എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-23 -ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2021-24 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

39 കുട്ടികളാണ് 2021-24 ബാച്ചിൽലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത്.

ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര്
1 18227 അഗസ്റ്റീന ഷാജി
2 14853 അസ്മി മുഹമ്മദ്
3 14854 നജുമ നൗഷാദ്
4 14856 ആൻമരിയ ഷിബു
5 14857 ആൻ സാറ ഷിബു
6 14867 ഐമ ഷാജു
7 14872 അഫ്ന നിസാർ
8 14883 ആവണി കൃഷ്ണ കെ ആർ
9 14887 റുഫൈദ ഷംസുദീൻ
10 14907 ആഷിമ രാജൻ
11 14931 അനീസ കെ യു
12 14932 ദിയ ഫാത്തിമ റ്റി എസ്
13 14940 ആൻ മരിയ ഡിജോ
14 14960 നേഹ ജോൺസൻ
15 15385 ഗൗരി കൃഷ്ണ അജി
16 16512 റോസ് മേരി കെ ജെ
17 16517 ഗൗരികൃഷ്ണ സിജു
18 16523 അതുല്യ ജിജി
19 16543 അതുല്യ സുബഹർ
20 17861 ഗംഗ എസ്
21 16545 അഭിനന്ദന ബിനോയി
22 16667 നൈഷാന സിയാദ്
23 16735 ആൻ മരിയ ജോയി
24 17011 ഗൗരി നന്ദന ജയൻ
25 17014 ലിയ ബെന്നി
26 17017 ദിയ പോൾ
27 17652 പാർവതി ജയകുമാർ
28 17681 സാദിയ ഷിഫ റ്റി എം
29 17701 ജൂലിയ വിനോദ്
30 17702 ജൂബിയ വിനോദ്
31 17808 ഡോൺസി ഡോൺസൻ
32 17809 ഡെൽന മേരി എൽദോസ്
33 17810 ഫിദ ഫാത്തിമ
34 17813 ലിയോണ മരിയ ഫെലിക്സ്
35 17816 അലീന ഔസേപ്പ്
36 17820 സെലസ്റ്റ ജിജി
37 17835 റോസ് പോൾ
38 17874 അക്സ സാം
39 17938 ഡെൽന സിബ്ലെറ്റ്

2022-25 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

40 കുട്ടികളാണ് 2022-25 ബാച്ചിൽ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത്.

ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര്
1 18355 ആത്മീക സൻസ്കൃതി
2 15209 മെഹറിൻ ഫാത്തിമ
3 15218 ആൻമരിയ ജോമോൻ
4 15258 അതുല്യ പ്രസാദ്
5 15272 ഫർസാന ഫസൽ
6 15285 അൽഫിയ അജാസ്
7 15289 ബിസ്മി ജലാൽ
8 15297 ദേവപ്രിയ സുമേഷ്
9 15334 അൻസൽന ഇബ്രാഹിം
10 15349 അബിയ കെ ജോൺ
11 15372 നൂറൂൾ ഇസ്സ
12 15373 അബിയ ബിജോ
13 15772 അമല ജോജി
14 16125 എയ്ഞ്ചൽ ഷാജി
15 16130 അഫ്രിൻ ഫാത്തിമ പി എസ്
16 16953 സാദിയ നൗഷാദ്
17 16975 ബിൽന മത്തായി
18 16981 അഹ്സന ഇബ്രാഹിം
19 16999 ഹിബ ഫാത്തിമ എ ആർ
20 17000 നേഹ ഫാത്തിമ
21 17002 നിമ ആർ ബാബു
22 17152 വൈഗഷൈജു
23 17340 അലീന അജികുമാർ
24 17344 ആദില ഷിഹാബ്
25 17346 സെസ്റിൻ എം എ
26 17405 കീർത്തന ബാനർജി
27 17407 ആദിത്യ വിനോദ്
28 17408 ഷിബി ബിനോയി
29 17461 അൻഷന ഷിനാജ്
30 17712 മെഹറിൻ ഷാജി
31 17717 ആർണിക പി ജയൻ
32 17722 വിസ്മയ രാജേഷ്
33 18203 ദേവപ്രഭ എസ്
34 18210 ദേവതീർത്ഥ ജയേഷ്
35 18214 അന്ന ജേക്കബ്
36 18272 ബുൾബുൾ ആലിയ
37 18297 അതുല്യ ഗോപി
38 18299 മൃദുല സുരേഷ്
39 18311 ശിവകാമി വേണുഗോപാൽ
40 18331 എം ഷാരോൺ ഗ്രേസ്

സോഫ്റ്റ് വെയർ ബേസ്ഡ് എക്സാം

കൈറ്റ് രൂപകൽപ്പന ചെയ്ത സോഫ്റ്റ്വെയർ ബേസ്ഡ് പരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് 2021- 2023 ബാച്ചിലെ കുട്ടികളെ തെരഞ്ഞടുത്തത്. ഫാത്തിമ മാതാ സ്കൂളിലെ എട്ടാംക്ലാസ്സ് വിദ്യാർത്ഥിനികളായ 65 കുട്ടികളാണ് ഈ പരീക്ഷയിൽ പങ്കെടുത്തത്. സോഫ്റ്റ്വെയർ ബേസ്ഡ് പരീക്ഷയിൽ ഉയർന്ന സ്കോർ നേടിയ 40 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നാലാമത്തെ ബാച്ചിൽ പ്രവേശനം ലഭിച്ചു.

ഗ്രാഫിക്സ് &അനിമേഷൻ മൊഡ്യൂൾ 1

22/06/2022- കാർട്ടൂൺ ആനിമേഷനെക്കുറിച്ചാണ് ഇന്ന് ക്ലാസ്സ് നടന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് ആനിമേഷൻ മേഖല പരിചയപ്പെടാനും പ്രസ്തുത തൊഴിൽ മേഖലയിലേയ്ക്കാവശ്യമായ നൈപുണികൾ കരസ്ഥമാക്കുവാനും കഴിയുമെന്ന് കൈറ്റ് മിസ്ട്രസ് പറഞ്ഞു. രണ്ട് ചെറിയ ആനിമേഷൻ വീഡിയോകൾ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. വീഡിയോ കണ്ടതിനു ശേഷം കുട്ടികളെ 6 ഗ്രൂപ്പുകളാക്കി തിരിക്കുകയും കണ്ട ആനിമേഷന്റെ പ്രത്യേകതകൾ പറയുന്നതിന് അവസരമൊരുക്കുകയും ചെയ്തു. ഒരു ആനിമേഷൻ സിനിമ തയ്യാറാക്കണമെങ്കിൽ എന്തൊക്കെ ഉണ്ടാവണമെന്നുള്ള ധാരണ ലഭിക്കുന്നതിന് ഈ സെഷൻ കുട്ടികൾക്ക് പ്രയോജനപ്രദമായി. തുടർന്ന് റിസോഴ്സ് ഫോൾഡറിലെ ഒരു വിമാനത്തിന്റെ ചലനത്തെ സൂചിപ്പിക്കുന്ന കുറെ ചിത്രങ്ങളാണ് കുട്ടികൾക്കുമുൻപിൽ പ്രദർശിപ്പിച്ചത്. ആനിമേഷനിൽ ചിത്രങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ ഇതിലൂടെ കുട്ടികൾക്ക് കഴിഞ്ഞു. ചിത്രങ്ങൾ വളരെ വേഗതയിൽ പ്രദർശിച്ചപ്പോൾ വിമാനം ചലിച്ചതുപോലെ തോന്നി. വീക്ഷണ സ്ഥിരത എന്ന നമ്മുടെ കാഴ്ചയുടെ പ്രത്യേകത അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണെന്നുള്ളത് കുട്ടികൾക്ക് ഒരു പുതിയ അറിവ് തന്നെയായിരുന്നു. അടുത്ത സെഷനിൽ സ്റ്റോറിബോർഡിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. ഒരു കഥയെ ദൃശ്യരൂപത്തിലേയ്ക്ക് മാറ്റുമ്പോൾ കൃത്യമായ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് സ്റ്റോറി ബോർഡ് തയ്യാറാക്കൽ എന്നും കഥാപാത്രങ്ങളുടെ ചലനങ്ങളും ആശയങ്ങളും മാത്രമല്ല രൂപവും വേഷവുമൊക്കെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതുവഴി കഴിയുമെന്ന് മനസ്സിലാക്കി. സ്റ്റോറിബോർഡിൽ കഥയുടെ പശ്ചാത്തലം, നിശ്ചല ദൃശ്യങ്ങൾ,ചലിപ്പിക്കേണ്ട ദൃശ്യങ്ങൾ, സമയദൈർഘ്യം, സംഭാഷണമോ പശ്ചാത്തല ശബ്ദമോ ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ സ്റ്റോറി ബോർഡിൽ ചേർക്കാമെന്നും മനസ്സിലാക്കി. കുട്ടികൾക്ക് ഹോം അസൈൻമെന്റായി സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.

ഗ്രാഫിക്സ് &അനിമേഷൻ മൊഡ്യൂൾ 2

29/06/2022 - കുട്ടികൾ പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു. റ്റുപ്പി റ്റ്യൂബ് ഡെസ്ക്. ഈ സോഫ്റ്റ് വെയർ ഉപയോഗിച്ച് ആനിമേഷൻ തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അറിവ് നേടുകയും സോഫ്റ്റ്‌വെയറിലെ പൊതു സങ്കേതങ്ങൾ മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് റ്റുപ്പി റ്റ്യൂബ് ഡെസ്ക് ഉപയോഗിച്ച് ചിത്രങ്ങൾക്ക് ചലനം നൽകുന്ന വിധം സി. ഷിജിമോൾ സെബാസ്റ്റ്യൻ ഞങ്ങൾക്ക് കാണിച്ചുതന്നു. ഒരു വിമാനം ആകാശത്തിലൂടെ പറന്നുപോകുന്ന ഒരു ആനിമേഷൻ തയ്യാറാക്കുന്നതിന്റെ തയ്യാറാക്കുന്ന പ്രവർത്തനമാണ് കാണിച്ചുതന്നത്. FPS, Frame mode, Static BG mode, Dynamic BG mode എന്നിവയെക്കുറിച്ചുള്ള ധാരണയും നൽകി. തുടർന്ന റിസോഴ്സ് ഫോൾഡറിലെ ചിത്രങ്ങളുപയോഗിച്ച് ഒരു വിമാനം പറക്കുന്നതിന്റെ ആനിമേഷനാണ് കുട്ടികൾ തയ്യാറാക്കിയത്. കുട്ടികൾ വളരെ ആസ്വദിച്ചാണ് ഈ പ്രവർത്തനം ചെയ്തത്. കുട്ടികൾ പൂർത്തിയാക്കിയ പ്രവർത്തനം സേവ് ചെയ്ത് പ്രവർത്തിപ്പിച്ചു. അടുത്തതായി ട്വീനിംഗിനെക്കുറിച്ചാണ് കൈറ്റ്മിസ്ട്രേഴ്സ് ഞങ്ങൾക്ക് ക്ലാസ്സുകൾ എടുത്തത്. ആനിമേഷൻ സോഫ്റ്റ്‌വെയറിൽ സാധാരണയായി ഉപയോഗിക്കുന്ന സൗകര്യമാണ് ട്വീനിംഗ് എന്നും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിലൂടെ ഒബ്ജക്ടുകൾക്ക് ചലനം നൽകുന്നത് കൂടുതൽ എളുപ്പമാകുമെന്നും പറഞ്ഞു. മുൻപ് ചെയ്ത അതേ പ്രവർത്തനം മറ്റൊരു രീതിയിൽ കാണിച്ചു. ആദ്യം Static BG Mode ൽ പശ്ചാത്തല ചിത്രം ഉൾപ്പെടുത്തി. തുടർന്ന് Frame Modeൽ വിമാനത്തിന്റെ ചിത്രവും ഉൾപ്പെടുത്തി. ട്വീനിംഗ് ഓപ്ഷനിൽ നിന്നും പൊസിഷൻ ട്വീൻ എടുത്തു. സ്റ്റേജിന്റെ വലതു വശത്ത് കാണുന്ന create a new tween ബട്ടൻ ഡബ്ബിൾ ക്ലിക്ക് ചെയ്ത് സ്ഥാനം മാറേണ്ട ഒബ്ജക്ട് സെലക്ട് ചെയ്ത ശേഷം ഓപ്ഷൻസിലുള്ള സെറ്റ് പാത്ത് പ്രോപർട്ടീസ് റേഡിയോ ബട്ടൻ ക്ലിക്ക് ചെയ്യുക. കാൻവാസിൽ ഒബ്ജ്ക്ട് ചലിക്കേണ്ട ഭാഗങ്ങളിൽ ക്ലിക്ക് ചെയ്ത് സേവ് ട്വീൻ ബട്ടൻ ക്ലിക്ക് ചെയ്യുക. വളരെ എളുപ്പത്തിൽ ഒരു ആനിമേഷൻ പൂർത്തിയാക്കുന്ന പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. കുട്ടികൾക്ക് ആനിമേഷൻ പഠനം ഏറെ ഹൃദ്യമായി മാറുകയും കുട്ടികൾ വളരെ എളുപ്പത്തിൽ തന്നെ പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്തു.

ഗ്രാഫിക്സ് &അനിമേഷൻ മൊഡ്യൂൾ 3

06/07/2022- റ്റുപ്പി ട്യൂബ് ഡെസ്കിലെ മറ്റൊരു സങ്കേതമാണ് കുട്ടികൾ പരിചയപ്പെട്ടത്. പശ്ചാത്തല ചിത്രങ്ങൾക്ക് ചലനം നൽകി ഒബ്ജക്ടിന് ചലനപ്രതീതി ഉളവാക്കുന്ന രീതിയാണ് കുട്ടികൾ പരിചയപ്പെട്ടത്. മുൻസെഷനിൽ അവതരിപ്പിച്ച അതേ പ്രവർത്തനം തന്നെ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്തത്. അതിനായി പശ്ചാത്തല ചിത്രം Dynamic BG Mode ൽ കുട്ടികൾ ഉൾപ്പെടുത്തി. Frame Mode ൽ ചലിക്കുന്ന പ്രതീതി ഉളവാക്കേണ്ട ചിത്രവും ഉൾപ്പെടുത്തി. ഒന്നാമത്തെ ഫ്രെയിമിലെ ചിത്രത്തെ ആവശ്യമുള്ളത്ര ഫ്രെയിമിലേയ്ക്ക് ഉൾപ്പെടുത്തി ആനിമേഷൻ അവതരിപ്പിച്ചപ്പോൾ വിമാനം ചലിക്കുന്നതായി തന്നെ തോന്നി. അടുത്തതായി Dynamic BG Mode, Static BG Mode, Frame Mode എന്നീ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഒരു ജീപ്പ് സഞ്ചരിക്കുന്ന ആനിമേഷൻ പ്രവർത്തനമാണ് ചെയ്തത്. പശ്ചാത്തല ചിത്രം Dynamic BG Mode ൽ ഉൾപ്പെടുത്തി. കാറിന്റെ ചിത്രം Static BG Mode ൽ ഉൾപ്പെടുത്തി Frame Mode ൽ ഒന്നാമത്തെ ഫ്രെയിമിൽ ചക്രത്തിന്റെ ചിത്രം ഉൾപ്പെടുത്തി വാഹനത്തിന്റെ ഒന്നാമത്തെ ചക്രത്തിന്റെ സ്ഥാനത്തായി ക്രമീകരിച്ചു. വാഹനം ഓടുമ്പോൾ ചക്രം തിരിയാൻ ട്വീനിംഗ് ഓപ്ഷനിൽ നിന്നും റൊട്ടേഷൻ ട്വീൻ സെലക്ട് ചെയ്തു.സ്റ്റേജിന്റെ വലത് വശത്ത് കാണുന്ന create a new tween ബട്ടൻ ഡബിൾക്ലിക്ക് ചെയ്തു. തുടർന്ന് ഒന്നാമത്തെ ചക്രം സെലക്ട് ചെയ്ത് ഓപ്ഷനിലുള്ള സെറ്റ് പ്രൊപ്പർട്ടീസ് റേഡിയോ ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ആവശ്യമായ വിലകൾ നൽകി സേവ് ട്വീൻ ബട്ടൻ ക്ലിക്ക് ചെയ്തു. ഇതേ രീതിയിൽ രണ്ടാമത്തെ ചക്രത്തിനും റൊട്ടേഷൻ ട്വീൻ നൽകി. തയ്യാറാക്കിയ ഫയൽ സേവ് ചെയ്ത് എക്സ്പോർട്ട് ചെയ്തു

ഗ്രാഫിക്സ് &അനിമേഷൻ മൊഡ്യൂൾ 4

13/07/2022 – ജിമ്പ് സോഫ്റ്റ്‌വെയറുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കുന്നതിനുള്ള ശേഷി നേടുന്നതിനുള്ള പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. 720 X 420 ൽ ജിമ്പിന്റെ കാൻവാസ് ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത മിസ്ട്രേഴ്സ് മനസ്സിലാക്കിതന്നു. ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയറായ ജിമ്പ് കുട്ടികൾ എട്ട് ഒൻപത് ക്ലാസ്സുകളിൽ പരിചയപ്പെട്ടിട്ടുള്ളതിനാൽ ടൂളുകളെല്ലാം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തങ്ങളുടെ ഭാവനയ്ക്കനുസരിച്ചുള്ള ചിത്രം വരക്കുന്നതിന് കുട്ടികൾക്ക് കഴിഞ്ഞു. തുടർന്ന് png ഫോർമാറ്റിൽ ചിത്രം എക്സ്പോർട്ട് ചെയ്യുന്നതിനുള്ള ആവശ്യകത മനസ്സിലാക്കുകയും png ഫോർമാറ്റിൽ ചിത്രം എക്സ്പോർട്ട് ചെയ്യുകയും ചെയ്തു. തുടർന്ന് ഇങ്ക്സ്കേപ്പ് എന്ന സോഫ്റ്റ്‌വെയറാണ് കുട്ടികൾ പരിചയപ്പെട്ടത്. ആനിമേഷനാവശ്യമായ പശ്ചാത്തല ചിത്രം തയ്യാറാക്കുന്നതുപോലെ കഥാപാത്രങ്ങളെയും തയ്യാറാക്കേണ്ടതുണ്ടന്നും ഈ പ്രവർത്തനത്തീന് ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഇങ്ക്സ്കേപ്പ് എന്നും മനസ്സിലാക്കിതന്നു. ജിമ്പിൽ കഥാപാത്രങ്ങളെ വരക്കാമെങ്കിലും ഇങ്ക്സ്കേപ്പിലെ സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വളരെ എളുപ്പത്തിൽ എങ്ങനെ ചിത്രങ്ങൾ വരക്കാമെന്നും നോഡ് എഡിറ്റിംഗ് സങ്കേതം പ്രയോജനപ്പെടുത്തി ചിത്രങ്ങളിൽ ആവശ്യമായ മാറ്റം വരുത്താമെന്നും പറഞ്ഞുതന്നു. ഒരു വിമാനം‍ വരക്കുന്ന പ്രവർത്തനത്തിലൂടെയാണ് ഇങ്ക്സ്കേപ്പിലെ ടൂളുകൾ പരിചയപ്പെട്ടത്. റിസോഴ്സ് ഫോൾഡറിൽ തന്നിരിക്കുന്ന വിമാനത്തിന്റെ മാതൃക ഇങ്ക്സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്ററിൽ തയ്യാറാക്കുന്ന പ്രവർത്തനമാണ് നടന്നത്. ആദ്യം ഡ്രോ ബെസിയർ കർവ്സ് ആന്റ് സ്ട്രെയിറ്റ് ലൈൻ ടൂളെടുത്ത് വിമാനത്തിന്റെ രൂപം വരച്ചു. വിമാനത്തിന്റെ മുൻഭാഗവും താഴ് ഭാഗവും എഡിറ്റ് പാത്ത് ബൈ നോഡ് ടൂളെടുത്ത് മാതൃകയിലേതുപോലെ ക്രമീകരിച്ചു. ബെസിയർ ടൂൾ ഉപയോഗിച്ച് വിമാനത്തിന്റെ ചിറകുകളും വരച്ചു. നിറം നൽകി. ക്രിയേറ്റ് റെക്ടാംഗിൾ ടൂളെടുത്ത് ജനലുകളും വാതിലുകളും വരച്ചു. തുടർന്ന് ചിത്രം png ഫോർമാറ്റിൽ എക്സ്പോർട്ട് ചെയ്തു.

ഗ്രാഫിക്സ് &അനിമേഷൻ മൊഡ്യൂൾ 5

20/07/20222 - ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നീ സോഫ്റ്റ്‌വെയറുകളിൽ കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ ഉപയോഗിച്ച് റ്റുപ്പി ട്യൂബ് ഡെസ്കിൽ ആനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. കുട്ടികൾക്ക് തങ്ങളുടെ വരയുടെ മികവ് കണ്ടെത്താനും പോരായ്മകൾ മനസ്സിലാക്കാനും ഇതുവഴി കഴിഞ്ഞു. കൂടുതലായി ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നീ സോഫ്റ്റ്‌വെയറുകളെക്കുറിച്ച് മനസ്സിലാക്കാനും വരയുടെ പുതിയ സാദ്ധ്യതകൾ മനസ്സിലാക്കാനും ഈ സെഷൻ സഹായിച്ചു. തുടർന്ന് ഹോം അസൈൻമെന്റായി സ്റ്റോറി ബോർഡ് തയ്യാറാക്കി ചെറിയ ആനിമേഷൻ സിനിമകൾ തയയ്യാറാക്കുന്നതിനുള്ള പ്രവർത്തനം നൽകി.

മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 1

'27/07/2022 - മലയാളം കമ്പ്യൂട്ടിംഗിൽ വിവിധ എൻകോഡിംഗ് രീതികളെക്കുറിച്ച് കുട്ടികൾക്ക് അവബോധമുണ്ടാക്കുക എന്നതാണ് ഇന്നത്തെ സെഷന്റെ ഉദ്ദേശ്യം. റിസോഴ്സ് ഫോൾഡറിലെ മലയാളം ഫോണ്ട്സ്.പിഡിഎഫ് എന്ന ഫയൽ കുട്ടികൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു. കുമാരനാശാന്റെ വീണപൂവ് എന്ന കവിതയിലെ ഒരേ പദ്യശകലം തന്നെയാണ് എല്ലാ സ്ലൈഡിലും ഉപയോഗിച്ചിട്ടുള്ളത്. അതിനു ശേഷം സ്ലൈഡിന്റെ പ്രത്യേകതകൾ അവതരിപ്പിക്കുന്നതിന് കുട്ടികൾക്ക് അവസരം നൽകി. വ്യത്യസ്ത ഫോണ്ടുകളാണ് ഓരോ സ്ലൈഡിലും ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കുട്ടികൾ മറുപടി നൽകിയത്. അതിനു ശേഷം ഫോണ്ട് എന്നതിന് കൈറ്റ് മിസ്ട്രസ് നിർവചനം നൽകി. അതിനുശേഷം അവതരിപ്പിച്ച അതേ ഫയൽ കുട്ടികളോട് തങ്ങളുടെ കമ്പ്യൂട്ടറിൽ തുറക്കാൻ ആവശ്യപ്പെട്ടു. ഓരോ സ്ലൈഡിലും ഉപയോഗിച്ചിരിക്കുന്ന മലയാളം ഫോണ്ടുകൾ കണ്ടെത്താനുള്ള ആക്ടിവിറ്റിയാണ് നൽകിയത്. കുട്ടികൾ 14 ഓളം ഫോണ്ടുകൾ പട്ടികപ്പെടുത്തുകയും അവയുടെ പ്രത്യേകത മനസ്സിലാക്കുകയും ചെയ്തു. അടുത്തതായി ആസ്കി, യൂണികോഡ് എന്നീ എൻകോഡിംഗ് രീതികൾ മനസ്സിലാക്കാനുള്ള പ്രവർത്തനമാണ് കുട്ടികൾ ചെയ്തതത്. റിസോഴ്സ് ഫോൾഡറിലെ ടെക്സ്റ്റ് 1. odt എന്ന ഫയൽ കുട്ടികൾ തുറന്ന് വായിച്ചു. പലതരം ഇലക്കറികളെക്കുറിച്ചാണ് കുട്ടികൾ വായിച്ചത്. തുടർന്ന് അതേ ഫോൾഡറിലെ ടെക്സ്റ്റ് 2. odt എന്ന ഫയൽ കുട്ടികൾ തുറന്നെങ്ങിലും വായിക്കുവാൻ കഴിഞ്ഞില്ല. പല മലയാളം ഫോണ്ടുകളും മാറി മാറി പരീക്ഷിച്ചെങ്കിലും കുട്ടികൾക്ക് ഫയൽ വായിക്കാൻ കഴിഞ്ഞില്ല. നിരീക്ഷണങ്ങൾക്കൊടുവിൽ മിസ്ട്രേഴ്സിന്റെ കമ്പ്യൂട്ടറിൽ കണ്ട ML TT Karthika എന്ന ഫോണ്ടില്ല എന്ന് കുട്ടികൾ മനസ്സിലാക്കി. കുട്ടികളുടെ കമ്പ്യൂട്ടറിൽ ML TT Karthika എന്ന ഫോണ്ട് അണ്ടെന്നും അത് ഇൻസ്റ്റാൾ ചെയ്യാനും ആവശ്യപ്പെട്ടു. അതിനുശേഷം ടെക്സ്റ്റ് 2. odt എന്ന ഫയൽ കുട്ടികൾ തുറന്ന് വായിച്ചു. ടെക്സ്റ്റ് 2. odt എന്ന ഫയൽ വായിക്കാൻ വേണ്ടി നാം ഇൻസ്റ്റാൾ ചെയ്തത് നിലവിൽ നമ്മുടെ കമ്പ്യൂട്ടറിൽ ഉള്ളവയിൽ നിന്നും വ്യത്യസ്തതമായ ഫോണ്ട് ആണെന്നും ആസ്കി എന്ന എൻകോഡിംഗ് രീതി ഉപയോഗിക്കുന്ന ഫോണ്ടാണ് ML TT Karthika എന്നും ആസ്കി ഫോണ്ടുപയോഗിച്ച് തയ്യാറാക്കിയ ഒരു ഡോക്കുമെന്റ് വായിക്കണമെങ്കിൽ നമ്മുടെ കമ്പ്യൂട്ടറിലും അത്തരം ഫോണ്ട് ഉണ്ടായിരിക്കണമെന്നും കൈറ്റ് മിസ്ട്രേഴ്സ് പറഞ്ഞുകൊടുത്തു. തുടർന്ന് യൂണികോഡ് എൻകോഡിംഗ് രീതി കുട്ടികൾക്ക് പരിചയപ്പെടുത്തി. യൂണികോഡിൽ ലോകത്തിലെ എല്ലാ ഭാഷകളും ഉൾക്കൊള്ളിക്കാൻ കഴിയും. നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറും ഇപ്പോൾ നിലവിലുള്ള ഭൂരിപക്ഷം സ്മാർട്ട് ഫോണുകളും ടാബ്‌ലെറ്റുകളിളും യൂണികോഡ് പിന്തുണയുള്ളവരാണ്. ഇന്റർനെറ്റിലും മൊബൈൽ ഫോണിലും പ്രാദേശിക ഭാഷകൾ സാർവ്വത്രികമായത് യൂണികോഡിന്റെ വരവോടുകൂടിയാണ്. പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ കുട്ടികൾക്ക് ഏറെ സന്തോഷം.

മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 2

01/08/2022 - ഓരോ ലിറ്റിൽ കൈറ്റ്സ് അംഗവും അനായാസമായി മലയാളം ടൈപ്പിംഗ് ചെയ്യുന്നതിനുള്ള ശേഷി നേടുന്നതിനുള്ള പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. എട്ടാം ക്ലാസ്സിൽ മലയാളം ടൈപ്പിംഗ് പരിശീലിച്ചതിനാൽ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തന്നെ കുട്ടികൾക്ക് ക്ലാസ്സിനു തയ്യാറെടുക്കാൻ കഴിഞ്ഞു. മിസ്ട്രസ് കുട്ടികളെ രണ്ടുപേർ വീതമുള്ള ഗ്രൂപ്പുകളാക്കി. തുടർന്ന് റിസോഴ്സ്സിലെ ചാർട്ട്. പിഡിഎഫ് എന്ന ഫയൽ പ്രദർശിപ്പിച്ച് അവയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വാക്കുകൾ ടൈപ്പ് ചെയ്യാൻ അവശ്യപ്പെട്ടു. ഒരു മത്സരമെന്ന രീതിയിലാണ് ആക്ടിവിറ്റി നടത്തിയത്. എല്ലാ ഗ്രൂപ്പുകളും വളരെ വേഗത്തിൽ തന്നെ ടൈപ്പിംഗ് പൂർത്തിയാക്കി. എല്ലാ കുട്ടികളെയും കൈറ്റ് മിസ്ട്രേഴ്സ് അഭിനന്ദിച്ചു. മലയാളം ടൈപ്പ് ചെയ്യുന്നതിന് ഇൻസ്ക്രിപ്റ്റ്, ഹാന്റ്റൈറ്റിംഗ് ഇൻപുട്ട്, വോയിസ് ഇൻപുട്ട്, ഫൊണറ്റിക് ഇൻപുട്ട് എന്നിങ്ങനെ ധാരാളം രീതികൾ നിലവിലുണ്ടെങ്കിലും ഇൻസ്ക്രിപ്റ്റ് രീതി പരിശീലിക്കുന്നതിന് വളരെയധികം പ്രയോജനമുണ്ട്. ഇൻസ്ക്രിപ്റ്റ് കീബോർഡിൽ എല്ലാ ഭാരതീയ ഭാഷകൾക്കും ഒരേ അക്ഷരങ്ങൾക്ക് ഒരേ കീ സ്ഥാനമാണ് നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളം ടൈപ്പിംഗ് സ്വായത്തമാക്കിയാൽ എല്ലാ ഭാരതീയ ഭാഷകളും പ്രയാസം കൂടാതെ ടൈപ്പ് ചെയ്യാൻ സാധിക്കുമെന്ന അറിവ് കുട്ടികൾക്ക് പകർന്ന് നൽകുന്ന ഒരു സെഷനായിരുന്നു. റിസോഴ്സ് ഫോൾഡറിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളുടെ സഹായത്തോടെ കീബോർഡിലെ അക്ഷരങ്ങളുടെ ക്രമീകരണം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. ആക്ടിവിറ്റിയായി മലയാള പാഠപുസ്തകത്തിലെ ഒരു കവിത ടൈപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് ഗൂഗിൾ ഹാന്റ്റൈറ്റിംഗ് ഇൻപുട്ട്, വോയിസ് ഇൻപുട്ട്, ഫൊണറ്റിക് ഇൻപുട്ട് , ഓൺസ്ക്രീൻ കീബോർഡ്, ഓസി ആർ എന്നീ മാർഗ്ഗങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. അതിൽ കമ്പ്യൂട്ടറിൽ വോയിസ് ഇൻപുട്ട് നൽകാൻ ഉപയോഗിക്കുന്ന ഒരു ഓൺലൈൻ സേവനമായ വോയിസ് നോട്ട്പാഡ് കുട്ടികൾക്ക് പരിചയപ്പെടുത്തി.

മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 3

10/08/2022 - ഇ - മാഗസിൻ നിർമ്മാണത്തിന്റെ പ്രധാനഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു സെഷനാണ് ഇന്നത്തെക്ലാസ്. സ്കൂൾ മാഗസിനിലേയ്ക്ക് ശേഖരിച്ച വിവിധ രചനകൾ ഒരുമിച്ചുചേർത്ത് പുസ്തക രൂപത്തിൽ തയ്യാറാക്കുന്ന പ്രവർത്തനത്തിന്റെ പരിശീലനപ്രവർത്തനമാണ് ഇന്ന് നടന്നത്. മറ്റുള്ളവരിൽ നിന്ന് ശേഖരിച്ച രചനകൾ ഡിജിറ്റലൈസ് ചെയ്ത് വ്യത്യസ്ത വേഡ് പ്രൊസസർ ഫയലുകളാക്കി എഢിറ്റിംഗ് പൂർത്തിയാക്കി കമ്പ്യൂട്ടറിലെ ഫോൾഡറിൽ ശേഖരിച്ചുവച്ചത് ഒരു ഫയലിലേയ്ക്ക് മാറ്റുന്നതെങ്ങനെയാണ് എന്നുള്ള ആക്ടിവിറ്റിയാണ് ആദ്യം ചെയ്തത്. കുട്ടികളുടെ പേരിൽ സേവ് ചെയ്ത ഫയലിൽ പേജ് ബ്രേക്ക് നൽകൽ, ശീർഷകങ്ങളും ഉപശീർഷകങ്ങലും സ്റ്റെൽ സങ്കേതം ഉപയോഗിച്ച് ഭംഗിയാക്കൽ, മേൽ വരിയും കീഴ് വരിയും ചേർക്കൽ, സൂചിക, അടിക്കുറിപ്പ് എന്നിവ നൽകൽ എന്നീ പ്രവർത്തനങ്ങളാണ് കുട്ടികൾ ചെയ്തത്.

മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 4

117/08/2022 - എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ എന്നതിന്റെ തുടർച്ചയായ സെഷനാണ് ഇന്ന് നടന്നത്. ആദ്യം തന്നെ കുട്ടികൾക്ക് പദശേഖരം, ഉള്ളടക്കപ്പട്ടിക എന്നിവ എന്താണെന്ന് വ്യക്തമാക്കികൊടുത്തു. എല്ലാ ക്ലാസ്സിലേയും ഭാഷാപാഠപുസ്തകങ്ങളിൽ ഓരോ യൂണിറ്റിന്റെയും അവസാന ഭാഗത്ത് ആ യൂണിറ്റിൽ ഉൾപ്പെട്ട പ്രധാന പദങ്ങൾ അക്ഷരമാലാക്രമത്തിൽ നൽകിയിരിക്കുന്നത് കുട്ടികൾ ശ്രദ്ധിക്കുന്ന ഭാഗമായതിനാൽ ഇവ എന്താണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ഇവ വേർഡ് പ്രൊസസറിൽ ഒരു ഡോക്കുമെന്റിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്നാണ് കുട്ടികൾ പരിശീലിച്ചത്. റിസോഴ്സ് ഫോൾഡറിൽ തന്നിരിക്കുന്ന ഇൻഡക്സ് എൻട്രി1.ottഎന്നഫയൽ തുറന്നാണ് കുട്ടികൾ പരിശീലനം നടത്തിയത്. കുട്ടികളെല്ലാവരും പദശേഖരം തയ്യാറാക്കാനും ഉള്ളടക്കപ്പട്ടിക തയ്യാറാക്കാനുമുള്ള പരിശീലനം നേടി. തുടർന്ന് ഒരു വേർഡ് പ്രൊസസർ ഫയൽ എങ്ങനെയാണ് പിഡിഎഫ് ഫയലായി എക്സ്പോർട്ട് ചെയ്യുന്നതെന്നും പഠിച്ചു. ഒൻപതാം ക്ലാസ്സിലെ ഐടി പാഠപുസ്തകത്തിൽ നേരത്തെതന്നെ പിഡിഎഫ് ഫയലിന്റെ പ്രാധാന്യം മനസ്സിലാക്കുകയും പിഡിഎഫ് ഫയൽ തയ്യാറാക്കുന്ന പ്രവർത്തനം ചെയ്യുകയും ചെയ്തതിനാൽ വളരെ എളുപ്പത്തിൽ തന്നെ പ്രവർത്തനം പൂർത്തിയാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.

മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ് മൊഡ്യൂൾ 5

14/09/2022 - ഇന്നത്തെ ക്ലാസ്സിൽ ഇന്റർനെറ്റിനെ സംബന്ധിക്കുന്ന അടിസ്ഥാനാശയങ്ങളും സെർച്ചിംഗ് എളുപ്പമാക്കുന്നതിനുള്ള രീതികളുമാണ് കുട്ടികൾ പരിചയപ്പെട്ടത്. ആദ്യം തന്നെ തന്നിരിക്കുന്ന വർക്ക് ഷീറ്റ് - ഫിഫ. പി ഡി എഫ് എന്ന ഫയൽ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ച് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച രാജ്യങ്ങളും വിജയികളായ രാ‍ജ്യങ്ങളും എങ്ങനെ കണ്ടെത്താം എന്ന് ചർച്ചചെയ്തു. ഇന്റർനെറ്റ് സഹായത്തോടെ കണ്ടെത്താം എന്ന നിർദ്ദേശമാണ് കുട്ടികളിൽ നിന്നുണ്ടായത്. തുടർന്ന് ഇന്റർനെറ്റിൽ നിന്നും വിവരശേഖരണം നടത്തുന്നതെങ്ങനെയെന്ന് കൈറ്റ് മിസ്ട്രസ് പറഞ്ഞുകൊടുത്തു. അതനുസരിച്ച് കുട്ടികൾ ആക്ടിവിറ്റി പൂർത്തിയാക്കുകയുെ ചെയ്തു. തുടർന്ന് സെർച്ചിംഗ് എളുപ്പമാക്കുന്നതിനുള്ള ചില ഓപ്ഷനുകൾ കൈറ്റ് മിസ്ട്രസ് പറഞ്ഞുകൊടുത്തു. അതനുസരിച്ച് നിർദ്ദിഷ്ട തരം ഫയൽ ടൈപ്പുകൾ തെരയുന്നതിനായി സെർച്ച് ചെയ്യേണ്ട വാക്കിനൊപ്പം ഫയൽ ടൈപ്പ് കൂടി നൽകുക.ഒരു പരത്യേക വാക്കിന്റെയോ പ്രയോഗത്തിന്റെയോ നിർവ്വചനം , അർത്ഥം എന്നിവ ലഭിക്കാൻ സെർച്ച് ചെയ്യേണ്ട് വാക്കിന് മുൻപിലായി define എന്ന് നൽകുക. ഒരു വാക്കിനു മുൻപിൽ ഡോളർ സിമ്പൽ ഇട്ടാൽ അതിന്റെ വില സേർച്ച് ചെയ്യും. ഒന്നിൽ കൂടുതൽ വാക്കുകൾ കീവേർഡായി നൽകുമ്പോൾ അവ ഉദ്ധരണിയിൽ നൽകിയാൽ ആ വാക്കുകൾ അതുപോലെ തന്നെ സേർച്ച് ചെയ്യും. തുടർന്ന് കൈറ്റ് മിസ്ട്രസ് വെബ് ബ്രൗസറുകളെയും സെർച്ച് എ‍‍‍ഞ്ചിനുകളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. അവർക്കറിയാവുന്ന വെബ് ബ്രൗസറുകളെയും സെർച്ച് എ‍‍‍ഞ്ചിനുകളെയും പറയുന്നതിന് ആദ്യം തന്നെ കുട്ടികൾക്ക് അവസരം നൽകി. അവ തമ്മിലുള്ള വ്യത്യാസവും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഇന്റർനെറ്റ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും അതിൽ ലഭ്യമായ വിവരങ്ങൾ എങ്ങനെ പഠന ജീവിതാവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി പറഞ്ഞുകൊടുത്തു. നാം ഇന്റർനെറ്റിൽ ഏതെല്ലാം ആക്ടിവിറ്റികൾ നടത്തുന്നുണ്ടോ, അതെല്ലാം വളരെ കൃത്യമായിത്തന്നെ ഇത് സംബന്ധിച്ച ലോഗുകൾ ഇന്റർനെറ്റിൽ രേഖപ്പെടുത്തുന്നുമുണ്ട് എന്ന വിവരവും കുട്ടികൾക്കായി പകർന്നുനൽകി.

സ്ക്രാച്ച് മൊഡ്യൂൾ 1

20/09/2021 - എട്ടാം ക്ലാസ്സിലെ ഐ ടി പാഠപുസ്തകത്തിൽ സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചും അത്യാവശ്യ കാര്യങ്ങൾ മനസ്സിലാക്കുകയും ട്രാക്കും കാറും ഉൽപ്പെടുത്തി ഗെയിം തയ്യാറാക്കുകയും ചെയ്ത് മുൻപരിചയം ഉള്ളതിനാൽ സ്ക്രാച്ച് സോഫ്റ്റ്‌വെയറിനെ കുറിച്ച് കൂടുതലായി അറിയാനുള്ള ആകാംഷയോടെയാണ് കുട്ടികൾ എത്തിച്ചേർന്നത്. കൈറ്റ് മിസ്ട്രസ്മാരായ സി.‍ഷിജിമോൾ സെബാസ്റ്റ്യൻ കമ്പ്യൂട്ടിംഗ് ഉപകരണങ്ങളെല്ലാം മുൻകൂട്ടി തയ്യാറാക്കിയ പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും യുക്തി പൂർവ്വം തയ്യാറാക്കിയ നിർദ്ദേശങ്ങളുടെ കൂട്ടമാണ് പ്രോഗ്രാമുകളെന്നും മനസ്സിലാക്കി തന്നു. പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന വിഷ്വൽ പ്രോഗ്രാമിംഗ് ഭാഷയാണ് സ്ക്രാച്ച് എന്നും വിശദീകരിച്ചു തന്നു. ബ്ലോക്ക് പാലറ്റിലെ ഓരോ ടാബുകളും ഞങ്ങൾക്ക് മനസ്സിലാക്കി തരുകയും ഓരോ ടാബുകളിലും സെലക്ട് ചെയ്യുമ്പോൽ വരുന്ന സ്ക്രിപ്റ്റുകളും അവ സ്ക്രിപ്റ്റ് ഏരിയായിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞുതന്നു. തുടർന്ന് ലൈൻ ഫോളോവർ റോബോട്ടിന്റെ വീഡിയോ മിസ്ട്രസ്സ്‍ ഞങ്ങൾ‍ക്കായി പ്രദർശിപ്പിച്ചു. കളർ സെൻസിംഗ് എന്ന ആശയം ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നു. തുടർന്ന് വീഡിയോയിൽ കണ്ടതുപോലെ വഴി സ്വയം കണ്ടെത്തി സഞ്ചരിക്കുന്ന ഒരു കാറിന്റെ പ്രോഗ്രാം സ്ക്രാച്ച് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രവർത്തനമാണ് കുട്ടികൾ ചെയ്ത‍ത്. സ്ക്രാച്ചിൽ ഗണിത ക്രിയകളും യൂസർ ഇൻപുട്ടുകളും ഉൾപ്പെടുത്തി ലഘുപ്രോഗ്രാമുകൾ തയ്യാറാക്കുന്നത് പരിചയപ്പെടുത്തുന്ന സെഷനായിരുന്നു അടുത്തത്. ഓപ്പറേറ്ററുകൾ, വേരിയബിളുകൾ എന്നിവ എന്താണെന്ന് മനസ്സിലാക്കുക, സ്ക്രാച്ചിൽ കോൾ ഔട്ട് രൂപത്തിലുള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്തുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക, സ്ക്രാച്ചിൽ യൂസർ ഇൻപുട്ടുകൾ ഉപയോഗപ്പെടുത്തി പ്രോഗ്രാം ചെയ്യുക എന്നിവയായിരുന്നു ഉദ്ദേശങ്ങൾ. രണ്ട് സംഖ്യകൾ നൽകിയാൽ അവയെ കൂട്ടി ഉത്തരം പറയുന്ന ഒരു പൂച്ച എന്ന ഗെയിമാണ് കുട്ടികൾ സ്ക്രാച്ചിൽ തയ്യാറാക്കിയത്. മിസ്ട്രേഴ്സിന്റെ നിർദ്ദേശപ്രകാരം കുട്ടികൾ വളരെ എഴുപ്പത്തിൽ തന്നെ പ്രവർത്തനം പൂർത്തിയാക്കി.

സ്ക്രാച്ച് മൊഡ്യൂൾ 2

28/09/2021 – ബ്ലോക്കുകളെ വിവിധ സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവർത്തനമാണ് ഇന്നത്തെ സെഷനിൽ കുട്ടികൾ പരിചയപ്പെട്ടത്. സ്ക്രാച്ചിൽ കോൾ ഔട്ടുകളുടെ രൂപത്തിൽ സംഭാഷണങ്ങൽ ഉൾപ്പെടുത്തുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക, കോൾ ഔട്ട് ഉപയോഗിച്ച് സ്ക്രാച്ചിൽ ലഘുസംഭാഷണങ്ങൽ ഉൾപ്പെടുത്തുക, ബ്രോഡ്കാസ്റ്റ് എന്ന നിർദ്ദേശത്തിന്റെ ആവശ്യകത മനസ്സിലാക്കുക, when I receive messageഎന്ന eventന്റെ ആവശ്യകത മനസ്സിലാക്കുക എന്നിവയായിരുന്നു ഉദ്ദേശ്യങ്ങൾ. കഥയിലെ ഒരു സീൻ കുട്ടികൾക്കായി നൽകി. കടലിന്റെ അടിത്തട്ട് ആണ് രംഗം. ഒരു സ്രാവ് വിശന്നു വലഞ്ഞ് എനിക്ക് വിശക്കുന്നു ഭക്ഷണം തരൂ..... എന്ന് വിളിച്ചുപറയുന്നു. അപ്പോൾ മുകളിൽ നിന്ന് ആരോ ഭക്ഷമം ഇട്ടുകൊടുക്കുന്നു. ഇത് നിരീക്ഷിക്കുന്ന സ്രാവ് നീന്തിച്ചെന്ന് ഭക്ഷണം അകത്താക്കുന്നു. പ്രസ്തുത സീൻ തയ്യാറാക്കുന്നതിനുള്ള ഘട്ടങ്ങൾ എഴുതി തയ്യാറാക്കാൻ കുട്ടികളോടാവശ്യപ്പെട്ടു. ആവശ്യമായ സഹായവും കൈറ്റ് മിസ്ട്രേഴ്സ് നൽകി. ഈ പ്രവർത്തനത്തിൽ രണ്ട് സ്പ്രൈറ്റുകളാണ് ഉള്ളതെന്നും രണ്ട് സ്പ്രൈറ്റുകൾക്കും പ്രത്യേകം സ്ക്രിപ്റ്റ് നൽകണമെന്നും നിർദ്ദേശിച്ചു. ഇങ്ങനെ ചെയ്യുമ്പോൾ സ്പ്രൈറ്റുകളുടെ സ്ക്രിപ്റ്റുകൾ തമ്മിൽ ആശയ വിനിമയം നടത്താനുള്ള ഉപാധിയാണ് broadcast, when I receive എന്ന ബ്ലോക്കുകളെന്നും സ്പ്രൈറ്റിന്റെ വിവിധ ഭാവങ്ങളെ കോസ്റ്റ്യൂംസ് എന്നാണ് വിളിക്കുന്നതെന്നും ആവശ്യാനുസരണം നമുക്ക് ഓരോ സ്പ്രൈറ്റിനും കൂടുതൽ കോസ്റ്റ്യൂംസ് ചേർക്കാമെന്നും പറഞ്ഞുകൊടുത്തു. തുടർന്ന് മിസ്ട്രേഴ്സിന്റെ നിർദ്ദേശപ്രകാരം കുട്ടികൾ പ്രോഗ്രാം പൂർത്തിയാക്കി.

സ്ക്രാച്ച് മൊഡ്യൂൾ 3

06/10/2021 – സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു ഗെയിം തയ്യാറാക്കുന്നതെങ്ങനെയെന്നാണ് ഇന്നത്തെ സെഷനിൽ പഠിച്ചത്. ഗെയിമുകളുടെ ലളിതമായ രൂപങ്ങൾ സ്ക്രാച്ച് ഉപയോഗിച്ച് സ്വന്തമായി തയ്യാറാക്കാൻ സാധിക്കുന്നതിലൂടെ പ്രോഗ്രാമിന്റെ ഉയർന്ന തലങ്ങളിലേയ്ക്ക് മുന്നേറാൻ വിദ്യാർത്ഥികളിൽ പ്രചോദനം ഉണർത്തുകയാണ് ഈ സെഷന്റെ ലക്ഷ്യം. സ്ക്രാച്ച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഗെയിം നിർമ്മിക്കുക, കീബോർഡിലെ കീകൾ പ്രസ്സ് ചെയ്യുന്നത് സെൻസ് ചെയ്യുന്നതിനുള്ള കോഡ് ബ്ലോക്കുകൾ പരിചയപ്പെടുക, ഗെയിമിന് സ്കോർ നൽകുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക എന്നിവയാണ് ഉദ്ദേശ്യങ്ങൾ.ആദ്യം റിസോഴ്സ് ഫോൾഡറിലെ game_bat_hunter.sb2എന്ന ഗെയിം ടീച്ചർ പ്രവർത്തിപ്പിച്ച് പ്രദർശിപ്പിച്ചു. 3 കുട്ടികൾക്ക് ഇത് കളിക്കുന്നതിനുള്ള അവസരവും നൽകി. ഭൂതം വവ്വാലിനെ പിടിക്കാൻ വരുന്ന ഗെയിമാണ് കുട്ടികൾ തയ്യാറാക്കേണ്ടത്. ഗെയിമിലെ രണ്ട് സ്പ്രൈറ്റുകളാണ് ഭൂതവും വവ്വാലും. ചിറകടിക്കുന്ന പ്രതീതി ഉളവാക്കാൻ കോസ്റ്റ്യൂം ഉചിതമായി മാറ്റിക്കൊണ്ടിരിക്കണം. കീബോർഡിലെ ആരോകീകൾ ഉപയോഗിച്ചാണ് വവ്വാലിനെ പറത്തേണ്ടത്. ഗെയിം തുടങ്ങിയതു മുതലുള്ള സമയമാണ് സ്കോറായി കണക്കാക്കുന്നത്. ഭൂതം വവ്വാലിനെ തൊടുമ്പോൾ ഗെയിം അവസാനിക്കണം. മിസ്ട്രേഴ്സ് നൽകിയ നിർദ്ദേശങ്ങൾ അതനുസരിച്ച് കുട്ടികൾ ഗെയിം നിർമ്മിക്കുകയും കളിക്കുകയും ചെയ്തു.

മൊബൈൽ ആപ്പ് മൊഡ്യൂൾ 1

12/10/2022 - ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈൽ ആപ്പ് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടുത്തുന്ന സെഷനായിരുന്നു ഇന്നത്തേത്. മൊബൈൽ ഷേക്ക് ചെയ്യുമ്പോൾ സംഗീതം കേൾക്കുന്ന ഒരു മൊബൈൽ ആപ്പ് തയ്യാറാക്കുന്ന വിധമാണ് മിസ്ട്രേഴ്സ് ഇന്ന് പഠിപ്പിച്ചത്. പ്രോഗ്രാമിൽ അഭിരുചി വളർത്തുക, കുട്ടികളിലെ പ്രശ്ന നിർദ്ധാരണ ശേഷി വളർത്തുക, ആപ്പ് ഇൻവെന്റർ സോഫ്റ്റ്‌വെയർ പൊതുവായി പരിചയപ്പെടുക, ആപ്പ് ഇൻവെന്റർ കോഡ് ബ്ലോക്കുകളിലെ പൊതുസ്വഭാവം തിരിച്ചറിഞ്ഞ് കോഡുകൾസ്വയം തെരഞ്ഞെടുക്കുന്നതിനുള്ള ശേഷി നേടുക, ആപ്പ് ഇൻവെന്റർ സോഫ്റ്റ്‌‌വെയർ ഉപയോഗിച്ച് സ്വന്തമായി മൊബൈൽ ആപ്പ് നിർമ്മിക്കുന്നതിന് കഴിവ് നേടുക, പ്രോഗ്രാമിൽ സ്വയം പഠനത്തിനുള്ള ശേഷി നേടുക എന്നിവയായിരുന്നു ഉദ്ദേശ്യങ്ങൾ.മിസ്ട്രേഴ്സിന്റെ ഫോണിൽ നിന്നും കുട്ടികളെ ആദ്യം ആപ്പ് പ്രവർത്തിപ്പിച്ചുകാണിച്ചു. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ മൊബൈൽ ആപ്പ് നിർന്നാണത്തിനായി തയ്യാറെടുത്തു. മിറ്റ് ആപ്പ് ഇൻവെന്റർ എടുത്ത് അതിന്റെ വിവിധ ഭാഗങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തി.മിസ്ട്രേഴ്സിന്റെ നിർദ്ദേശപ്രകാരം വിവിധ കംപോണന്റുകൾ ഉൾപ്പെടുത്തി. ലേബലുകൾ, ആക്സലറോമീറ്റർ സെൻസർ, ഓഡിയോ ഫയൽ എന്നിവയെല്ലാം നിർദ്ദേശപ്രകാരം കൃത്യമായിത്തന്നെ ഉൽപ്പെടുത്തി. തുടർന്ന് ബ്ലോക്ക് വിഭാഗം എടുത്ത് അനുയോജ്യമായ ബ്ലോക്കുകൾ ഉൾപ്പെടുത്തി. മൊബൈൽ ആപ്പ് പ്രവർത്തിപ്പിച്ചു. കുട്ടികൾക്ക് ഏറെ താൽപ്പര്യം ജനിപ്പിച്ച സെഷനായിരുന്നു അത്.

മൊബൈൽ ആപ്പ് മൊഡ്യൂൾ 2

19/10/2022 - ആപ്പ് ഇൻവെന്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കാൽക്കുലേറ്റർ ആപ്പ് തയ്യാറാക്കുന്ന പ്രവർത്തനമാണ് കുട്ടികൾ ചെയ്തത്. ഇതൊരു സംഘപ്രവർത്തനമായിരുന്നു. ആദ്യം തന്നെ ടീച്ചറിന്റെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാൽക്കുലേറ്റർ-1.എപികെ എന്ന ഫയൽ സ്ക്രീൻ കാസ്റ്റ് മുഖേന സ്കീനിൽ പ്രദർശിപ്പിച്ച് കുട്ടികൾക്ക് കാട്ടിക്കൊടുത്തു. ഏതാനും കുട്ടികൾക്കും ആപ്പ് പ്രവർത്തിപ്പിക്കാൻ അവസരം നൽകി. തുടർന്ന് കാൽക്കുലേറ്റർ മൊബൈൽ ആപ്പ് നിർമ്മാണത്തിലേയ്ക്ക് കടന്നു. ആദ്യം തന്നെ ആവശ്യമായ കംപോണന്റുകൾ (ലേബലുകൾ, ടെക്സ്റ്റ്ബോക്സുകൾ, ബട്ടനുകൾ) ഉൾപ്പെടുത്തി. അവയുടെ പ്രോപ്പർട്ടീസ് മാറ്റി. നാലു ബട്ടനുകളിലും ആവശ്യമായ ഗണിത ക്രിയകൾ ഉൾപ്പെടുത്തി. അടുത്തതായി കുട്ടികൾ ചെയ്തത് ബ്ലോക്കുകൾ ഉപയോഗിച്ചുള്ള കോഡിംഗ് ആണ്. സങ്കലനത്തിന്റെ കോഡിംഗ് മിസ്ട്രേഴ്സിന്റെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കി. വ്യവകലനത്തിന്റെയും ഗുണനത്തിന്റെയും ഹരണത്തിന്റെയും കോഡുകൾ കുട്ടികൾ തയ്യാറാക്കി. ഒപ്പം കോഡ് ഡ്യൂപ്പിക്കേഷനും കുട്ടികൾ പഠിച്ചു. ആപ്പ് ഇൻവെന്റർ ജാലകത്തിലെ കണക്ട് എമുലേറ്റർ ഉപയോഗിച്ച് കുട്ടികൾ തങ്ങളുടെ പ്രോഗ്രാം പ്രവർത്തിപ്പിച്ചു.

മൊബൈൽ ആപ്പ് മൊഡ്യൂൾ 3

26/10/2022 - ആപ്പ് ഇൻവെന്റർ സോഫ്റ്റ്‌വെയറുപയോഗിച്ച് ഡ്രോയിംഗ്, ആനിമേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾകൊള്ളുന്ന പ്രോഗ്രാം നിർമ്മിക്കുന്ന സെഷനാണ് ഇന്ന് നടന്നത്. വിവിധ നിറങ്ങൾ ഉപയോഗിച്ച് ക്യാൻവാസിൽ വരക്കുന്നതും അത് മായിച്ചുകളയുന്നതിനും ആവശ്യമായ ഒരു ആപ്പാണ് ഇന്ന് നിർമ്മിച്ചത്.ആദ്യം തന്നെ നിർമ്മിക്കാൻ പോകുന്ന ആപ്പിനെക്കുറിച്ച് ഒരു ചർച്ചയാണ് നടന്നത്. ഡിസൈനിംഗിനാവശ്യമായ കംപോണന്റുകളെക്കുറിച്ചാണ് ചർച്ച ചെയ്തത്. കളറുകൾ തെരഞ്ഞെടുക്കാനാവശ്യമായ 3 ബട്ടനുകൾ, വരച്ച വരകൾ മായ്ച് കളയുന്നതിനുള്ള ഒരു ബട്ടൻ, വരക്കാനുള്ള പ്രതലം എന്നിവ കംപോണന്റായി ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചു. നിറം തെരഞ്ഞെടുക്കാനുള്ള ബട്ടനുകളാണ് ആദ്യം ചേർത്തത്. പ്രോപ്പർട്ടീസ് ഓപ്ഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി.പിന്നീട് വരക്കാനുള്ള പ്രതലമായ കാൻവാസ് ഉൾപ്പെടുത്തി. പ്രോപ്പർട്ടീസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. വരക്കുന്ന വരകളെല്ലാം മുഴുവനായും മായിച്ചുകളയുന്നതിന് വേണ്ടി ഒരു ബട്ടൻ ഉൾപ്പെടുത്തി. തുടർന്ന് കോഡിംഗിലേയ്ക്ക് കടക്കുകയും കാൻവാസിൽ അസൈൻ ചെയ്ത രീതിയിൽ നിറമെടുത്ത് വരക്കുന്നതിനുള്ള കോഡുകളും ഉൾപ്പെടുത്തുകയും ചെയ്തു. തയ്യാറാക്കിയ ആപ്പ് എമുലേറ്റർ എടുത്ത് പ്രവർത്തിപ്പിച്ചു. ക്ലാസ്സിനു ശേഷം കുട്ടികൾക്ക് 2 അസൈൻമെന്റുകൾ നല്കി

മൊബൈൽ ആപ്പ് മൊഡ്യൂൾ 4

02/11/2022 - ഇന്ന് കുട്ടികൽ അസൈൻമെന്റുകൾ പൂർത്തിയാക്കുന്ന പ്രവർത്തനമാണ് നടന്നത്. ആദ്യം തന്നെ കുട്ടികൽ മൊബൈൽ സ്ക്രീനിൽ വൃത്തങ്ങളും വരകളും അഞ്ച് വ്യത്യസ്ത നിറങ്ങളിൽ വരച്ച് ചേർക്കാനുള്ള മൊബൈൽ ആപ്പാണ് തയ്യാറാക്കിയത്. അതിനുശേഷം വിവിധ വപാദ്യോപകരണങ്ങളുടെ പേരുകളും അവയുടെ ശബ്ദഫയലുകളും പ്രയോജനപ്പെടുത്തി വാദ്യോപകരണത്തിന്റെ പേരിൽ ക്ലിക്ക് ചെയ്താൽ അതിന്റെ ശബ്ദം കേൾക്കുന്ന തീതിയിൽ മറ്റൊരു മൊബൈൽ ആപ്പും തയ്യാറാക്കി.

പൈത്തൺ & ഇലക്ട്രോണിക്സ് മൊഡ്യൂൾ 1

09/11/2022 - സാങ്കേതിക രംഗത്ത് സ്വതന്ത്രമായി ചിന്തിച്ച് സ്വന്തമായി പരീക്ഷണങ്ങൾ നടത്തി മുന്നേറാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, അവരിൽ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അഭിരുചി വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പൈത്തൻ പ്രോഗ്രാമിംഗിൽ പരിശീലനം നേടുന്നതിനുള്ള പ്രവർത്തനമാണ് ഇന്ന് നടത്തിയത്. ആദ്യംതന്ന പൈത്തൻ പ്രോഗ്രാമിഗിനെക്കുറിച്ചും അതിലെ നിർദ്ദേശങ്ങളും മിസ്ട്രസ്സ് ഒരിക്കൽകൂടി വിശദമാക്കിത്തന്നു. തുടർന്ന് ബോഡി മാസ്സ് ഇൻഡക്സ് കാണുന്നതിനുള്ള ഒരു പ്രോഗ്രാമിംഗ് ഞങ്ങളെ പ്രവർത്തിപ്പിച്ച് കാണിക്കുകയും മനസ്സിലാക്കിത്തരികയും ചെയ്തു. ഇതേ രീതിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ബി എം ഐ കാണുന്നതിനുള്ള ഒരു പ്രോഗ്രാം കുട്ടികൾ തയ്യാറാക്കി. ബോഡി മാസ് ഇൻഡക്സിനെക്കുറിച്ച് നേരത്തേതന്നെ കുട്ടികൾ മനസ്സിലാക്കിയിരുന്നതിനാൽ പ്രോഗ്രാം ചെയ്യേണ്ട രീതികൾ മനസ്സിലാക്കാനും ചെയ്യാനും കുട്ടികൾ ബുദ്ധിമുട്ടുണ്ടായില്ല. ഓരോരുത്തരുടേയും ഉയരവും തൂക്കവും ശേഖരിക്കുകയും പ്രോഗ്രാം തയ്യാറാക്കുകയും ചെയ്തു. അടുത്തതായി ഓരോ കുട്ടികളെയും ലിറ്റിൽ കൈറ്റ് ക്ലബ്ബിലേയ്ക്ക് സ്വാഗതം ചെയ്യുന്നതിനുള്ള പ്രോഗ്രാമിന്റെ കോഡുകൾ തയ്യാറാക്കുകയും ചെയ്യുകയും ചെയ്തു. പ്രോഗ്രാം റൺ ചെയ്യുമ്പോൾ അക്ഷരങ്ങളോ അക്കങ്ങളോ പ്രദർശിപ്പിക്കാൻ print( ) എന്ന നിർദേശമാണ് ഉപയോഗിക്കുന്നതെന്നും പ്രദർശിപ്പിക്കേണ്ട അക്ഷരങ്ങളെ ( )വലയങ്ങൾക്കള്ളിൽ ഉദ്ധരണികൾക്കുള്ളിലാണ് നൽകേണ്ടതെന്നും കുട്ടികൾ ഒരിക്കൽകൂടി മനസ്സിലാക്കി.അടുത്ത പ്രോഗ്രാമിഗിലൂടെ അക്ഷരങ്ങളും അക്കങ്ങളും പൈത്തണിൽ പ്രദർശിപ്പിക്കുന്നതിനുള്ള ശേഷിയും കീബോർഡ് വഴി അക്ഷരങ്ങളും അക്കങ്ങളും സ്വീകരിക്കുന്നതിനുള്ള പൈത്തൻപ്രോഗ്രാം തയ്യാറാക്കുന്നതിനുള്ള ശേഷിയും നേടി.

പൈത്തൺ & ഇലക്ട്രോണിക്സ് മൊഡ്യൂൾ 2

16/11/2022 - ഒന്നിലധികം ഇൻപുട്ടുകൾ സ്വീകരിച്ച് പ്രോഗ്രാം തയ്യാറാക്കുന്നത് പരിചയപ്പെടുത്തുന്ന സെഷനായിരുന്നുകുട്ടികൾ പരിചയപ്പെട്ടത്. സ്വീകരിച്ച ഇൻപുട്ടുകൾ പ്രോഗ്രാമിലെ വിവിധ സന്ദർഭങ്ങളിൽ പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്നും കുട്ടികൾ പരിചയപ്പെട്ടു. കുട്ടികളുടെ പേരും സ്കൂളിന്റെ പേരും ഇൻപുട്ട് ചെയ്ത് പ്രദർശിപ്പിക്കുന്നതിനുള്ള പ്രോഗ്രാമാണ് ആദ്യം ചെയ്തത്. അടുത്തതായി രണ്ടു ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണത്തിന്റെ തുകപ്രദർശിപ്പിക്കാനുള്ള പ്രോഗ്രാമാണ് കുട്ടികൾ ചെയ്തത്. സ്ട്രിംഗുകൾ ഇൻപുട്ട് ചെയ്യുന്നതിനായി input ( ) എന്ന നിർദ്ദേശമാണ് ഉപയോഗിക്കേണ്ടതെന്നും ഗണിത ക്രിയകൾക്കായി സംഖ്യകൾ ഇൻപുട്ട് ചെയ്യുമ്പോൾ eval( ) എന്ന നിർദ്ദേശത്തിന്റകത്ത് input( ) എന്നനിർദ്ദേശമാണ് ഉപയോഗിക്കേണ്ടതെന്നും കുട്ടികൾ മനസ്സിലാക്കി. മൂന്നാമതായി ഓരോ കുട്ടികളും തങ്ങളുടെ പ്രായം കണ്ടെത്തുന്നതിനുള്ള പ്രോഗ്രാമാണ് തയ്യാറാക്കിയത്.

പൈത്തൺ & ഇലക്ട്രോണിക്സ് മൊഡ്യൂൾ 3

23/11/2022 - ഇലക്ട്രോണിക്സിലെ അടിസ്ഥാന ആശയങ്ങളെ കുട്ടികളിലേക്കെത്തിച്ച് അവരിൽ ഇലക്ട്രോണിക്സ് അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നത്തെ സെഷൻ ആരംഭിച്ചത്. ഗ്രൂപ്പ് പ്രവർത്തമാണ് നടന്നത്. ഇലക്ട്രോണിക് കിറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മിസ്ട്രസ് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് ഇലക്ട്രോണിക് ഉപകരണങ്ങളിലെ അടിസ്ഥാന ഘടകങ്ങളെ കുറിച്ചുള്ള ധാരണ നേടുക, നിത്യജീവിതത്തിൽ ഉപയോഗപ്രദമായഇലക്ട്രോണിക് ഉപകരണങ്ങളിലെ ഘടകങ്ങൾ തിരിച്ചറിയുക, ഇലക്ട്രോബ്രിക് കിറ്റിലെ ബ്രിക്സുകളെക്കുറിച്ച് പൊതുവായധാരണ നേടുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഇന്നത്തെ പ്രവർത്തനം നടന്നത്. പാഠഭാഗവുമായി ബന്ധപ്പെട്ട് ൻകിയിരിക്കുന്ന റിസോഴ്സ് വീഡിയോകൾകുട്ടികൾക്ക് കാണിച്ചുകൊടുത്തു. തുടർന്ന് കുട്ടികൾക്കമുമ്പിൽ ലൈറ്റ് സ്വിച്ച് പ്രദർശിപ്പിച്ചുകൊണ്ട് വെളിച്ചം പതിക്കുമ്പോഴും അല്ലാത്തപ്പോഴുമുള്ള മാറ്റം നിരീക്ഷിക്കാൻകുട്ടികളാവശ്യപ്പെട്ടു. തുടർന്ന് മിസ്ട്രസ്സിന്റെ ചോദ്യങ്ങൾക്കെല്ലാം വളരെ കൃത്യമായിത്തന്നെ കുട്ടികൾ മറുപടി നൽകി. വ്യത്യസ്ത ഘടകങ്ങൾ കൂട്ടിയിണക്കിയാണ് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന് കുട്ടികൾ മനസ്സിലാക്കി. മുൻപ്രവർത്തനത്തെ അടിസ്ഥാനമാക്കി ലൈറ്റ് സെൻസറിനു പകരം സൗണ്ട് സെൻസറുപയോഗിച്ച് സർക്കീട്ടിനെ ശബ്ദത്താൽ നിയന്ത്രിക്കപ്പെടുന്ന സ്വിച്ച് തയ്യാറാക്കുന്ന പ്രവർത്തനമാണ് നടന്നത്. ആദ്യം സർക്കീട്ട് തയ്യാറാക്കിയ ഗ്രൂപ്പിന് കൈയടി നൽകാനും മറ്റ് ഗ്രൂപ്പുകൾ മറന്നില്ല. കുട്ടികൾക്ക് കൂടുതൽ പരിചിതമായ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റിന്റെ പ്രവർത്തനമാണ് അടുത്ത സെഷനിൽ കുട്ടികൾ പരിചയപ്പെട്ടത്. റിസോഴ്സ് വീഡിയോയുടെ സഹായത്തോടെ ഇതിന്റെ പ്രവർത്തനം കുട്ടികൾക്കുമുൻപിൽ പ്രദർശിപ്പിച്ചു. തുടർന്ന് ബ്രിക് കിറ്റിലെ ഘടകങ്ങൾ ഉപയോഗിച്ച് കുട്ടികൾ ഉപകരണങ്ങൾ നിർമ്മിച്ചു.

സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണം

16/12/2021 - ഫാത്തിമമാതാ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേത്യത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ വാരാചരണം നടത്തി. 16 -ാം തീയതി കുട്ടികൾ ക്കായി സെമിനാർ നടന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും സ്കൂളുകളിൽ കുട്ടികൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും സെമിനാറിൽ ചർച്ചചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തി. ദിനാചരണവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം, ആനിമേഷൻ സിനിമ നിർമ്മാണ മത്സരം എന്നിവ നടന്നു. കുട്ടികൾക്കും അദ്ധ്യാപകർക്കും കംപ്യൂട്ടർ ഹാർഡ്‍വെയർ, റാസ്പ്ബെറി പൈ കംപ്യൂട്ടർ‍, ഇലക്ട്രോണിക് സാമഗ്രികളുടെ പ്രദർശനം എന്നിവയും നടന്നു.

പ്രിലിമിനറി ക്യാംപ്

2022-25 ബാച്ചിലെ കുട്ടികൾക്കായി 24/09/2022 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മിസ്ട്രസ്സ് സി. ഷിജിമോൾ സെബാസ്റ്റ്യൻ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. റ്റുപ്പി റ്റ്യൂബി ഡസ്ക്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി

സ്കൂൾതല ക്യാംപ്

26/11/2022 ന് ലിറ്റൽകൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂൾതല ക്യാംപ് ഫാത്തിമ മാതാ ഗേൾസ് ഹയർ യർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തി. ലിറ്റിൽ കെറ്റ്സിലെ 39 അംഗങ്ങളും ഈ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ പ്രധാനാധ്യാപികയായ സിസ്റ്റർ റെജിമോൾ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി അമ്പിളി മാത്യു ആശംസകൾ അർപ്പിച്ചു. ക്യാമ്പിന്റെ തുടക്കത്തിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ കളിച്ചു. ഇത് ക്യാമ്പിനെ ആകർഷകരവും കൗതുകമുണ്ടാക്കി. രാവിലത്തെ സെഷനിൽ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻറെ നേതൃത്വത്തിൽ ‍കുട്ടികൾക്ക് ആനിമേഷൻ പരിശീലനം നൽകി ആനിമേഷൻ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളര ആകർഷകമായി. ഐ റ്റി മേഖലയിൽ കുട്ടികളെ കൂടുതൽ അഭിരുചിയുള്ളവരാക്കാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. ഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ സ്ക്രാച്ച് പ്രോഗ്രാമിങ് പരിശീലിപ്പിച്ചു. വൈകുന്നേരം 3:00 മണിയോട് കൂടി പ്രിലിമിനറി ക്യാംപ് അവസാനിച്ചു. തുടർന്നു ലിറ്റിൽ കൈറ്റ്സ് അധ്യാപകനായ ശ്രീ.എബി ജോർജ് ഗൂഗിൾ മീറ്റിലൂടെ ക്ലാസുകൾ എങ്ങനെയുണ്ടായിരുന്നു എന്ന് വിലയിരുത്തി. ഐ റ്റി മേഖലയോടുള്ള അടുപ്പവും ആകർഷണതയും അഭിരുചിയും കുട്ടികളിൽ വർദ്ധി പ്പിച്ചെടുക്കാൻ ഈ ക്യാമ്പിലൂടെ കഴിഞ്ഞു. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തനത്തെ കുറിച്ച് തങ്ങൾക്ക് ലഭിച്ച അറിവുകളും അനുഭവങ്ങളും എല്ലാവരുമായി പങ്കുവെക്കുകയും, അതിൽ ഓരോരുത്തരും സന്തോഷവും സംതൃപ്തി യും രേഖപെടുത്തുകയും ചെയ്തു.ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൽ ചേർന്ന് നിന്ന് കൂടുതൽ ആവേശത്തോടെ പ്രവർത്തിക്കാനുള്ള താല്പര്യം ഉടലെടുത്തു.ലിറ്റിൽ കൈറ്റ്സ് ലീഡർ സെലിസ്റ്റ നന്ദി അർപ്പിച്ചു. ചെറിയൊരു സ്നേഹവിരുന്നോട് കൂടി വൈകുന്നേരം 4:00 മണിക്ക് ക്യാമ്പ് അവസാനിച്ചു.

ഉപജില്ലക്യാമ്പ്

ഡിസംബർ 27 ,28 തീയതികളിലാണ് ഉപ ജില്ല ക്യാമ്പ് നടന്നത് .രാവിലെ 9.30യോടുകൂടി ക്യാമ്പ് ആരംഭിച്ചു.വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചേരുകയുണ്ടായി .പ്രോഗ്രാമിംഗ് വിഭാഗത്തിൽ നാലു പേർ ,ആനിമേഷൻ വിഭാഗത്തിൽ നാലു പേർ എന്ന അനുപാതത്തിലാണ് കുട്ടികൾ എത്തിയത്. ഫാത്തിമ മാത സ്ക്ക‍ൂളിൽ നിന്നും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഗംഗ എസ്,ജൂലിയ വിനോദ്,ലിയോണ മരിയ ഫെലിക്സ്,റോസ് പോൾ എന്നീ കുട്ടികളും അനിമേഷൻ വിഭാഗത്തിൽ അതുല്യ സുബഹർ,ഡെൽന മേരി എൽദോസ്,അക്സ സാം,ജൂബിയ വിനോദ് എന്നീ കുട്ടികളും പങ്കെടുത്തു.ഓരോ കുട്ടിക്കും കാർഡ്നമ്പറുകൾ കൊടുത്ത് ഗ്രൂപ്പുകളാക്കിത്തിരിക്കുകയും ,തുടർന്ന് സോഫ്റ്റ് വെയർ ഗെയിം കളിപ്പിക്കുകയും ചെയ്തു .പുതിയ, പുതിയ സോഫ്റ്റ് വെയർ പരിചയപ്പെടുത്തുകയും , അതുപയോഗിച്ച് പ്രോഗ്രമിംഗിലും ,ആനിമേഷനിലും അസ്സൈൻമെന്റുകൾ ചെയ്യിപ്പിച്ചു.ആദ്യ ദിവസത്തിൽ തന്നെ കുട്ടികൾ വളരെ ആകാംഷയോടുകൂടിയാണിരുന്നത് .എട്ട് കുട്ടികളാണ് നമ്മുടെസ്കൂളിൽ നിന്ന് പങ്കെടുത്തത് .ക്യാമ്പിന്റെ ആദ്യ ദിനാവസാനം കുട്ടികൾക്കായി ഒരു അസ്സൈൻമെന്റ് കൊടുക്കുകയും വീട്ടിലേക്ക് ലാപ്പ്ടോപ്പ് കൊടുത്തുവിടുകയും ചെയ്തു.ഇത് ഇവരെ ഐ.റ്റി മേഖലയിലേക്ക് വഴിതിരിച്ചു വിടുവാ൯ സഹായിച്ചു. ഒരു ആനിമേഷ൯ വീഡിയോ ഉണ്ടാക്കുന്നതിനോ, ഒരു ഗെയിം നിർമ്മിക്കുന്നതിന് പിന്നിലുള്ള ബുദ്ധിമുട്ടുകളും , പ്രയാസങ്ങളും മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു .രണ്ടാം ദിവസം M I T APP INVENTOR എന്ന സോഫ്റ്റ് വെയറിനെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികളെ പരിചയപ്പെടുത്തി.ആനിമേഷൻ വിഭാഗത്തിലേയും ,പ്രോഗ്രാമിംഗ് വിഭാഗാത്തിലേയും കുട്ടികളിൽ നിന്ന് ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഉച്ചക്ക് ശേഷം അസ്സൈൻമെന്റ് കൊടുക്കുകയും ,4:00 മണിയോടുകൂടി ക്യാമ്പ് അവസാനിക്കുകയും ചെയ്തു.

കമ്പ്യൂട്ടർ പ്രോഗ്രാമിംഗിലും അനിമേഷനിലും കുട്ടികൾക്ക് കൂടുതൽ അറിവും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനവും നൽകാൻ ഈ ക്യാമ്പിന് സാധിച്ചു.

സൈബർ സുരക്ഷാ പരിശീലനങ്ങളുമായി ലിറ്റിൽ കൈറ്റ്സ്

സർക്കാരിൻറെ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന സൈബർ സുരക്ഷാ പരിശീലനം കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ നടത്തപ്പെട്ടു. ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത് ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഏയ്ഞ്ചൽ എൽസ, ജൂണിയ, ഭവ്യ, നിവേദ്യ, അനീന എന്നിവരും കൈറ്റ് മിസ്ട്രസ്സ് മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റിയൻ, അമ്പിളി മാത്യു എന്നിവരാണ്. ഇൻറ്റർനെറ്റിന്റ വ്യാപനത്തോടെ ആധുനിക കാലഘട്ടത്തിൽ ഉടലേടുത്ത സാങ്കേതികവിദ്യയെ പരിചയപ്പെടുത്താനും അവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി അവബോധിതരാക്കുവാനും ഈ ക്ലാസ് സഹായകരമായിരുന്നു.

അമ്മയറിയാൻ... ലൈവ് പ്രോഗ്രാം

25/11/2022 തീയതിയിൽ 2021-24 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അമ്മയറിയാൻ എന്ന പേരിൽ ഒരു ലൈവ് പ്രോഗ്രാം നടത്തി. വളർന്നു വരുന്ന സാങ്കേതിക വിദ്യയെ കൈപ്പിടിയിലൊതുക്കി ഏറ്റവും പ്രയോജനപ്രദവും സുരക്ഷിതമവുമായ രീതിയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് അമ്മമാർക്ക് ബോധവൽക്കരണം നൽകി. ഓൺലൈൻ ഷോപ്പിംഗ്, നെറ്റ് ബാങ്കിംഗ്, ഗൂഗിൾ പേ, ഫോൺ പേ എന്നിവയെക്കുറിച്ചെല്ലാം അമ്മമാരുമായി കുട്ടികൽ സംവദിച്ചു.

ഡിജിറ്റൽ മോട്ടിവേഷൻ പ്രോഗ്രാം

3/12/2022 - ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾസെബാസ്റ്റ്യൻ, ശ്രീമതി അബിളി മാത്യു റ്റി എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മച്ചിപ്ലാവിൽ പ്രവർത്തിക്കുന്ന കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളിൽ എത്തിച്ചേർന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പഠനത്തിലൂടെ തങ്ങൾ ആർജ്ജിച്ചെടുത്ത പഠനമികവുകൾ പ്രത്യേക പരിഗണനന അർഹിക്കുന്ന കുട്ടികളിലേയ്ക്ക് പകർന്നു നൽകുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ ലക്ഷ്യം.

കുട്ടികൾ വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ് പ്രസന്റേഷനുകൾ, വീഡിയോകൾ, വിവിധ ഗെയിമുകൾ, ആനിമേഷനുകൾ എന്നിവ തയ്യാറാക്കിയിരുന്നു. ഒരു ആനിമേഷൻ അവതരണത്തോടെയാണ് ക്ലാസ്സുകൾ ആരംഭിച്ചത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ആനിമേഷൻ ആസ്വദിച്ചു. ആനിമേഷൻ അടിസ്ഥാനമാക്കിയുള്ള ക്ലബ്ബംഗങ്ങളുടെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായിത്തന്നെ കുട്ടികൾ ഉത്തരം പറഞ്ഞു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ പ്രദർശനമാണ് നടന്നത്. ഐ ടി മേഖലയിൽ ഏറെ താൽപ്പര്യമുള്ള ധാരാളം കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞു. ഇത്തരം പഠനരീതികളോട് കുട്ടികൾക്ക് ഏറെ അ‍‍ഭിരുചി ഉള്ളതായി ഞങ്ങൾക്ക് തോന്നി. തുടർന്ന് പ്രസന്റേഷൻ അവതരണമാണ് നടന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനവും നൽകി. 12 ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പരിശീലനം നൽകിയത്. ആദ്യം തന്നെ കുട്ടികൾ ഗെയിം ചെയ്യാനാണ് താൽപ്പര്യമെന്നറിയിച്ചു. കുട്ടികളെ വിവിധ ഗെയിമുകൾ കളിപ്പിക്കുകയും ഓരോ റൗണ്ടുകളും വളരെ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു.

കുട്ടികൾ വളരെ ആസ്വദിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അവരുടെ സന്തോഷങ്ങളിൽ കൂടെ സന്തോഷിക്കുവാനും സാങ്കേതിക അറിവുകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു. വിജ്ഞാനത്തിന്റെ വിഹായസ്സിലേയ്ക്ക് പറന്നുയരാനുള്ള അവരുടെ തൽപ്പരത കുട്ടികൾക്ക് ഒരു അനുഭവം തന്നെയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വാങ്ങിയ മധുരപലഹാരങ്ങൾ കുട്ടികൾക്ക് നൽകി ഏറെ സന്തോഷത്തോടെ ഞങ്ങൾ യാത്ര തിരിച്ചു.

വിദഗ്ദരുടെ ക്ലാസ്സ്

25/1/23 ബുധനാഴ്ച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേണ്ടി വിദഗ്ദരുടെ ക്ലാസ്സ് നടത്തുകയുണ്ടായി.ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ കംമ്പ്യൂട്ടർ സ്പെഷിലിസ്റ്റ് സിസ്റ്റർ നയിസ് മരിയയാണ് ക്ലാസ്സിന് നേതൃത്വം വഹിച്ചത്. സിസ്റ്റർ ‍‍‍‍ഞങ്ങൾക്ക് വെബ്പേജ് എന്താണെന്നും,വെബ്സൈറ്റും ,വെബ് പേജും തമ്മിലുള്ള വ്യത്യാസങ്ങളും ,അവ തമ്മിലുള്ള ബന്ധവും വിശദീകരിച്ചു തന്നു . സിസ്റ്റർ നയിസ് മരിയ ആദ്യം തന്നെ കുട്ടികൾക്ക് പ്രോഗ്രാമിങ് ലാങ്ഗ്വേജ് സുപരിചിതമാണോ എന്നും ,അറിയാവുന്ന പ്രോഗ്രാമിങ് ലാങ്ഗ്വേജ് ഏതാണെന്നുമെല്ലാം ചോദിച്ചറിയുകയും തുടർന്ന് പ്രോഗ്രാമിങ് ലാങ്ഗ്വേജ് എന്താണെന്നും അതിന്റെ ഒരോ ഘട്ടങ്ങളും വളരെ ചുരുങ്ങിയ സമയംകൊണ്ട് വിശദമായി പറഞ്ഞു തന്നു. പിന്നീട് python പോലുള്ള പ്രോഗ്രാമിങ് ലാങ്ഗ്വേുകളെ പരിചയപെടുത്തുകയും ,അവയിൽ ഒന്നായ C++ എന്ന പ്രോഗ്രാമിങ് ലാങ്ഗ്വേജിനെ പറ്റി കൂടുതലായി അറിയാൻ സാധിച്ചു. അതിൽ തന്നെ കുറച്ച് കോ‍‍ഡിംഗ് ചെയ്യാൻ പഠിക്കുകയും ചെയ്തു. ശേഷം കോഡിംഗ് എന്താണെന്നും, അത് എന്തിനാണെന്നും,അത് ചെയ്യാൻ ഏത് സോഫ്റ്റ് വെയർ ഉപയോഗിക്കണമെന്നും അറിയാൻ സാധിച്ചു. ക്ലാസിന്റെ അവസാനം വെബ്സൈറ്റിനെ പറ്റിയും വെബ്പേജിനെ പറ്റിയും ഒരു ലഘുകുറിപ്പ് തയ്യാറാക്കാൻ സിസ്റ്റർ ഞങ്ങളോട് പറ‍ഞ്ഞു . 1:15ന് തുടങ്ങിയ ക്ലാസ് 2:15 നോട് കൂടി അമ്പിളി ടീച്ചറുടെ കൃതഞ്ജതയോട് കൂടി സമാപിച്ചു .

ഇൻഡസ്‍ട്രിയൽ വിസിറ്റ്

28/1/23 ശനിയാഴ്ച്ച 8:00 മണിയോടുകൂടി ഫാത്തിമാ മാത് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾപ്പടിയിൽ നിന്നും 2022-2023 അദ്ധ്യാന വർഷത്തെ ,ഒൻപതാം ക്ലാസ്സ് വിദ്യർഥിനികളും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായ കുട്ടികളെ വ്യവസായ സന്ദർശനത്തിനായി മൂന്നാർ, മാട്ടുപ്പെട്ടി K.D .H.P ഫാക്ടറിയിലേക്ക് പുറപ്പെട്ടു.ലിറ്റിൽ കൈറ്റ്സിലെ മുപ്പത്തിയേഴ് അംഗങ്ങളും, ലിറ്റൽ കൈറ്റിസ് അധ്യാപകരും ഈ യാത്രയിൽ പങ്കാളികളായി. 10:15 നോടുകൂടി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു .10:20നോടുകൂടി ഞങ്ങൾഫാക്ടറിയുടെ ഉള്ളിൽ പ്രവേശിച്ചു.

ആദ്യം തന്നെ കെ.ടി എച്ച് .പി ഫാക്ടറിയേക്കുറിച്ച് ,അത് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കറിച്ചും,ആ നാടിനേക്കുറിച്ചും ,അതിന്റെ സ്ഥാപകനേക്കുറിച്ചും

വളരേ വിശദമാക്കി നിർമ്മിച്ച ഒരു വീഡിയോ കാണിച്ചു തന്നു ശേഷം ഫാക്റ്ററിയിലെ സ്റ്റാഫ് അതിനെ കുറിച്ച് കൂടുതൽ നന്നായി വിശദീകരിച്ചു തന്നു. തേയില നിർമാണത്തിലെ ഒരോ ഘട്ടങ്ങൾ ഏതെന്നും പ്രധാനമായി നാല് ഘട്ടങ്ങൾ ആണ് ഉള്ളതെന്നും, KDHP എന്ന ഫാക്റ്ററിയുടെ ചരിത്രവും എല്ലാം വിശദീകരിച്ചു തന്നു. തുടർന്ന് തേയിലനിർമാണത്തിലെ ഒരോ ഘട്ടങ്ങളും കാണിച്ചുതന്നു. പന്ത്രണ്ട് മണിയോട് കൂടി ഫാക്ടറിക്ക് പുറത്തിറങ്ങി. അവരുടെ ഫാക്ടറി ഔട്ട്‍‍ലറ്റിൽ നിന്നും അവരുടെ ഉൽപന്നങ്ങൾ വാങ്ങാനും അവിടെ നിന്നും ചായ കുടിക്കാനുമുള്ള അവസരം അധ്യാപകർ ഒരുക്കി തന്നു. പിന്നീട് പന്ത്രണ്ട് പതിനഞ്ചിനോട് കൂടി അവിടെ നിന്നും പുറപ്പെട്ടു . ആ പഠനയാത്രയെ വ്യവസായ സന്ദർശനത്തിനു ശേഷം ഒരു വിനോദ യാത്രയാക്കി മാറ്റുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണിയോട് കൂടി മാട്ടുപ്പെട്ടി ഡാമിനു സമീപം ഉച്ചഭക്ഷണം കഴിച്ചു .പിന്നീട് ബ്രിട്ടീഷ്‍കാര് പണികഴിപ്പിച്ച പുരാതനമായ പള്ളി സന്ദർശിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. ശേഷം കുട്ടികൾ ചെറിയ ഷോപ്പിങ്ങ് നടത്തി .പിന്നീട് ഞങ്ങൾ മൂന്നാറിൽ നിന്ന് മടങ്ങി . ഈ പഠനയാത്ര കുട്ടികൾക്ക് വളരെ പ്രയോജനവും വിസ്മയവും ആയി അനുഭവപ്പെട്ടു. വൈകുന്നേരം 5:00 മണിയോട് കൂടി ഞങ്ങൾ തിരികെ സ്കൂളിൽ എത്തിചേർന്നു. ഈ സന്ദർശനത്തിലൂടെ ഐ ടി മേഖലയിൽ തങ്ങൾ പരിചയപ്പെട്ട നൂതന സാങ്കേതിക വിദ്യകൾ വ്യവസായ മേഖലയിൽ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്നുള്ള അവബോധം കുട്ടികൾക്ക് ലഭിച്ചു.

സുരക്ഷിത ഇന്റർനെറ്റ് ദിനാചരണം

2023 ഫെബ്രുവരി 8ാം തീയതി ബുധനാഴ്ച്ച സുരക്ഷിത ഇന്റർനെറ്റ് ദിനാചരണം ലിറ്റിൽ കൈറ്റിസിന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾക്കു ഒരു ഇന്റർനെറ്റ് ബോധവൽക്കരണ ക്ലാസ്സെന്ന രീതിയിൽ ഉച്ചഭക്ഷണത്തിനുശേഷം "സുരക്ഷിതമാകണം ഇന്റർനെറ്റ് “ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചെറിയ ക്ലാസ്സ് നടത്തി.സുരക്ഷിത ഇന്റർനെറ്റ് ദിനാചരണം നടത്താം എന്നു പറഞ്ഞത് ലിറ്റിൽ കൈറ്റിസിന്റെ ചുമതലയുള്ള സിസ്റ്റർ ഷിജിയാണ്.മറ്റു ലിറ്റിൽ കൈറ്റ് ചുമതലയുള്ള അദ്ധ്യാപകരുടെ സാന്നിധ്യവും ക്ലാസ്സിൽ ഉണ്ടായിരുന്നു.എന്താണ് സുരക്ഷിത ഇന്റർനെറ്റ് ദിനമെന്നും, 2023ൽ അതിന്റെ തീം എന്താണെന്നും, ഇന്റർനെറ്റിന്റെ ചരിത്രം എന്താണെന്നും , W.W.W ,HTTPS കുട്ടികളുമായി പങ്കുവയ്ക്കാൻ സാധിച്ചു.

ലിബർ ഓഫീസ് ഇംപ്രസ്സിൽ നിർമ്മിച്ച പ്രസന്റേഷൻ നിർമ്മിച്ച് കാണിച്ചുകൊടുത്താണ് ക്ലാസ്സ് എടുത്തത് ,ഇടക്കിടെ ഓരോ ചോദ്യങ്ങൾ ചോദിച്ച കുട്ടികളോട് വളരെ സൗഹാർദ്ദപരമായാണ് ഓരോ ലിറ്റിൽ കൈറ്റും പറഞ്ഞു മനസ്സിലാക്കിയത് .അതെല്ലാം വളരെ സൂക്ഷമതയോടുകൂടിയാണ് കുട്ടികൾ കാതോർത്തിരുന്നത് ,ഓരോ ചോദ്യങ്ങൾ ചോദിക്കുമ്പോഴും വളരെ ഉത്സാഹത്തോടെ തന്നെ എഴുന്നേറ്റ് ഉത്തരം

നൽകാൻ ഓരോ കുട്ടിയും ശ്രമിച്ചു.തുർന്ന് കുട്ടികൾ അവരവരുടെ അനുഭവങ്ങളും ,ക്ലാസ്സ് ഉപകാരപ്രദമായിരുന്നുവെന്നും ആ ക്ലാസ്സ് എട്ടാം ക്ലാസ്സിനു തന്നെ എടുത്തതിനും പ്രത്യേകമായി ആ ക്ലാസിൽ നിന്ന് ക്ലാസിന്റെ പ്രതിനിധിയായി ഒരു ചുണകുട്ടി എഴുന്നേറ്റ് നന്ദി പറയുകയും ചെയ്തു. തുടർന്ന് ക്ലാസ്സെടുത്ത ലിറ്റിൽ കൈറ്റ് കേഡറ്റ് ബോധവൽകരണക്ലാസ്സ് നടത്താൻ അവസരം ഒരുക്കി തന്ന അധ്യാപകർക്ക് നന്ദി അർപ്പിച്ചു. ആ ഒരു ഒറ്റ ക്ലാസ്സിലൂടെ ഒട്ടേറെ പൊതു വിജ്ഞാനം കുട്ടികൾ അറിയുകയും ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും , സുരക്ഷിത്മായ വെബ്സൈറ്റുകളുടെ അടയാളമെന്താണെന്നും "അതിനെക്കുറിച്ച് സംസാരിക്കണോ?ഓൺലൈനിൽ ജീവിതത്തേക്കുറിച്ചുള്ള സംഭാഷണങ്ങൾക്ക് ഇടം നൽകുന്നു ".ഇതാണ് 2023ലെ തീം എന്നും, അങ്ങനെ ,അങ്ങനെ ഒട്ടേറെ കാര്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ലിറ്റിൽ കൈറ്റ്സിന് കഴിഞ്ഞു എന്നത് ലിറ്റിൽ കൈറ്റ്സിന്റെ വിജയത്തിലേക്ക് ഉള്ള ചവിട്ടു പടികളിൽ ഒന്നായി മാറി എന്നതിൽ സംശയമില്ല. ഉച്ചയൂണിനു ശേഷം ആരംഭിച്ച ക്ലാസ് ഏകദേശം പതിനഞ്ച് മിനിറ്റോടുകൂടി അവസാനിച്ചു .

ജില്ലാ ക്യാമ്പ്

ആനിമേഷൻ:

11-02-2023 മുതൽ 12-02-23 വരെ ലിറ്റിൽ കൈറ്റ്സ് സഹവാസ ജില്ല ക്യാമ്പ് ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ ശാന്തിഗ്രാം ൽ വെച്ച് നടത്തപ്പെട്ടു.11-02- 23 ശനിയാഴ്ച 8:30 ടുകൂടി രജിസ്ട്രേഷൻ ആരംഭിച്ചു 10 മണിയോടെ കോൺഫറൻസും നടത്തപ്പെട്ടു ലിറ്റിൽ കൈറ്റ്സി ന്റെവളർച്ചയ്ക്ക് വേണ്ടി നിർദേശങ്ങൾ തരാൻ പറഞ്ഞു.ശേഷം 11 മണിയോടെ ക്ലാസുകളും ആരംഭിച്ചു 3 Dആനിമേഷൻ എങ്ങനെ നിർമിക്കാം എന്നതിനെ പറ്റിയായിരുന്നു പഠനം. ഉച്ചയ്ക്ക് 1:30 pm ഉച്ചഭക്ഷണത്തിനു ശേഷം 2:00 മണിക്ക് പിന്നെയും ക്ലാസുകൾ ആരംഭിച്ചു .ബ്ലെൻഡർ സോഫ്റ്റ് വെയർ -ന്റെ ബേസ് ആണ് ആദ്യം പഠിപ്പിച്ചത് പിന്നെ ചെടിച്ചട്ടി ഉണ്ടാക്കാനും പൂവ്, ഇല,കരടി തുടങ്ങിയവ ഉണ്ടാക്കുവാനും പഠിപ്പിച്ചു. രാത്രി 10 മണിയോടെ ക്ലാസ്സുകൾ അവസാനിച്ചു.12 -02-23 ഞായറാഴ്ച ക്ലാസ്സുകൾ 8:30 യോടുകൂടി തന്നെ തുടങ്ങി 12മണിയോടെ അസൈൻമെന്റ് തന്നു. 3:00 മണിയായപ്പോഴേക്കും വിദ്യാർഥികൾ എല്ലാവരും ഒരുമിച്ചു കൂടുകയും എല്ലാവർക്കും പാർട്ടിസിപ്പേഷൻ സെർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.ശേഷം ലിറ്റിൽ കൈറ്റ്സിന്റെ വളർച്ചയ്ക്ക് വേണ്ടി നിർദേശങ്ങൾ തരാൻ പറഞ്ഞിരുന്നു. അതിൽ നിന്നും ഏറ്റവും നല്ല അഭിപ്രായങ്ങൾ നൽകിയ അഞ്ചുപേർക്ക് പെൻഡ്രൈവുകൾ സമ്മാനമായി നൽകി. നാലുമണിയോടെ ക്ലാസ്സുകൾ അവസാനിക്കുകയും കുട്ടികളെല്ലാവരും സന്തോഷത്തോടെ മടങ്ങുകയും ചെയ്തു,ക്യാമ്പിൽ വച്ച് ബ്ലെന്റർ സോഫ്റ്റ് വെയർനെക്കുറിച്ചുള്ള കുറേ പുതിയ അറിവുകൾ നേടാൻ സാധിച്ചു.

പ്രോഗ്രാമിംഗ് :

11-02-2023 മുതൽ 12-02 - 23 വരെ ലിറ്റിൽ കൈറ്റ്സ് സഹവാസ ജില്ലാ ക്യാമ്പ് ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ശാന്തിഗ്രാമിൽ വെച്ച് നടത്തപ്പെട്ടു.11-02- 23 ശനിയാഴ്ച 8:30 ടുകൂടി രജിസ്ട്രേഷൻ ആരംഭിച്ചു 10 മണിയോടെ കോൺഫറൻസും നടത്തപ്പെട്ടു . ലിറ്റിൽ കൈറ്റ്സിന്റെ വളർച്ചയ്ക്ക് വേണ്ടി നിർദേശങ്ങൾ തരാൻ പറഞ്ഞു ശേഷം 11 മണിയോടെ ക്ലാസുകളും ആരംഭിച്ചു .ആദ്യം തന്നെ ആർഡിനോ കിറ്റ് ലെ എല്ലാ ഉപകരണങ്ങളും എല്ലാവർക്കും പരിചയപ്പെടുത്തി.ശേഷം ആർഡിനോ ബ്ലോക്കി എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങനെ ലൈറ്റ് തെളിയിക്കാം എന്ന് പഠിപ്പിച്ചു11:30 ന് ചായയും വട്ടയപ്പവും നല്കി. ശേഷം IDLE യിൽ python language ഉപയോഗിച്ച് എങ്ങനെ ഒരു ലൈറ്റ് തെളിയിക്കാം എന്നും ലൈറ്റ് മാറിമാറി (3 ലൈറ്റ് വെച്ച് മാറിമാറി) കത്തുന്നത് എങ്ങനെയാണെന്നും ഞങ്ങളെ പഠിപ്പിച്ചു.ഒന്നരയോടുകൂടി ഉച്ചഭക്ഷണത്തിനായി ഞങ്ങളെ കൊണ്ടുപോവുകയും വളരെ വിഭവസമൃദ്ധമായി ഉച്ചഭക്ഷണം

ഞങ്ങൾക്ക് നൽകുകയും ചെയ്തു.രണ്ടുമണിയോടുകൂടി ഉച്ച കഴിഞ്ഞുള്ള സെഷൻ തുടങ്ങുകയും എങ്ങനെ python language ഉപയോഗിച്ച് ബസ്സർ ൽ നിന്ന് ശബ്ദം കേൾപ്പിക്കാമെന്നും, സെൻസർ മൊഡ്യൂളിൽ ലൈറ്റ് തെളിയിക്കാനും, ലൈറ്റ് ഇന്റൻസർ ഉപയോഗിച്ച് ലൈറ്റിന്റെ ഇന്റൻസിറ്റി അളക്കാനും ഞങ്ങളെ പഠിപ്പിച്ചു. 4:30 യോടുകൂടി നാലു മണി കാപ്പി നല്കി. അതിനു ശേഷം ആധുനിക കാലഘട്ടത്തിൽ നാം സൂര്യനിൽ നിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സോളാർ പാനലിനെ സൂര്യനസ്തമിക്കുന്നതുവരെ സൂര്യന്റെ നേരെ തിരിക്കാനുള്ള പ്രോഗ്രമിങ്( വെട്ടത്തിനു നേരെ തിരിക്കുന്ന പ്രോഗ്രാമിങ്) ഞങ്ങളെ പഠിപ്പിച്ചു. ഇതൊടു കൂടി അന്നത്തെ ദിവസത്തെ ക്ലാസ് അവസാനിക്കുയും ചെയ്തു. 8:00pm മണിയോടുകൂടി അത്താഴത്തിന് പൊറൊട്ടയും ചിക്കനും നല്കുകയും ചെയ്തു. രാവിലെ 8:30 യ്ക്കു പ്രഭാത ഭക്ഷണത്തിനു ശേഷം ക്ലാസ് തുടങ്ങി. അന്നേ ദിവസം ഞങ്ങൾക്ക് എല്ലാവർക്കും LED ലൈറ്റ് നലകുകയും അതു മാറി മാറി എങ്ങനെ കത്തിക്കാം എന്നു പഠിപ്പിച്ചു . ശേഷം മൊബൈലിൽ ഒരു ആപ്പ് എങ്ങനെ നിർമ്മിക്കാം എന്നും അതു ഉപയോഗിച്ചു LED ലൈറ്റ് എങ്ങനെ തെളിയിക്കാം എന്നും പഠിപ്പിച്ചു. 3:00 മണിയായപ്പോഴേക്കും വിദ്യാർഥികൾ എല്ലാവരും ഒരുമിച്ചു കൂടുകയും എല്ലാവർക്കും പാർട്ടിസിപ്പേഷൻ സെർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.ശേഷം ലിറ്റിൽ കൈറ്റ്സിന്റെ വളർച്ചയ്ക്ക് വേണ്ടി നിർദേശങ്ങൾ തരാൻ പറഞ്ഞിരുന്നു. അതിൽ നിന്നും ഏറ്റവും നല്ല അഭിപ്രായങ്ങൾ നൽകിയ അഞ്ചുപേർക്ക് പെൻഡ്രൈവുകൾ സമ്മാനമായി നൽകി. നാലുമണിയോടെ ക്ലാസ്സുകൾ അവസാനിക്കുകയും കുട്ടികളെല്ലാവരും സന്തോഷത്തോടെ മടങ്ങുകയും ചെയ്തു.ഈ ക്യാമ്പിലൂടെ ആധുനിക റോബോട്ടിക്സിന്റെ ബാല്യ പാഠങ്ങൾ പകർന്നുതന്നു.

വിദഗ്ദരുടെ ക്ലാസ്സ്

23/02/2023 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് രണ്ടാമത്തെ വിദഗ്ദരുടെ ക്ലാസ്സ് നടത്തുകയുണ്ടായി.ഫാത്തിമ മാതാ സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ കമ്പ്യൂട്ടർ സ്പെഷ്യലിസ്റ്റ് സിസ്റ്റർ നൈസ് മരിയ ആണ് ഞങ്ങൾക്ക് ക്ലാസ് എടുത്തത്.അമ്പിളി ടീച്ചർ സിസ്റ്റർ നൈസ് മരിയയെ സ്വാഗതം ചെയ്ത ശേഷം വിദഗ്ദരുടെ ക്ലാസ്സ് ആരംഭിച്ചു. സിസ്റ്റർ ഞങ്ങൾക്ക് എന്താണ് റോബോട്ടിക്സ് ,എങ്ങനെ ഒരു റോബോട്ട് ഉണ്ടാക്കാം എന്നിങ്ങനെ കാര്യങ്ങൾ വിശദീകരിച്ചു തന്നു. റോബോട്ടിക്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ബന്ധപ്പെട്ട മേഖലകൾ, ആ മേഖലയിൽ താല്പര്യമുള്ളവരുടെ കഴിവ് വികസിപ്പിക്കാനുള്ള വഴികൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തന്നു. ലിറ്റിൽ കൈറ്റ്സ് അംഗം കൃതജ്ഞത പറഞ്ഞ ശേഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രണ്ടാമത്തെ വിദഗ്ദരുടെ ക്ലാസ്സ് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് - സേവനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ സാമൂഹിക പ്രതിബദ്ധത, സേവന തല്പരത, സഹകരണ മനോഭാവം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതോടൊപ്പം ഹൈടെക് സംവിധാനങ്ങളുടെ പ്രയോജനം പൊതു ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് - സേവന. ഓൺലൈൻ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുകയാണ് സേവന ലക്‌ഷ്യം വെക്കുന്നത്.ലിറ്റിൽ കൈറ്റ്സിന്റെ സേവന തല്പരതയുടെ തെളിവാണ്, 8/2/23 ൽ നടന്ന കേശദാനം ,ഇതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കാളികളായി .വാർഷിക ദിന ആഘോഷത്തിലും ,കിഡ്സ് ഫെസ്റ്റിലും അങ്ങനെയുള്ള എല്ലാ പരിപാടികളും ലിറ്റിൽ കൈറ്റ്സ്അംഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത് .

ഫാത്തിമ മാത ലിറ്റിൽ കൈറ്റ്സ് - യു റ്റ്യൂബ് ചാനൽ

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ FATIMA MATHA LITTLE KITES_2020 എന്ന പേരിൽ യൂ ട്യൂബ് ചാനൽ ആരംഭിക്കുകയും,ഇപ്പോഴും പ്രവർത്തിക്കുകയും ചെയ്യുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ‍ വീഡിയോ ഡോക്കുമെന്റേഷനുകൾ അപ്‍ലോഡ് ചെയ്യുകയും ചെയ്തു പോരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഡോക്കുമെന്റേഷനുകൾ തയ്യാറാക്കപ്പെടുന്നത് ,അപ്‍ലോ‍ഡ് ചെയ്യുകയും ചെയ്യുന്നു.


തിരികെ...ലിറ്റിൽ കൈറ്റ്സ്..


തിരികെ...പ്രധാന താളിലേയ്ക്ക്....