എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-252025-26


സോഷ്യൽ സയൻസ് ക്ലബ്ബ്

ഞങ്ങളുടെ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. എല്ലാ ദിവസവും ക്ലാസ്സുകളിൽ പത്രമെത്തിക്കുകയും ഓരോ ക്ലാസ്സുകളിലെയും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ പത്ര വായന പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.

ശാസ്ത്രമേള സോഷ്യൽ സയൻസ്

ശാസ്ത്രലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് ആനയിക്കുന്ന ശാസ്ത്ര ഉത്സവത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗത്തിൽ ഡയോണ നെൽസൺ, ആരാധ്യ ഷിനോദ്, ആത്മജ സൻസ്കൃതി, സിയന്ന ജോസഫ് സോൾട്ട് ബ്രൂക്ക്,ഹന്ന എൻ ജോയി, ആർവിൻ ജോർജ് വിൽസൺ എന്നിവർ പങ്കെടുത്തു. ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു.

സ്റ്റിൽ മോഡൽ വിഭാഗത്തിൽ പഴയകാല തനിമയെ ചിത്രീകരിച്ചുകൊണ്ട് സിയന്ന ജോസഫ് സോൾട്ട് ബ്രൂക്ക്, ആരാധ്യ ഷിനോദ് എന്നിവർ ഒന്നാം സ്ഥാനവും വർക്കിംഗ് മോഡൽ മത്സരത്തിൽ ഗ്രഹങ്ങളെ ചിത്രീകരിച്ചുകൊണ്ട് ആത്മജ സൻസ്കൃതി, ഹന്ന എൻ ജോയി എന്നിവർ ഒന്നാം സ്ഥാനവും പ്രസംഗമത്സരത്തിൽ കാലാവസ്ഥ വ്യതിയാനം എന്ന വിഷയം ആസ്പദമാക്കി തന്റെ മികവ് തെളിയിച്ചു കൊണ്ട് ആർവിൻ ജോർജ് വിൽസൺ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മികവുകളുടെയും വിജയത്തിന്റെയും ലോകത്തിലേക്ക് വിജയക്കൊടി പാറിച്ചു കൊണ്ട് സോഷ്യൽ സയൻസ് വിഭാഗത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ യു. പി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.