എലാങ്കോട് സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/കുഞ്ഞൻ തവളയും സ്വർണ മീനും

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ തവളയും സ്വർണ മീനും

കുഞ്ഞൻ തവളയും സ്വർണ മീനും കുഞ്ഞൻ തവളയും സ്വർണ മീനും വലിയ ചങ്ങാതിമാരായിരുന്നു. സ്വർണ മീനിന് കുഞ്ഞൻതവളയെക്കുറിച്ച് അസൂയയായിരുന്നു. തവളയ്ക്ക് കരയിലും ജലത്തിലും ജീവിക്കാൻ കഴിയുമല്ലോ . നല്ലവനായ തവളയ്ക്ക് ഒരു അസൂയയും ഉണ്ടായിരുന്നില്ല. തൻ്റെ കഴിവിൽ തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിച്ചു. തവള കരയിലുള്ള സംഭവങ്ങൾ മീനിനോട് പങ്കുവെക്കുമായിരുന്നു. സ്വർണമീനിന് അസൂയ മൂത്ത് അവരുടെ സൗഹൃദം പതുക്കെ പതുക്കെ കുറഞ്ഞു വന്ന് ഇല്ലാതായി. ഒരു ദിവസം സ്വർണമീൻ വിചാരിച്ചു : തവളയ്ക്ക് കരയിലും ജലത്തിലും ജീവിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് എനിക്കും കരയിൽ ജീവിച്ചു കൂടാ... ഇതും വിചാരിച്ച് സ്വർണമീൻ ഒരൊറ്റച്ചാട്ടം കരയിലേക്ക് .സ്വർണമീൻ പിടഞ്ഞ് ചാവാറായപ്പോൾ ഈ കാഴ്ച കണ്ട കുഞ്ഞൻ തവള വേഗം അതിനെ എടുത്ത് ജലത്തിലിട്ടു. സ്വർണമീനിന് തൻ്റെ കഴിവ് മനസ്സിലായി. തവളയും മീനും വീണ്ടും ചങ്ങാത്തത്തിലായി. പിന്നീട് ആരോടും സ്വർണമീൻ അസൂയപ്പെട്ടില്ല. ഗുണപാഠം: മറ്റുള്ള കഴിവിൽ നമ്മൾ അസൂയപ്പെട്ടിട്ട് കാര്യമില്ല. നമ്മുടെ കഴിവ് മനസ്സിലാക്കി തൃപ്തിപ്പെടുക.

നിഹ
മൂന്നാം തരം എലാങ്കോട് സെൻട്രൽ എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ