എളന്തിക്കര ഹൈസ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾക്ക് പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനവും, യുദ്ധമോ പ്രകൃതിദുരന്തമോ ഉണ്ടാകുന്ന അവസരത്തിൽ ഉണർന്ന് പ്രവർത്തിക്കുന്ന,സമൂഹത്തോട് ഉത്തരവാദിത്തമുള്ള പുതുതലമുറയുടെ നിർമ്മിതിക്കായി പ്രവർത്തിക്കുന്ന റെഡ്ക്രോസും, പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള, മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാതൃകാ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയും, പുതുതലമുറയ്ക്ക് സാങ്കേതിക വിദ്യയിൽ പരിജ്‌ഞാനം നേടാൻ ലിറ്റിൽ കൈറ്റ്സും, ഒത്തൊരുമയും അച്ചടക്കവും എന്ന മുദ്രാവാക്യം നിലനിർത്തി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കേഡറ്റ് കോർപ്സ് (NCC) ഉം ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ സമഗ്ര വികസനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള എല്ലാ വിധത്തിലുമുള്ള വിവിധ യൂണിറ്റുകൾ ഈ സ്ഥാപനത്തിൽ ഉണ്ട് എന്നുള്ളത് അഭിമാനാർഹമായ നേട്ടമാണ്.