എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ടൂറിസം ക്ലബ്ബ്-17
ടൂറിസം ക്ലബ്ബ്
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : കുര്യൻ ജോസഫ് (കായികാദ്ധ്യാപകൻ)
ഈ സ്ക്കൂളിൽ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിച്ചുവരുന്നു. കായികാദ്ധ്യാപകൻ കുര്യൻ ജോസഫാണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്. 2017 - 18 വർഷത്തിൽ മലയോരമേഖലയായ വാഗമൺ, രാമക്കൽ മേട് എന്നിവിടങ്ങളും വയനാട്, ഊട്ടിയും സന്ദർശിച്ചു. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം അടുത്തറിയുന്നതിനും പ്രകൃതിയുമായി അടുത്തബന്ധം പുലർത്തുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ പ്രകൃതി മനോഹരകേന്ദ്രങ്ങളായ ഇരിങ്ങോൾക്കാവ്, കല്ലിൽ ജൈനക്ഷേത്രം, പാണിയേലി പോര്, അരീക്കൽ വെള്ളച്ചാട്ടം, കൂരുമല, പാഴൂർ തൂക്കുപാലം തുങ്ങിയ സ്ഥലങ്ങളാണ് പഠനയാത്രയ്ക്കായി സാധാരണ തെരഞ്ഞെടുക്കുന്നത്. യാത്രാസമയം കുറയ്ക്കുന്നതിനും പ്രകൃതിയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനും ഇത് സഹായിക്കുന്നു. യാത്രകളോടനുബന്ധിച്ച യാത്രാവിവരണ രചനാമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
യാത്രയ്ക്കിടയിൽ പകർത്തിയത്
-
വാഗമണ്ണിലേയ്ക്കുള്ള വഴി
-
വാഗമണ്ണിലെ ഒരു തേയിലത്തോട്ടം
-
രാമക്കൽമേടിൽ നിന്നുള്ള തമിഴ്നാടിന്റെ ദൃശ്യം
-
അസ്തമനം - കൂരുമലയിൽ നിന്നുള്ള കാഴ്ച