സഹായം Reading Problems? Click here


എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/ഓർമ്മയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഓർമ്മയ്ക്കായ്

ഓർക്കുന്നുണ്ടോ നീ നിൻ ഭൂമിയെ
ഓർക്കുന്നുണ്ടോ നീ നിൻ അമ്മയെ
കാട്ടിലും മേട്ടിലും പാടത്തും പറമ്പിലും
പാറി നടന്നതോർക്കുന്നുണ്ടോ?
കളകളം പാടുന്നൊരരുവിയായൊഴുകാൻ
കൊതിച്ചനാളുകൾ നിനക്കോർമ്മയുണ്ടോ?
രജനിയിൽ വാർമതിയാകാൻ കൊതിച്ച
നാളുകൾ നിനക്കോർമ്മയുണ്ടോ?
സൂര്യോദയത്തിൽ ആനന്ദമാടികളിക്കുന്ന
 പൂവാകാൻ കൊതിച്ചതോർമ്മയുണ്ടോ?
മുല്ലമൊട്ടുപോലെ ആകാശത്ത് ചിതറിക്കിടക്കുന്ന
താരകമാകാൻ കൊതിച്ചതോർമ്മയുണ്ടോ?
മകരന്ദം നുകരുന്ന ശലഭമാകാൻ
കൊതിച്ച നാളുകൾ നിനക്കോർമ്മയുണ്ടോ?
ഓർക്കുമ്പോഴെല്ലാം ഓർക്കണം, അമ്മയായ
പ്രകൃതിയെയും വരുംകാല തലമുറയേയും.

നിത്യ രതീഷ്
9 C എച്ച്ഡിപിഎസ്സ്എച്ച്എസ്സ്എസ്സ് എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത