Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ... ഒരു മഹാവ്യാധി
കൊറോണ ... ഒരു മഹാവ്യാധി
"അപ്പു....... "
അമ്മയുടെ നീട്ടിയുള്ള വിളികേട്ടാണ് "ഞാൻ " ഉണർന്നത്. മെല്ലെ കാലുകൾ മടക്കി എണീറ്റു മെത്തയിൽ കുറച്ചു നേരം കൂടി ഇരുന്നു. പ്രേത്യകിച്ചു കാര്യങ്ങൾ ഒന്നും ചെയ്യാനില്ലാത്തതിനാൽ ചുറ്റും ഒന്ന് കണ്ണോടിച്ചു പിന്നെ പതിയെ മെത്തയിൽ നിന്നും എഴുനേറ്റു ഉമ്മറത്തേക്ക് നടന്നു.
Quarantine : ഏകാന്ത വാസം,
പതിയെ വാതിൽ തുറന്നു മിറ്റത്തേക്കു ഇറങ്ങി. വെയിൽ ചൂടുപിടിച്ചു വരുന്നു. മുറ്റം മുഴുവൻ അമ്മ അടിച്ചു വൃത്തിയാക്കി വെച്ച സ്ഥലത്തു വൈകുനേരത്തേക്കുള്ള സമ്മാനം എന്നപോലെ അങ്ങിങ്ങായി ചില കരിയിലകൾ വീണു കിടന്നിരുന്നു. എന്നും രാവിലെ സ്കൂൾ ബസ്സിലേക്ക് ഓടിപോകുമ്പോൾ ഒരു ദിവസം പോലും ഞാൻ ഇതൊന്നും കണ്ടില്ലല്ലോ എന്ന് ചുമ്മാ.. ഓർത്തു. ബ്രെഷിൽ പേസ്റ്റ് തേച്ചു കിണറ്റിൻ കരയിലേക്ക് നടക്കുമ്പോൾ 'അമ്മ ' പാത്രങ്ങളുമായി മല്ലടിക്കുകയായിരുന്നു. തൊട്ടടുത്തായി ചേച്ചി പൈപ്പിൽ നിന്നും വെള്ളം പിടിക്കുന്നു.
"എണീറ്റോ..നീ..? " മടി പിടിച്ചു തുടങ്ങി ല്ലേ നിനക്ക്..?? അമ്മയുടെ പരാതി.. ! അപ്പോഴാണ് കിണറിനു ചുറ്റും വീണുകിടക്കുന്ന കണിക്കൊന്ന പൂക്കൾ മഞ്ഞവിരിച്ചു പരന്നു കിടക്കുന്നു. മെല്ലെ മുകളിലേക്കു നോക്കിയപ്പോൾ സ്വർണ്ണ നിറം തൂകി നിൽക്കുന്ന പൂക്കുലകൾ. ഇത്ര മനോഹരമായി ആ കൊന്നമരത്തെ ഇന്ന് വരെ ശ്രദ്ധിച്ചില്ലല്ലോ എന്ന് മനസ്സിൽ ഓർത്തു പൈപ്പിലെ വെള്ളത്തിലേക്ക് കൈനീട്ടി. "എന്താടാ.. നീ കാണിക്കുന്നേ..? നിന്റെ കൈയിൽ അഴുക്കല്ലേ... ഒരു കപ്പിൽ വെള്ളം എടുത്തു സോപ്പിട്ടു കഴുകു. കൊറോണ വൈറസ് പടരാതിരിക്കാൻ കൈകൾ സോപ്പ് ഉപയോഗിച്ച് വെള്ളത്തിൽ 20 സെക്കന്റ് കഴുകണം എന്ന് അറിയില്ലേ ..???. "
ശരിയാണല്ലോ.. !! വൈറസ് വ്യാപനം തടയാൻ വേണ്ടിയാണല്ലോ ഗവണ്മെന്റ് "ക്വാറന്റൈൻ " ചെയ്തിരിക്കുന്നത്. ചേച്ചിയെ പൂർണമായും അനുസരിച്ചു വൃത്തിയായ ശേഷം വെറുതെ തൊടിയുടെ സൂന്യതയിലൂടെ കണ്ണുകൾ പായിച്ചു. വേലിയുടെ ഇതക്കൽ വിളഞ്ഞു നിൽക്കുന്ന ഒരു മാവ്, മാങ്ങകൾ കുലകുലകളായി തൂങ്ങി ആടുന്നു. അതിനടുത്തായി പൂത്തു നിൽക്കുന്ന അലറിമരവും(ഗുൽമോഹർ ) നീലാകാശത്തിൽ ചുകന്ന പൂക്കൾ വരിച്ചു സുന്ദരിയായി നില്കുന്നു. വടക്കേ അറ്റത്തായി ഇടിച്ചക്കയും പാകമായതുമായ ചക്കകൾ വിരിഞ്ഞു മാവിനോടും അലറിയോടും കൊന്നയോടും മത്സരിച്ചുകൊണ്ട് രണ്ടു പ്ലാവുകളും.എന്ത് മനോഹരമായ കാഴ്ചയാണ് ഈ ചെറിയ പറമ്പിൽ ഉള്ളത്. അപ്പോൾ ഭൂമിയുടെ മുഴുവൻ ഭംഗി എന്തായിരിക്കും... !!!
സ്കൂൾ വിട്ടുവന്നാൽ കൂട്ടുകാരോടൊത്തു കളിച്ചു വരുമ്പോഴേക്കും ഇരുട്ടും. പിന്നെ കുളികഴിഞ്ഞു പഠിക്കാൻ ഇരുന്നാൽ ഉണ്ണും വരും പഠിപ്പന്നെ.. ! ഇപ്പൊ മറ്റുള്ളവരെ കണ്ടുസംസാരിക്കാനോ ഒന്നിച്ചിരിക്കാനോ അനുവാദം ഇല്ലാ. "ക്വാറന്റൈൻ ആണ്." ചുമ്മാ ഓരോന്നു ഓർത്തു ഹാളിലേക്ക് കയറിയറുമ്പോൾ അമ്മയുടെ ശബ്ദം വീണ്ടും, "കൈയും കാലും കഴുകി ഉള്ളിലേക്ക് കയറു... മോനെ.. !!"
"ഹോ... " ഈ നശിച്ച ഒരു 'കൊറോണ '!!!
"കൂട്ടുകാരെ.. നമ്മൾ ഇന്ന് ഒരു വലിയ വിപത്തിനെ നേരിൽ കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ കണ്ണുകളാൽ കാണാൻ കഴിയാത്ത ജീവനില്ലാത്ത ഒരു സൂഷ്മ വൈറസ്സിൽ ഭയന്ന് വിറച്ചു, പ്രതിവിധികൾ ഇല്ലാതെ എന്ത് ചെയ്യും എന്നറിയാതെ, 'ലോകം' വിറങ്ങലിച്ചു നില്കുന്നു. ഈ കോറോണക്കെതിരെ നമുക്ക് കുറച്ചു മുൻകരുതലുകൾ എടുക്കുവാൻ മാത്രമേ കഴിയു.." ടെലിവിഷയനിൽ കോറോണയെ കുറിച്ചുള്ള പരിപാടി നടന്നുകൊണ്ടിരിക്കുകയായിരുന്നു.
മൊബൈലിന്റെ റിങ് കേട്ടു.... അതെടുത്തു "അമ്മ ഹലോ എന്ന് പറഞ്ഞു കേട്ടു. " പിന്നെ എന്റെ കൈയിൽ തന്നു "അച്ഛനാണ്" നിന്നോട് സംസാരിക്കാൻ ഉണ്ടെന്നു. "ഹാലോ..!!" അങ്ങേ തലക്കൽ അച്ഛൻ "അപ്പു... എന്ന് വിളിച്ചു." കോറോണയെ കുറിച്ച് കേട്ടില്ലേ നീ..? ശ്രദ്ധിക്കണം ട്ടൊ..? കൈകൾ നല്ലം സോപ്പിട്ടു കഴുകണം ഇടയ്ക്കിടയ്ക്ക്, പിന്നെ കൂട്ടുകാരോടൊത്തു പുറത്തിറങ്ങി നടക്കരുത്. തോളോട് ചേർന്ന് നടക്കരുത്, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, ഇടയ്ക്കിടയ്ക്ക് ചെറുനാരങ്ങയും ഇഞ്ചിയും ഇട്ടു തിളപ്പിച്ച ആറ്റിയ വെള്ളം കുടിക്കുക, ധാരാളം ശുദ്ധജലവും കുടിക്കുക കഴിയുന്നതും വീട്ടിൽ ഇരുന്നു ബുക്കുകൾ വായിക്കുക. മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക അത് മാത്രമേ രോഗം പകരാതിരിക്കാനും ലോകനന്മക്കും വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത്. മുംബയിൽ നിന്നും അച്ഛന്റെ ഉപദേശങ്ങളുടെ വാക്കുകൾ കാതിൽ വന്നു പതിഞ്ഞുകൊണ്ടിരുന്നു.
" പെട്ടെന്ന് എന്തോ വന്നു വീഴുന്ന ശബ്ദം കേട്ടു " പുറത്തു വന്നു നോക്കിയപ്പോൾ ജിതിൻ മാവിലേക്കു എറിയുന്നു. ഞാൻ അവന്റെ അരികിലേക്ക് നടന്നു ചെന്ന് കുറച്ചകലം പാലിച്ചു നിന്ന് ചോദിച്ചു, "എന്തിനാ ഇപ്പൊ മാങ്ങ എറിഞ്ഞുവീഴ്ത്തുന്നെ..? ". "നല്ല വിശപ്പു " അവൻ മറുപടി തന്നു. ഞാൻ വീട്ടിലേക്കു ഓടിച്ചെന്നു അടുക്കളയിൽ നോക്കി. തനിക്കായി മാറ്റിവെച്ച പ്രാതൽ ഒര്പ്ലേറ്റിൽ നിറച്ചു മറ്റൊരു പ്ലേറ്റ് കൊണ്ട് മൂടിവെച്ചിരിക്കുന്നു. അതെടുത്തു ഉമ്മറത്തേക്ക് വരുമ്പോഴും 'ടെലിവിഷനിൽ' മുഘ്യമന്ദ്രി ഇങ്ങനെ പറയുന്നുണ്ടായിരുന്നു!! "നമ്മൾ നമുക്കായി ഭക്ഷണം കരുതിവെക്കുമ്പോൾ അപ്പുറത്തുള്ള വീട്ടിലും വിശപ്പകറ്റാൻ അവർ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം എന്ന്. " ആ ഭക്ഷണം പാത്രം ഉമ്മറത്ത് വെച്ച് 'ജിതിനെ' നീട്ടി വിളിച്ചു. അവൻ കൈയിൽ രണ്ടു മാങ്ങയും പിടിച്ചു ഓടിവന്നു. "എന്തെ..? " അവൻ ചോദിച്ചു. പുറത്തുള്ള പൈപ്പ് ചൂണ്ടിക്കാട്ടി "നീ അവിടെ പോയി കൈയ്യും കാലും നന്നായി വൃത്തിയാക്കി വരൂ... " അവൻ അതനുസരിച്ചു വൃത്തിയായി ഉമ്മറത്തു ചാരുപാടിയിൽ എനിക്ക് അഭിമുഖമായി കുറച്ചു അപ്പുറത്തായി ഇരുന്നു. കൈയിലുള്ള വൃത്തിയാക്കിയ മാങ്ങയും അവനരികിലായി വെച്ചു. ഞാൻ എന്റെ പ്രാതൽ രണ്ടായി ഭാഗിച്ചു ഒരു പ്ലേറ്റ് അവനിലേക്കും ഒന്ന് എനിക്കുമായി വെച്ചു. "കഴിക്കു ". അവൻ എന്നെനോക്കി ചെറിയ ഒരു പുഞ്ചിരി സമ്മാനിച്ചു കഴിച്ചു തുടങ്ങി.
'കൊറോണ '
വിശപ്പുമാറിയ ഞങ്ങൾ ഉമ്മറത്തു ഇരുന്നു ചെറിയ കളിതമാശകൾ പറഞ്ഞു തുടങ്ങിയപ്പോൾ അവൻ എന്നോട് ചോദിച്ചു, "അപ്പു.. എന്താ ഈ കൊറോണ..? " ഞാൻ ദീർഘമായി ഒന്ന് ആലോചിച്ചു ഇങ്ങനെ പറഞ്ഞു തുടങ്ങി. "കൊറോണ എന്ന് പറഞ്ഞാൽ ഒരു വൈറസ് ആണ്. ജീവനില്ലാത്ത ഒരു' DNA' ഇതു നമ്മുടെ ശരീരത്തിൽ പ്രേവേശിച്ചു കഴിഞ്ഞാൽ നമ്മുടെ കോശങ്ങളിലെ ഭക്ഷണം എടുത്തു ജീവനുള്ള ഒരു കോശമായി വളരും. എന്നിട്ട് അനേകം കോശങ്ങളായി രൂപാന്തരപ്പെട്ടു നമ്മുടെ ശരീരത്തെ കീഴ്പെടുത്തും അങ്ങനെ നമ്മുടെ ശരീരത്തെ നശിപ്പിക്കും." ഇതു ചൈനയിൽ ആണ് ആദ്യമായി കണ്ടത്. അവിടെ നിന്നും പടർന്നു ഇപ്പോൾ "200 ൽ" പരം രാജ്യങ്ങളിൽ പടർന്നു കഴിഞ്ഞു.
ജിതിൻ : ഇതെങ്ങിനെ നമ്മുടെ ശരീരത്തിൽ പ്രേവേശിക്കുന്നതു..?
ഞാൻ : "കൊറോണ രോഗിയായ ഒരാൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണു വായുവിൽ പരക്കും. ഇതു വായുവിൽ 3മണിക്കൂറിൽ അധികം വായുവിൽ തങ്ങി നില്ക്കും. പിന്നെ രോഗിയായ ആളുമായി നമ്മൾ ഹസ്ത ദാനം (ഹാൻഡ് ഷേക്ക് ) അടുത്ത് ഇരുന്നു സംസാരിക്കുക, അയാൾ ഉപയോഗിച്ച വസ്ത്രങ്ങൾ നമ്മൾ ഉപയോഗിച്ചാൽ, അയാൾ വഴിയിൽ തുപ്പുകയോ മൂക്ക് ചീറ്റുകയോ ചെയ്തതിൽ നമ്മൾ അറിയാതെ ചവിട്ടുകയോ മറ്റുവഴി സ്പര്ശിക്കുകയോ ചെയ്താലും രോഗാണു നമ്മളിൽ പ്രേവേശിക്കും".
ജിതിൻ : ഇതു നമ്മുടെ ശരീരത്തിൽ പ്രേവേശിച്ചെന്നു എങ്ങനെ നമ്മൾ മനസിലാകുന്നെ..??
ഞാൻ : "ഈ രോഗാണു നമ്മളിൽ പ്രേവേശിച്ചു കഴിഞ്ഞാൽ മിനിമം രണ്ടു ആഴ്ച കഴിയും അതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങാൻ. ജലദോഷം, തുമ്മൽ, പനി, വരണ്ട ചുമ, തൊണ്ട വേദന, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, പനിയുടെ തോത് വർധിക്കുക, നല്ലക്ഷീണം എന്നി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോൾ നമുക്ക് മനസിലാവും ഇതു 'കൊറോണ വൈറസ് ' ശരീരത്തിൽ പടർന്നു കഴിഞ്ഞു എന്നും, ആ സമയത്തു നമ്മൾ ശുശ്രുഷ തേടി ആരോഗ്യവകുപ്പിലെ ഉദോഗസ്ഥരെ അറിയിക്കണം". ഈ അസുഖബാധിതരെ സംരക്ഷിക്കാൻ ആരോഗ്യവകുപ്പ് എല്ലാ സചീകരങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാലും നമ്മൾ സ്വയം സംരക്ഷണം എടുക്കണം.
ജിതിൻ : "ഈ രോഗത്തിനെതിരെ നമ്മൾ എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം ആണ്.. "??
ഞാൻ : "നമുക്കു ഇതിനെ ശരീരത്തിൽ പ്രേവേശിക്കാതിരിക്കാൻ മുന്കരുതുകൾ മാത്രമാണ് ചെയ്യാനുള്ളത്. കാരണം ഇതിനെതിരെ പ്രേയോഗിക്കാൻ ഒരു മെഡിസിൻ ഇല്ലാ എന്നതാണ് വലിയ പ്രശ്നം. നമ്മുടെ ക്ലാസ്സ് ടീച്ചറും പ്രിൻസിപ്പാളും അന്ന് സ്കൂൾ മീറ്റിംഗിൽ പറഞ്ഞപോലെ... കൈകൾ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കഴുകുക, അതിനായി അഞ്ചു ടൈപ്പ് സ്റ്റെപ്പുകൾ അന്ന് സ്കൂളിൽ കാണിച്ചു തന്നത് ഓർക്കുന്നില്ലേ..?. അതുപോലെ. പിന്നെ ഹാൻഡ് സാനിറ്റിസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, കൈകളിൽ നേർത്ത കൈയുറകൾ ഉപയിഗിച്ചു പുറത്തുള്ള സാധനങ്ങൾ എടുക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക, 15 മിനുട്ട് കൂടുമ്പോൾ ഒരു ഇറക്കു വെള്ളം കുടിക്കുക തൊണ്ട ഡ്രൈ ആവാൻ ഇടയാകരുത്. മറ്റുള്ളവരിൽ നിന്നും ഒന്നര മീറ്റർ അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, തുമമുമ്പോഴും ചുമക്കുമ്പോഴും കയ്യിമുട്ടിന്റെ ഉൾഭാഗം കൊണ്ട് മറക്കുക, കൂട്ടം കൂടി നടക്കാതിരിക്കുക, അങ്ങനെ എല്ലാം നമുക്കു ഇതിനെതിരെ മുൻകരുതലുകൾ എടുത്തു രോഗത്തെയും സമൂഹ വ്യാപനവും നമ്മളെയും സംരക്ഷിക്കാം ".
ജിതിൻ : "ഇനി എന്നാ സ്കൂൾ തുറക്ക അതുവരെ നമ്മൾ എന്ത് ചെയ്യും.. "?
ഞാൻ : "നമ്മൾ നമ്മുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ മാതാപിതാക്കളെ സഹായിക്കുക, ഇപ്പൊ നമ്മക്ക് പഠിക്കാൻ ഇഷ്ടംപോലെ സമയം ഉണ്ട് അത് മാക്സിമം ഉപയോഗിച്ച് നന്നായി എഴുതി പഠിക്കുക, കിട്ടുന്ന പുസ്തകങ്ങൾ വായിച്ചു രസിക്കുക.. ".
ഇങ്ങനെ ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അമ്മ രണ്ടു പ്ലേറ്റ് നിറയെ നല്ല പഴുത്ത ചക്കചുളകൾ കൊടുന്നു തന്നു. അതിന്റെ മധുരവും ആസ്വദിച്ചു കുറച്ചു സമയം കൂടി ഇരുന്നു. എന്നിട്ട് കൈകൾ വൃത്തിയാക്കി ജിതിൻ എന്നോട് പറഞ്ഞു. "അപ്പു ഞാൻ പോട്ടെ..? എന്നാൽ ഞാനും വീട്ടിൽ ചെന്നു കുറെ വായിക്കട്ടെ എല്ലാം കഴിയും വരെ നമുക്കും വീടുകളിൽ ഇരിക്കാം". പാതി മനസ്സോടെ ആണെങ്കിലും ഞാൻ അവനു പോകാൻ അനുമതി നൽകി. എറിഞ്ഞു വീഴ്ത്തിയ രണ്ടു മാങ്ങയിൽ ഒന്ന് എനിക്ക് സമ്മാനിച്ചു അവൻ നടന്നകലുന്നതും നോക്കി ഉമ്മറത്ത് കുറച്ചു നേരംകൂടി നിന്ന് ഞാൻ എന്റെ പഠനമുറിയിലേക്ക് നടന്നു.
വിഷ്ണു രവി നായർ
|
6-D എച്.എസ്.പെരിങ്ങോട് തൃത്താല ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കഥ
|
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ
|