എച്ച് എഫ് എൽ പി എസ് തത്തംപള്ളി/അക്ഷരവൃക്ഷം/ഏപ്രിൽ 22 ഭൗമദിനം

Schoolwiki സംരംഭത്തിൽ നിന്ന്
ഏപ്രിൽ 22 ഭൗമദിനം     

റ്റി വി യിൽ ചിത്രങ്ങൾ തെളിഞ്ഞു വന്നു
പ്രകൃതിതൻ സുന്ദര ഭാവ ദൃശ്യം
തെളിനീർ ജലവുമായി ഒഴുകുന്ന പുഴകളും
കുളിർ തെന്നലിലാടുന്ന കാനന വൃക്ഷവും
ആരവമില്ലാത്ത ഗ്രാമാന്തരീക്ഷവും
പുകയുടെ മാലിന്യമകന്നൊരു വീഥിയും
ചൂടിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങി
പൊടിപടലങ്ങൾ വായുവിൽ കെട്ടടങ്ങി
മാലിന്യമങ്ങനെ നീങ്ങി മാറിയപ്പോൾ
സഹ്യപർവ്വത നിരകളും കാണാറായി
ലോകം മുഴുവൻ പേടിച്ചു കഴിയുന്ന
ഈ പകർച്ചവ്യാധിക്കാലം ഭൂമിയ്ക്കു ശുദ്ധി
മർത്ത്യൻ ചെയ്യുന്ന ക്രൂരത കണ്ടിട്ട്
ക്ഷമയറ്റൊരീ ഭൂമി ശുദ്ധയാകാൻ
പ്രപഞ്ച നാഥൻ തന്നൊരു പാഠമായി
കരുതാമീ പകർച്ചവ്യാധിയും പ്രളയവും
വരും തലമുറയ്ക്ക് ജനിക്കുവാൻ ജീവിക്കാൻ
 ഇനിയും വേണമീ ശുദ്ധ പ്രകൃതിയെ
അരുതേ കളങ്കമാക്കരുതീ ഭൂമി
 പുഴകളൊഴുകട്ടെ
വനങ്ങൾ വളരട്ടെ
കിളികൾ പറക്കട്ടെ
 പൂക്കൾ വിരിയട്ടെ


 

Akshara Sunil
4 എച്ച് എഫ് എൽ പി എസ് തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത