എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/ഒരു മടങ്ങി വരവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മടങ്ങി വരവ്

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും. ഇടയ്ക്കിടെയും, ഭക്ഷണത്തിനു മുന്പും പിന്പും, മലമൂത്ര വിസർജ്ജനം ചെയ്ത ശേഷവും കൈകൾ സോപ്പിട്ട് 20 സെക്കന്റ്റ് നേരം നന്നായി ഉരച്ചു കഴുകുക. ഇങ്ങനെ ചെയ്യുന്നത് വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ, സാർസ്, കോവിഡ്-19 എന്നിവയെ ഒരുപരിധിവരെ നമുക്ക് ഒഴിവാക്കാൻ കഴിയും. വ്യക്തി ശുചിത്വം പാലിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, പോഷകസമൃദ്ധ ആഹാരം കഴിക്കുക ദിവസവും 7-8 മണിക്കൂർ ഉറങ്ങുക ഇതൊക്കെ ആരോഗ്യത്തിനു വളരെ നല്ലതാണ്. അതോടൊപ്പം പരിസരവും വൃത്തിയോടെ സംരക്ഷിക്കണം. ദൈവത്തിന്റ്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ വളരെ സവിശേഷതകൾ ഉണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിൻറെയും വ്യക്തിശുചിത്വത്തിൻറെയും കാര്യത്തിൽ മുന്പിൽ നിൽക്കുന്ന നാം പരിസ്ഥിതിസംരക്ഷണത്തിൽ നിർഭാഗ്യവശാൽ വളരെ പിന്നിലാണ്. സ്വന്തം വൃത്തിയും വീടിന്റ്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി മാറിക്കൊണ്ടിരിക്കുന്ന മലയാള നാടിന്റ്റെ ഈ പോക്ക് അപകടത്തിലേക്കാണ്. ഒരു മടങ്ങി വരവ് ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്. പരിസ്ഥിതിസൗഹൃദമായ ജീവിതം നയിക്കുന്നതിലൂടെയും വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെയും ആരോഗ്യകരവും സന്തോഷകരവുമായ നല്ലൊരുജീവതം നമുക്ക് ലഭിക്കും അതിനു നാം ഓരോരുത്തരും സ്വയം തീരുമാനമെടുക്കണം.

ലിബ്ന.ബി.എസ്
മൂന്ന് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം