എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ മാലാഖപ്പിറാവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാലാഖപ്പിറാവുകൾ

വീടടച്ചകത്തിരി-

ക്കുന്നിതോകൂട്ടുകാരേ?

കണ്ണുകളടയ്ക്കാതെ

സേവിക്കുന്നോരേക്കാണൂ.


രോഗികളനേകരി-

ന്നാതുരാലയങ്ങളിൽ

ബന്ധുക്കൾ കൂടെയില്ല

പകരും വ്യാധിയല്ലോ.


രാവില്ലാ, പകലില്ലാ,

ഊണില്ല, മടുപ്പില്ല,

ശുശ്രൂഷയൊന്നു മാത്രം

നഴ്സുമാരവർക്കിപ്പോൾ.


അമ്മിഞ്ഞയുണ്ണാറുള്ള

കുഞ്ഞിനെക്കാണുവാനോ

മാറിലൊന്നണയ്ക്കാനോ

മോഹമില്ലാഞ്ഞിട്ടാണോ?


ആശ്രയിക്കുന്നവരാം

രോഗികളിവരുടെ

ആശ്രയമല്ലോയിവർ

മാലാഖപ്പിറാവുകൾ.


കിട്ടുന്ന പണം നോക്കി

ക്ലോക്കിലെ നേരം നോക്കി

സ്ഥാനത്തിൻമാനം നോക്കി

പണിയുന്നോരേ കാണൂ.


നിങ്ങളെപ്പോലെയിവർ

സുഖത്തിൽ ഭ്രമിച്ചെങ്കിൽ

ആരാനും വന്നീടുമോ

ലോകത്തിൻ കണ്ണീരൊപ്പാൻ?


പാർവ്വതി ബി. നായർ
8 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത