എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരാകൂ....

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ....


പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ചെടികൾക്ക് വെള്ളമൊഴിച്ച് നിൽക്കുന്പോൾ സാധനങ്ങൾ വാങ്ങിവരുന്ന അച്ഛനെ അമ്മു കണ്ടു. "അച്ഛാ പുറത്തുപോയിവന്നതല്ലേ കൈകൾ സോപ്പുപയോഗിച്ച് കഴുകിയിട്ട് അകത്തുകയറൂ". “ഓ അതിന്റ്റെ ഒന്നും കാര്യമില്ല" അച്ഛൻ അകത്തുകയറി. അമ്മുവിന് സങ്കടമായി. കോവിഡ്-19 മഹാമാരിയെക്കുറിച്ച് വരുന്നവാർത്തകൾ അവളോർത്തു. അവൾ തന്റ്റെ പണിതുടർന്നു. പ്രഭാതഭക്ഷണ ശേഷം അമ്മു ചിത്രങ്ങൾക്ക് നിറംകൊടുക്കാൻ ആരംഭിച്ചു. അച്ഛൻ വീണ്ടും പുറത്തേക്കിറങ്ങി. "അച്ഛാ എവിടെപ്പോകുന്നു”? "വെറുതെ നടക്കാൻ ഇറങ്ങിയതാ”. അവൾ ഒന്നും മിണ്ടിയില്ല. വളരെനേരം കഴിഞ്ഞാണ് അച്ഛൻ മടങ്ങിയെത്തിയത്. കൈയും മുഖവും കഴുകാതെ അകത്തേയ്ക്ക് കയറിപ്പോയി. ഈ കേൾക്കുന്ന വാർത്തകളൊന്നും അച്ഛന് മനസ്സിലാകുന്നില്ലേ അവൾ ചിന്തിച്ചു. ദിവസങ്ങൾ കടന്നുപോയി. അച്ഛന് ശക്തമായ ചുമയും നല്ല പനിയും. അമ്മ ആരോഗ്യപ്രവർത്തകരെ അറിയിച്ചു. അവർവന്ന് അച്ഛനെ കൊണ്ടുപോയി. അമ്മുവിന് സങ്കടമായി. പറഞ്ഞതനുസരിച്ചെങ്കിലോ.... കുറച്ചു ദിവസങ്ങൾക്കുശേഷം അച്ഛന് സുഖമായി. ആശുപത്രിയിൽ ഒറ്റയ്ക്ക് കിടന്ന് അച്ഛൻ അനുസരണക്കേടോർത്ത് ദു:ഖിച്ചു.

ലിബിൻ. ബി.എസ്
ഒന്ന് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ