എളന്തിക്കര ഹൈസ്കൂൾ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോൽസവം 2025
ഇളന്തിക്കര ഹൈസ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി. സിന്ധു നവീനൻ ഉദ്ഘാടനം ചെയ്തു. നവാഗതരെ മധുര പലഹാരം നൽകി സ്വാഗതം ചെയ്തു. ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പരിസ്ഥിതി ദിനം 2025
2025 ജൂൺ 5ന് ഇളന്തിക്കര ഹൈസ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ഈ വർഷത്തെ തീം "പ്ലാസ്റ്റിക് രഹിത ജീവിതം തിരഞ്ഞെടുക്കാം" എന്നതായിരുന്നു.സ്കൂൾ പരിസരത്ത് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃക്ഷ തൈകൾ നട്ടു.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും പരിസ്ഥിതി സംരക്ഷിക്കാനും വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു. ഇത് വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും അവരെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലേർപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു.
വായന മാസാചരണം
ജൂൺ 19 മുതൽ ജൂലൈ 18 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു. വായനദിനമായ ജൂൺ 19 ന് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് സുനിത വി ഉദ്ഘാടനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളിലെ കുട്ടികൾ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞ ഏറ്റുചൊല്ലി.
ഓരോ ദിവസവും കുട്ടികൾക്കായി കഥ രചന, കവിത രചന, പദ്യം ചൊല്ലൽ, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര യോഗ ദിനം
2025ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ SPC , NCC വിദ്യാർത്ഥികൾക്ക് യോഗ പരിശീലക ശ്രീമതി. ശ്രീലത പരിശീലനം നൽകി.
ലഹരി വിരുദ്ധ ദിനം ജൂൺ 26
ഇളന്തിക്കര ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഫ്ളാഷ് മോബ് നടത്തി.
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
2025 ജൂൺ 30 ന് ഗുരു സ്മാരക വായനശാലയുടെ സഹകരണത്തോടെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം ഇളന്തിക്കര ഹൈസ്കൂളിൽ നടന്നു. ശ്രീ.എം .ആർ സുരേന്ദ്രൻ (ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി)ഉദ്ഘാടനം നിർവ്വഹിച്ചു.അദ്ധ്യക്ഷൻ ശ്രീ. ഷാജിമാളവന (പി ടി എ പ്രസിഡൻ്റ്, ഇളന്തിക്കര ഹൈസ്കൂൾ),വിശിഷ്ടാതിഥി ശ്രീമതി. മായ നടേശൻ ( സാഹിത്യകാരി) എന്നിവർ പങ്കെടുത്തു.
ബഷീർ ദിനാചരണം
2025 ജൂലൈ 7 ന് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി മജീദ്, സുഹ്‌റ, ഒറ്റക്കണ്ണൻ പോക്കർ, പാത്തുമ്മ തുടങ്ങിയ ബഷീറിന്റെ കൃതികളിലെ ജനപ്രിയ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ സൃഷ്ടിപരമായി അവതരിപ്പിച്ചു.