സഹായം Reading Problems? Click here


എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ മോചനം സാധ്യമോ?

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മോചനം സാധ്യമോ?
അമ്മതൻ സുന്ദര പ്രതിബിംബമായൊരു
സുന്ദര സ്വപ്നമാം ഈ പ്രകൃതി
കാവും കുളങ്ങളും കായലോരങ്ങളും
അമ്മതൻ സുന്ദര ശിൽപ്പങ്ങളായ്
മാങ്ങതൻ ചീന്ത് നുണഞ്ഞു കഴിച്ചു കൊണ്ട്
ഓർത്തിടുന്നു ഞങ്ങളീ പ്രകൃതി
ശുദ്ധമായ ജലം ശുദ്ധമായ മണ്ണ്
ശുദ്ധതയെങ്ങും നിറഞ്ഞിടുന്നു.
ഈ മലനാടിന്റെ  വായുവിൽ നിന്നും
ഞാനാ സുഗന്ധം അറിഞ്ഞിടുന്നു
ഈ സുന്ദര ചിത്രമമ്പാടെ തകർക്കുവാനായ്
ഇന്ന് എത്തിടുന്നു വില്ലനായ് മനുഷ്യൻ.
അവനവന്റെ കറുത്ത കരങ്ങളുയർത്തിടുന്നു.
വെട്ടിയൊതുക്കുന്നു മരച്ചില്ലകൾ പിഴുതുമാറ്റുന്നു
ആ സൗന്ദര്യവീചി,മറക്കുന്നു പ്രകൃതിതൻ
അമർത്തിപ്പിടിച്ച വിലാപങ്ങൾ.
ഇടിച്ചുമാറ്റുന്നു കുന്നുകൾ പിന്നെയും
അശുദ്ധമായ് ഇന്നീ ജലവും മണ്ണും
ആ പാപിതൻ പാപകർമ്മത്തിനിരയായ് പ്രകൃതി
ഇനിയെന്നു തിരിച്ചറിഞ്ഞീടും ഇവർ പ്രകൃതിതൻ സൗന്ദര്യം,
സംരക്ഷണം ,സ്നേഹം.
ഇനി ഒരു ദുരന്തത്തിൽ നിന്നു മോചനം സാധ്യമോ?ആര്യ സുരേഷ്
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത