എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ അത്ഭുതമന്ത്രം
അതിജീവനത്തിന്റെ അത്ഭുതമന്ത്രം
രണ്ടു പതിറ്റാണ്ടു പിന്നിട്ടു 21-൦൦ നൂറ്റാണ്ടിനെ ഒരു വലിയ വിപത്തു കാത്തിരിക്കുന്നുണ്ടായിരുന്നു.ആദ്യമെല്ലാം ജനങ്ങൾ അതിനെ ചൊല്ലി വിഭ്രാന്തരായി.സാങ്കേതിക വിദ്യയും വൈദ്യ ശാസ്ത്രവും ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചിരുന്ന സമയം ലോക രാഷ്ട്രങ്ങൾ എല്ലാം തങ്ങളുടെ വലിയ സമ്പത് വ്യവസ്ഥയിൽ അഹങ്കരിച്ചിരുന്ന കാലം .ലോകം തെറ്റുകുറ്റങ്ങളാൽ നിറഞ്ഞിരുന്ന കാലം .അപ്പോഴാണ് ലോക ജനതയെ ഭീതിയുടെ മുൾമുനയിൽ ആഴ്ത്തി കൊറോണ വിഭാഗത്തിൽ പെടുന്ന കോവിഡ് 19 ലോകത്തു പിടി മുറുക്കുന്നത്. ലോകമെങ്ങും ഈ മഹാമാരി പിടി മുറുക്കിയതോടൊപ്പം അതിന്റെ അസ്വസ്ഥതകൾ നമ്മുടെ കൊച്ചു കേരളത്തിലും അലയടിച്ചു കൊണ്ടിരിക്കുന്നു. ഭരണകൂടം മുൻപെങ്ങും കേരള ജനത നേരിടേണ്ടി വരാത്തതായ നിയന്ത്രണങ്ങൾ അനുഭവിക്കേണ്ടി വന്നു .ആദ്യമെല്ലാം ജനങ്ങൾ അസ്വസ്തരായെങ്കിലും അധികം വൈകാതെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കേരള ജനത ഒന്നാകെ ഔചിത്യപൂർണ്ണമായ ജീവിതശീലങ്ങൾ പാലിച്ചു തുടങ്ങി .ഒടുവിൽ സംഹാര ദൂതനെ പോലെ ലോകം മുഴുവൻ നിറഞ്ഞാടി ജനലക്ഷങ്ങളുടെ ജീവനെടുത്ത കൊറോണയും കേരളത്തിന് മുൻപിൽ മുട്ട് മടക്കികൊണ്ടിരിക്കുന്നു .....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം