എടക്കുളം വിദ്യാതരംഗിണി എൽ പി എസ്/അക്ഷരവൃക്ഷം/വേർപാടിന്റെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
വേർപാടിന്റെ വേദന

വളരെ പെട്ടെന്നാണ് സ്കൂളുകൾ അടച്ചത്. ഞങ്ങൾക്ക് അപ്രതീക്ഷിതമായാണ് സ്കൂളിനോട് വിട പറയേണ്ടി വന്നത്. വാർഷികഘോഷങ്ങളും എല്ലാം നഷ്ടപ്പെട്ടു.. ഈ കാലഘട്ടത്തിൽ കളിക്കാനോ പുറത്തിറങ്ങാനോ കഴിയുന്നില്ല.. മരിച്ചു വീഴുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വർധിച്ചു വരികയായി.. ഞാൻ വളരെയധികം നിരാശപ്പെട്ടു.. എന്നാലും നിരാശയും ഭയവും മാറ്റിവെക്കാൻ നിർബന്ധിതയായി.. പുറത്തിറങ്ങാൻ കഴിയാത്തതിൽ ഞാനെറെ ദുഖിച്ചു.. എന്നാലും ഒരു നല്ല നാളേക്കല്ലേ എന്ന് കരുതി സമാധാനിച്ചു.. ഈയൊരു അനുഭവം ഒരിക്കലും മറക്കാനാവാത്ത ദുഃഖപൂരിതമായ ഒന്നായി എനിക്ക് തോന്നുന്നു.

കൃഷ്ണേന്ദു
IV A എടക്കുളം വിദ്യാതരംഗിണി എൽ പി എസ്
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം