ന് വിളയിച്ച് എഴിപ്പുറം എച്ച്.എസ്.എസ്സിലെ കുട്ടികൾ ........കൊയ്ത്തുത്സവം (23/11/2017).
-
കൊയ്ത്തുത്സവം (23/11/2017)പത്രവാർത്ത
-
കൊയ്ത്തുത്സവം (23/11/2017)ചെണ്ടമേളം
⭆സ്പോർട്സ് &ഗെയിംസ്
-
സ്കൂൾ സ്പോർട്സ് ഡേ -2017( 100 മീ.)
-
സ്കൂൾ സ്പോർട്സ് ഡേ -2017 ഹൈജമ്പ്
-
സ്കൂൾ സ്പോർട്സ് ഡേ -2017 ലോങ്ങ്ജമ്പ്
ദിനാചാരങ്ങൾ
പ്രവേശനോത്സവം 01.06.2018
01.06.2018 -ൽ എച്ച്.എം ശ്രീ.യുസഫ് സാറിന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ മാനേജർ ശ്രീ. അംബിക പദ്മാസനം ഉദ്‌ഘാടനം നിർവഹിച്ചു. പുതിയ കൂട്ടുകാർക്കും രക്ഷകർത്തക്കൾക്കും മധുരം വിതരണം നടത്തി.
പരിസ്ഥിതി ദിനം(ഹരിതോത്സവം)05/06/2018
എസ്.പി.സി, ജെ.ആർ.സി, സ്കൗട്ട് &ഗൈഡ് നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികൾ വൃക്ഷത്തൈകൾ നട്ടു.
ബാലവേല വിരുദ്ധദിനം 12.06.2018
ബോധവൽക്കരണ ക്ലാസ് പ്രഭാഷണം.
ശുചീകരണ ദിനം 15.06.2018
ജൂൺ 15 ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ എച്ച്.എം ശ്രീ. യുസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികൾ ഏറ്റുചൊല്ലി. ജെ.ആർ.സി യുടെ നേതൃത്വത്തിൽ സ്കൂൾ ശുജീകരണം നടത്തി.
വായനാദിനം 19.06.2018
ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരം ആചരിച്ചു. വായനാദിനത്തിൽ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി.
-
റിട്ട.പ്രൊഫസർ ശ്രീ. ലീ വായന ദിനം ഉത്ഘാടനം ചെയ്യുന്നു.
-
ലഹരി വിരുദ്ധദിനം 26.06.2018
ജൂൺ 27 ലഹരി വിരുദ്ധദിനമായി ആചരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ റാലിയും സെമിനാറും നടത്തി.
വൈക്കം മുഹമ്മദ് ബഷീർ ചരമദിനം
വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മൽത്സരം നടത്തി.
ഹിരോഷിമ ദിനം 06/08/2018
ഹിരോഷിമ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു. എച്ച്.എം ശ്രീ.യുസഫ് സാർ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കായി ക്വിസ് മൽത്സരം നടത്തി.
-
ഹിരോഷിമദിന സെമിനാർ എച്ച്.എം ഉത്ഘാടനം നിർവഹിക്കുന്നു.(2018)
-
ഹിരോഷിമദിന സെമിനാർ.(2018)
-
ഹിരോഷിമദിന പോസ്റ്റർ
സ്വാതന്ത്ര്യ ദിനം 2018
എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തൽ കർമ്മം ശ്രീമതി.ഷീജ(പ്രിൻസിപ്പാൾ) നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഷീജ ടീച്ചറും എച്ച്.എം ശ്രീ.യൂസഫ് സാറും കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്കി.
-
പതാക ഉയർത്തൽ
-
പ്രിൻസിപ്പൽ ശ്രീമതി.ഷീജ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു.
-
സ്വാതന്ത്ര്യ ദിനത്തിൽ മഴയെ അവഗണിച്ച് എസ്.പി.സി കേഡറ്റ്സ്
പ്രധാനപ്പെട്ട ദിനങ്ങൾ
ജൂൺ 1 | സ്കൂൾ പ്രവേശനോൽത്സവം |
ജൂൺ 5 | ലോക പരിസ്ഥിതി ദിനം |
ജൂൺ 19 | വായനാദിനം |
ജൂൺ 26 | ലഹരിവിരുദ്ധ ദിനം |
ജൂലൈ 1 | വനമഹോത്സവം ,ഡോക്ട്ടേഴ്സ് ദിനം |
ജൂലൈ 2 | ലോക കായിക ദിനം, പത്രപ്രവർത്തന ദിനം |
ജൂലൈ 4 | മാഡം ക്യൂറി ചരമം |
ജൂലൈ 5 | വൈക്കം മുഹമ്മദ് ബഷീർ ചരമം |
ജൂലൈ 6 | ലോക ജന്തു ജന്യരോഗ ദിനം |
ജൂലൈ 11 | ലോക ജനസംഖ്യാ ദിനം |
ജൂലൈ 12 | അന്താരാഷ്ട്ര മുധജന ദിനം, മലാല ദിനം |
ജൂലൈ 14 | എൻ, എൻ കക്കാട് ജനനം, സ്വാമി വിവേകാനന്ദൻ ചരമം |
ജൂലൈ 15 | എം. ഐ വാസുദേവൻ നായർ ജനനം |
ജൂലൈ 16 | ലോക ഭൂപടദിനം |
ആഗസ്ത് 6 | ഹിരോഷിമ ദിനം |
ആഗസ്ത് 9 | ക്വിറ്റ് ഇന്ത്യ ദിനം |
ആഗസ്ത് 15 | സ്വാതന്ത്ര്യ ദിനം |
ആഗസ്ത് 15 | സ്വാതന്ത്ര്യ ദിനം |
ആഗസ്ത് 17 | ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം. |
ആഗസ്ത് 22 | ബക്രീദ് |
ആഗസ്ത് 25 | തിരുവോണം |
ആഗസ്ത് 29 | ഓണാവധിക്ക്ശേഷം സ്കൂൾ തുറക്കുന്ന ദിവസം. |
സെപ്റ്റംബർ 5 | അദ്ധ്യാപക ദിനം |
സെപ്റ്റംബർ 8 | ലോകസാക്ഷരത ദിനം |
സെപ്റ്റംബർ 14 | ദേശീയ ഹിന്ദി ദിനം |
സെപ്റ്റംബർ 20 | മുഹറം |
സെപ്റ്റംബർ 21 | ശ്രീ നാരായണ ഗുരു സമാധി ദിനം |
വിദ്യാലയത്തിലെ മറ്റു പ്രധാന പരിപാടികൾ
-
പപ്പുവിന്റെ പ്രയാണം - ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ്
-
പപ്പുവിന്റെ പ്രയാണം
-
അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരം പ്രമാണിച്ച് സംഘടിപ്പിച്ച ONE MILLION GOAL
-
സെക്കന്ററി തലത്തിൽ എട്ട് ഒൻപത് ക്ലാസുകളിലെ നിശ്ചിത ശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനായി RMSA യുടെ നവപ്രഭ, ശ്രദ്ധ പദ്ധതികളുടെ പ്രവർത്തന രൂപരേഖ നവപ്രഭ കോർഡിനേറ്റർ ശ്രീ. സുമേഷ് സാറും ശ്രദ്ധയുടെ രൂപരേഖ ശ്രീമതി .മിനി ടീച്ചറും PTA പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങി
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പാരിപ്പള്ളി Govt: ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ Dr. ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ പകർച്ചവ്യാധികളും പ്രതിരോധവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു