എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സ്പോർട്സ് ക്ലബ്ബ്/2023-24
2022-23 വരെ | 2023-24 | 2024-25 |
സ്‌പോർട്ട്സ് ക്ലബ്ബ്
സ്‌പോർട്ട്സുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ ഞങ്ങളുടെ സ്കൂളിൽ നടത്തി വരുന്നു. സ്പോർട്ട്സിൽ താൽപ്പര്യമുള്ള കണ്ടെത്തുന്നതിനായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രാക്ടീസ് നടത്തുന്നു. അത്‌ലറ്റിക്സ്, ഫുട്ബോൾ, കബഡി, ഖോ - ഖോ, ബാഡ്മിന്റൺ എന്നീ കായിക ഇനങ്ങളിൽ പ്രത്യേകമായി പരിശീലനം നൽകുന്നു. അസംബ്ലിയിൽ കുട്ടികൾക്ക് എയ്റോബിക് എക്സർസൈസ് ആണ് നടത്തുന്നത്. കുട്ടികളെ 4 ഹൗസുകളിലായി തരംതിരിച്ച് ഹൗസടിസ്ഥാനത്തിൽ വിവിധ ഇൻഡോർ ഗെയിമുകളും അത് ലിറ്റിക് മത്സരങ്ങളും നടത്തുന്നു. സ്കൂളുകളിൽ സമ്മാനാർഹരാകുന്ന കിട്ടികളെ ഉപജില്ലാ - ജില്ലാ കായിക മേളയിൽ പങ്കെടുപ്പിക്കുന്നു.കുട്ടികൾ വിജയികളാകുകയും ചെയ്യുന്നു. കുട്ടികളുടെ ശാരീരിക മാനസീക വളർച്ചയ്ക്കുവേണ്ടി കരാട്ടേ, തായ്ക്കോണ്ട എന്നില പരിശീലിപ്പിക്കുന്നു.
കായികം
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് 2023-24 അധ്യയന വർഷം കായിക രംഗത്ത് മികച്ച പ്രകടനം നടത്തുവാൻ സാധിച്ചു. ഏഴാം ക്ലാസിലെ ആൺകുട്ടികൾ സബ്ജില്ലാതല ഫുട്ബോൾ മത്സരത്തിൽ സെമി ഫൈനൽ വരെ എത്തുകയും. നവീൻ ബിനീഷ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.ഗൗരി കൃഷ്ണ വോളിബോൾ മത്സരത്തിന് ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തു.ശ്വേത എസ് നായർ അത്‌ലറ്റിക്സ് ഷോട്ട്പുട്ട് ഇനത്തിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തുബാഡ്മിൻറൺ സബ് ജില്ലാതല മത്സരത്തിൽ ജൂനിയർ ഗേൾസ് ഇനത്തിൽ ഒന്നാം സ്ഥാനം,സബ് ജൂനിയർ ബോയ്സ് ഇനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഷാദിയ, ആൻ മരിയ എൻ ബി, അഭിനവ് ഡി എന്നീ കുട്ടികൾ ജില്ലാതലത്തിലും, അഭിനവ് സംസ്ഥാനതലത്തിലും പങ്കെടുത്തു.
യോഗ ദിനാചരണം
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2023-24 അധ്യയന വർഷത്തെ യോഗ ദിനാചരണം ജൂൺ 21ന് നടത്തപ്പെട്ടു. യോഗ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ശ്രീ ബാബു സെബാസ്റ്റ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. കുട്ടികളുടെ റിഥമിക് യോഗ ഡിസ്പ്ലേയും, സൂര്യനമസ്കാരം, പ്രാണയാമ തുടങ്ങിയ വിവിധ യോഗ ആസനങ്ങൾ കുട്ടികൾ പരിശീലിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.കുട്ടികൾ അവതരിപ്പിച്ച ഫ്യൂഷൻ യോഗ ഡാൻസ് വളരെ ആകർഷകമായിരുന്നു.ഇന്നത്തെ തിരക്കു പിടിച്ച ആധുനിക ലോകത്തിൽ യോഗ പഠിക്കേണ്ടതിന്റ ആവശ്യകത എത്ര മാത്രം വലുതാണെന്ന് കുട്ടികളെ മനസിലാക്കിക്കൊടുക്കാൻ അന്നേ ദിവസത്തെ ക്ലാസ്സ് കൊണ്ട് സാധിച്ചു.
തായ് കൊണ്ട മൽസരങ്ങളിലെ ഉജ്ജ്വല പ്രകടനം
അടിമാലിയിൽ വച്ച് നടന്ന സബ്ജില്ലാ തായ് കൊണ്ടാ മത്സരത്തിൽ 24 കുട്ടികൾ പങ്കെടുത്തു. 11 കുട്ടികൾ ജില്ലയിലേക്ക് അർഹത നേടി. അടിമാലിയിൽ വച്ച് നടന്ന ജില്ലാതല മത്സരത്തിൽ സബ് ജൂനിയറിൽ നിന്നും 4 കുട്ടികളും സബ്‍ജുനിയറിൽ നിന്നും 2 കുട്ടികളും ജുനിയർ ഗേൾസ് വിഭാഗത്തിൽ 1 കുട്ടിയും സീനിയർ ഗേൾസ് ഗേൾസ് വിഭാഗത്തിൽ 4 കുട്ടികളും പങ്കെടുത്തു. ജില്ലാതല മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും 7 കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാനതല തായ്കോണ്ട മത്സരത്തിൽ സബ് ജുനിയർ വിഭാഗത്തിൽ നിന്നും ബസൂലിയ വെങ്കല മെഡൽ നേടി.റൈഹത്ത് ,ബസൂലിയ,ഏയ്‍ഞ്ചൽ മരിയ,അപർനേന്ദു,ആഷ്ലി സന്തോഷ്,അതുല്യ പ്രസാദ്,ആൻ മരിയ ബിജു എന്നീ കുട്ടികൾ സംസ്ഥാന തല മൽസരത്തിൽ പങ്കെടുത്തു വിജയംനേടി