എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സ്‍പോർട്സ് ക്ലബ്ബ്/2024-25
സ്‍പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ
സ്‌പോർട്ട്സുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ ഞങ്ങളുടെ സ്കൂളിൽ നടത്തി വരുന്നു. സ്പോർട്ട്സിൽ താൽപ്പര്യമുള്ള കണ്ടെത്തുന്നതിനായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രാക്ടീസ് നടത്തുന്നു. അത്‌ലറ്റിക്സ്, ഫുട്ബോൾ, കബഡി, ഖോ - ഖോ, ബാഡ്മിന്റൺ എന്നീ കായിക ഇനങ്ങളിൽ പ്രത്യേകമായി പരിശീലനം നൽകുന്നു. അസംബ്ലിയിൽ കുട്ടികൾക്ക് എയ്റോബിക് എക്സർസൈസ് ആണ് നടത്തുന്നത്. കുട്ടികളെ 4 ഹൗസുകളിലായി തരംതിരിച്ച് ഹൗസടിസ്ഥാനത്തിൽ വിവിധ ഇൻഡോർ ഗെയിമുകളും അത് ലിറ്റിക് മത്സരങ്ങളും നടത്തുന്നു. സ്കൂളുകളിൽ സമ്മാനാർഹരാകുന്ന കിട്ടികളെ ഉപജില്ലാ - ജില്ലാ കായിക മേളയിൽ പങ്കെടുപ്പിക്കുന്നു.കുട്ടികൾ വിജയികളാകുകയും ചെയ്യുന്നു. കുട്ടികളുടെ ശാരീരിക മാനസീക വളർച്ചയ്ക്കുവേണ്ടി കരാട്ടേ, തായ്ക്കോണ്ട എന്നില പരിശീലിപ്പിക്കുന്നു.
കായിക മേഖലയിലെ മത്സരങ്ങളുടെ തുടക്കത്തിൽ തന്നെ വിജയക്കൊടി പാറിച്ച് ഫാത്തിമ മാതാ
2024 25 അധ്യായനവർഷത്തെ സ്കൂൾതല മത്സരങ്ങൾ ഓഗസ്റ്റ് മാസം ആദ്യ ആഴ്ചയിൽ തന്നെ നടത്തി. സബ്ജില്ലാതലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂളിൽ കൃത്യമായ പരിശീലനം നൽകുന്നു.പാഠ്യ വിഷയങ്ങൾക്ക് മാത്രമല്ല ഇത്തരത്തിലുള്ള മറ്റ് പാഠ്യേതര വിഷയങ്ങൾക്കും നമ്മുടെ സ്കൂളിൽ പ്രത്യേക പരിഗണനയും പ്രോത്സാഹനവും കൊടുക്കുന്നു.
ചെസ്സ് മത്സരങ്ങൾ
ഈ അധ്യയന വർഷത്തെ സബ്ജില്ല ചെസ്സ് മത്സരങ്ങൾ കുഞ്ചിത്തണ്ണി ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്നു. സബ്ജൂനിയർ ബോയ്സ് സബ്ജൂനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിൽ നേഹ ആർ ഒന്നാം സ്ഥാനവും , ദയ സോജൻ രണ്ടാം സ്ഥാനവും നേടി കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
കരാട്ടെ മത്സരങ്ങൾ
ഈ അധ്യയന വർഷത്തെ കരാട്ടെ സബ് ജില്ലാ റവന്യൂ ജില്ലാ മത്സരങ്ങൾ ആഗസ്റ്റ് പതിനാറാം തീയതി കുമളിയിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിൽ നിന്നും സീനിയർ വിഭാഗത്തിൽ ചന്ദ്ര മനോജ് എന്ന കുട്ടി സബ്ജില്ലാതലത്തിലും റവന്യൂ ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
ത്രോ ബോൾ മത്സരങ്ങൾ
ഈ അധ്യയന വർഷത്തെ സബ്ജില്ലാ മത്സരങ്ങൾ ഓഗസ്റ്റ് 17 തീയതി മാങ്കുളം സെൻമേരിസ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെട്ടു. സീനിയർ ഗേൾസ് ത്രോബോൾ മത്സരത്തിൽ നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. മീരാ ബാബു അന്നാ മോൾ അസ്ന എന്നീ മൂന്ന് കുട്ടികൾ അടിമാലി സബ് ജില്ലാ മത്സരത്തിൽ കളിക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. അന്നമോൾ അസ്ന എന്നീ കുട്ടികൾ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
തായ്‌ക്കോണ്ട മത്സരങ്ങൾ
ഈ വർഷത്തെ തായ്കൊണ്ട് സബ്ജില്ലാ മത്സരങ്ങൾ ഓഗസ്റ്റ് 22 ആം തീയതി അടിമാലിയിൽ വച്ച് നടത്തപ്പെട്ടു. സബ്ജൂനിയർ ബോയ്സ് സബ് ജുനർ ഗേൾസ് ജൂനിയർ ഗേൾസ് സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിലായി 23 കുട്ടികൾ ഫാത്തിമ മാതയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിൽ മൂന്നു കുട്ടികൾക്കും ( ബസുലിയ ജിംജോ, ഡല്ലാ ഷാജി, എയ്ഞ്ചൽ മരിയ) സബ്ജൂനിയർ ബോയ്സിൽ മൂന്നു കുട്ടികൾക്കും ( സിലിൻ കുറ്റപ്പാല രോഹിത് കെ ആർ ഭഗത് പി ജെ ) ജൂനിയർ ഗേൾസിൽ മൂന്നു കുട്ടികൾക്കും( അമ്രിൻ ഫാത്തിമ,ഫിദ ഫാത്തിമ, അദ്വൈത അനിൽകുമാർ ) സീനിയർ ഗേൾസിൽ രണ്ടു കുട്ടികൾക്കും (ആവണി, അതുല്യ പ്രസാദ് ) റവന്യൂ ജില്ല തായ്‌ക്കോണ്ട മത്സരങ്ങളിലേക്ക് സെലക്ഷൻ കിട്ടുകയുണ്ടായി. ഈ വർഷത്തെ തായ്‌ക്കോണ്ട മത്സരങ്ങളിൽ മികച്ച പ്രകടനമായിരുന്നു നമ്മുടെ കുട്ടികൾ കാഴ്ചവച്ചത്. ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരങ്ങൾ പങ്കെടുക്കാൻ നമ്മുടെ എട്ടു കുട്ടികൾക്ക് അവസരം ലഭിച്ചു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്