സഹായം Reading Problems? Click here


എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/സ്വർഗ്ഗഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്വർഗ്ഗഭൂമി

അമ്മയെപ്പോലെ നാം സ്നേഹിച്ചിടേണ്ടുന്ന
നമ്മുടെ ഭാരതഭൂമി സ്വർഗ്ഗം
അരുവികൾ വയലുകൾ കുന്നുകൾ വൃക്ഷങ്ങ-
ളെല്ലാം നിറഞ്ഞൊരു സ്വർഗ്ഗഭൂമി
ഓരോ ചെടികളും നട്ടുവളർത്തുവിൻ
നല്ലൊരു ഭാവിയെ പുൽകിടാനായ്
പച്ചപ്പരവതാനി അണിഞ്ഞുള്ളൊരു ഭൂമി
നമ്മുടെ ഭാരത സ്നേഹഭൂമി
ഒരു തൈ നടാം നൂറുകിളികൾക്കു വേണ്ടിയി-
ട്ടൊരു തൈ നടാം കൊച്ചുമക്കൾക്കുമായ്
മഴയാർത്തു പെയ്യുന്ന വിളവുകൾനിറയുന്ന
പ്രകൃതിയെ തൊട്ടുണർത്തീടുവാനായ്
പുഴകളും പൂക്കളും പുൽമേടുമെല്ലാം
നിറഞ്ഞൊരു ഭൂമി സ്നേഹ ഭൂമി
നല്ലൊരു നാളേയ്ക്കു വേണ്ടി നമു-
ക്കൊന്നിച്ചു ചേരാം പ്രതിജ്ഞ ചെയ്യാം
ഒന്നിച്ചു നിന്ന് ഒരുമിച്ച് പൊരുതാം
നമ്മുടെ ഭാരത സ്നേഹഭൂമിയ്ക്കായ്


തസ്നി എൻ എ
9 C എച്ച് ഡി പി എസ്സ് എച്ച് എസ്സ് എസ്സ് എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത