എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്

സാമൂഹ്യശാസ്ത്രക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : ബിന്നി ജോസഫ് (എച്ച്. എസ്. എ. സോഷ്യൽസയൻസ്)‌

ആമുഖം

ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവർഷത്തിൽ പ്രാദേശികചരിത്രരചനാമൽസരത്തിൽ അപർണ്ണ അരുൺ (10), വാർത്തവായനമത്സരത്തിൽ പ്രസീന വി. പി. (9), എന്നീകുട്ടികൾ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ പുരസ്കാരങ്ങൾ നേടുകയുണ്ടായി. 

മോക് പാർലമെന്റ് മത്സരം

2013-14. 2014-15, 2015-16 അദ്ധ്യയനവർഷങ്ങളിൽ സ്ക്കൂൾ മോക് പാർലമെന്റ് മത്സരത്തിൽ റവന്യൂജില്ലാ തലത്തിൽ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. 2015 ആഗസ്റ്റിൽ മാസ്റ്റർ വിഷ്ണു കെ. വിനോദിനും 2016 ആഗസ്റ്റിൽ കുമാരി ആഷ്‌ലി എസ്. പാതിരിക്കലിനും കേരള നിയമസഭ സന്ദർശിക്കാൻ അവസരം ലഭിച്ചു. 2017 സെപ്തംബറിൽ കുമാരി എമിൽ മേരി ജോസിന് ഇന്ത്യൻ പാർമന്റ് സന്ദർശിക്കാൻ അവസരം ലഭിച്ചു.

വാർത്തവായന മത്സരം

സ്ക്കൂൾ തലത്തിൽ മത്സരം നടത്തി ഉപജില്ലാതലത്തിൽ കുട്ടികളെ വാർത്തവായന മത്സരത്തിൽ പങ്കെടുപ്പിക്കുന്നു. എല്ലാ വർഷവും ഉപജില്ലാതലത്തിൽ സമ്മാനങ്ങൾ ലഭിക്കുന്നുണ്ട്. ഹകരിഗോവിന്ദ് എസ്., ഗോപിക അനിൽ എന്നിവർ മുൻ വർഷങ്ങളിൽ റവന്യുജില്ലാ തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

പ്രവർത്തനങ്ങൾ

കേരള ആർക്കൈവ്സ് ഡിപ്പാർട്ട് മെന്റ് നടത്തുന്ന കേരളചരിത്ര ക്വിസ് എല്ലാ വർഷവും സ്ക്കൂളിൽ നടത്തുന്നുണ്ട്. വിദ്യാഭ്യാസജില്ലാ തലമത്സരത്തിൽ ഈ സ്ക്കൂളിലെ കുട്ടികൾ എല്ലാ വർഷവും സമ്മാനങ്ങൾ നേടിവവരുന്നു.
യുദ്ധവിരുദ്ധദിനം, ക്വിറ്റ് ഇന്ത്യാദിനം, സ്വാതന്ത്യ്രദിനം, ജനസംഖ്യാദിനം, ഗാന്ധിജയന്തി, ശിശുദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദിനങ്ങൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചുവരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം, സമ്മേളനങ്ങൾ, പോസ്റ്റർ രചന തുടങ്ങിയ സംഘടിപ്പിച്ചുവരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്ബ് വാർത്തകൾ

സാമൂഹ്യശാസ്ത്രക്വിസ്

സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യശാസ്ത്രക്വിസ് നടത്തി. അശ്വതി സാബു (10 ബി), ആൽബിൻ ഷാജി ചാക്കോ പി. (9 എ), അനന്തകൃഷ്ണൻ (9 എ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ചിത്രശാല

 
വിഷ്ണു കെ. വിനോദ് മികച്ച പാർലമെന്റേറിയൻ 2014
 
ആഷ്‌ലി എസ്. പാതിരിക്കൽ മികച്ച പാർലമെന്റേറിയൻ 2015
 
എമിൽ മേരി ജോസ്, മികച്ച പാർലമെന്റേറിയൻ 2016