എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പ്രകൃതിയിലേയ്ക്കു മടങ്ങൂ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലേയ്ക്കു മടങ്ങൂ
നമ്മുടെ ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് പരിസ്ഥിതി. നമ്മുടെ പരിസ്ഥിതി എത്രത്തോളം സമ്പൂർണമാണോ അത്രത്തോളം തന്നെ നമ്മുടെ ജീവിതവും അങ്ങനെ തന്നെ ആയിരിക്കും. അതുകൊണ്ട് നമ്മുടെ ജീവിതം പോലെത്തന്നെ വളരെ സൂക്ഷമമായി ശ്രദ്ധിക്കേണ്ടതാണ് നമ്മുടെ പരിസ്ഥിതിയും.
എന്നാൽ നാം എന്താണ് ഇന്ന് ചെയ്യുന്നത്.നമ്മുടെ ജീവിതത്തെ സമ്പൂർണമാക്കാൻ ഉള്ള തത്രപാടിനിടയിൽ നാം പരിസ്ഥിതിയെ മറന്നുപോകുന്നു. ഫലമോ, നമ്മുടെ പരിസ്ഥിതിയുടെ നാശം ആരംഭിക്കുന്നതോടൊപ്പം തന്നെ നമ്മുടെ ജീവിതത്തിന്റെ നാശവും ആരംഭിക്കുന്നു. പ്രകൃതിയെ നിലനിർത്തുന്നതിൽ വനങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്. വനങ്ങൾ ദേശീയ സമ്പത്താണ്. അത് സംരക്ഷിച്ചു നിലനിർത്തേണ്ടതു നമ്മൾ ഓരോരുത്തരുടെയും  കടമയാണ്.
ആദിമ മനുഷ്യർ കാടുമായി ബന്ധപ്പെട്ട ജീവിതം ആണ് നയിച്ചിരുന്നത്. ആത്മീയമായൊരു ബന്ധം നമുക്ക് കാടുമായുണ്ട്. ജനങ്ങൾ വർദ്ധി ച്ചപ്പോൾ കാട് വെട്ടി തെളിച് നഗരങ്ങൾ ആക്കികൊണ്ടിരിക്കുന്ന   ഒരു കാലഘട്ടം ആണ് ഇത്. അത് വന്യ ജീവികളുടെ വംശനാശത്തിനും, അമുല്യമായ വൃക്ഷങ്ങ ളുടെ നാശത്തിനു കാരണം ആയി.യദ്രങ്ങൾ വന്നതോടു  കൂടി  അവർ അതിനെ ആശ്രയിക്കാൻ  തുടങ്ങി. ഇപ്പോൾ മനുഷ്യർ ഉപയോഗം ഇല്ലാത്ത സാധനങ്ങൾ വലിച്ചു എറിയുന്നത് നദികളിലും പുഴകളിലും ഒക്കെ ആണ്. അതിനാൽ അവയും മലിനമാകുന്നു.ഇന്ന് മരം വെട്ടൽ, കുന്ന് ഇടിക്കൽ ഒക്കെ വർധിച്ചു വരുന്ന കാലഘട്ടം ആണ്. അതിനാൽ മഴ കുറഞ്ഞു, ചൂട് കൂടി ഒരിടത്തും ഒരു തുള്ളി വെള്ളം പോലു ഇല്ലാത്ത അവസ്ഥ വന്നു.
ഒരിക്കൽ പ്രകൃതി നമ്മുടെ മുൻപിൽ ഉഗ്രരൂപിനിയായി പ്രത്യ ക്ഷപ്പെട്ട് ഇരുന്നു. അതും പേമാരിയുടെ രൂപത്തിൽ.എന്നിട്ടും മനുഷ്യർ പഠിച്ചില്ല. വായും ജലവും മണ്ണും എന്തിന് ബഹിരാകാശം  പോലും മലിനമാക്കപ്പെട്ടിരി ക്കുന്ന സാഹചര്യത്തിലാണ് നാം ജീ ജീവിക്കുന്നത്. ഇന്ന് ലോകത്തിൽ 92 ശതമാനം ജനങ്ങളും മലിനവായുവാണ് ശ്വസിക്കുന്നത്. അതായത് ലോകത്തെ 10ൽ 9 പേർക്കും നല്ല വായു ലഭിക്കുനില്ല എന്ന് അർത്ഥം. മാലിനികരണം വർദ്ധിക്കുന്നതിലൂടെ രോഗം വർദ്ധിക്കുന്നു. മലിനികരണം ഒഴിവാക്കിയാൽ അത് മൂലം ഉണ്ടാകുന്ന രോഗം വും തനെ മാറും കാലാവസ്ഥ മാറ്റം,  ആഗോളതാപനം,ആസിഡ് മഴ, വനനശീകരണം തുടങ്ങി പരിസ്ഥിതി സന്തുലനം തകർക്കുന്ന പ്രതിഭാസങ്ങൾ നിരവധി ആണ് ദിനം പ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാം തകർക്കുന്ന ഹരിതാഭമായ പുൽമേടുകളും കുടിനീരിന്റെ നിറസാന്നിധ്യവു മായിരുന്നു പുഴകളും തണ്ണീർതടങ്ങളും കുളങ്ങളും ഇന്നില്ല. മനുഷ്യരാവിലെ തന്നെ ആണ് ഈ നാശത്തിന്റെ എല്ലാം കാരണക്കാർ. ആർത്തി പൂണ്ട മനുഷ്യർ ചെയ്യുന്ന ഇത്തരം പാതകങ്ങളിലൂടെ അന്തരീക്ഷതാപനില  വല്ലാതെ വർദ്ധിക്കുന്നു. കേവലം നിയമങ്ങൾ കൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്നം അല്ലിത്. പരിസ്ഥിതിയെ കുറിച്ചും വനസംരക്ഷണത്തെ കുറിച്ചും ബോധവാന്മാ രായ ഒരു തലമുറ ഇവിടെ വളർന്നു വന്നാൽ മാത്രമേ ഈ ദുഷ്ചെയ്തികൾക്ക് പ്രായശ്ചിത്തം ചെയ്യാൻ സാധിക്കുകയുള്ളൂ. അപ്പോഴേക്കും പരിരക്ഷിക്കാൻ എന്തെങ്കിലും അവശേഷിക്കുമോ എന്നറിയില്ല.
നമ്മുടെ അമ്മയാണ് പ്രകൃതി. നമ്മെ ആവോളം സ്നേഹിക്കുന്ന അമ്മ. അതുകൊണ്ട് നാം പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കണം. പ്രകൃതിയെ സ്നേഹിക്കുന്ന പ്രകൃതിയെ സംരക്ഷിക്കുന്ന ഒരു പുതു തലമുറ വളർന്നു വന്നേ പറ്റു. പരിസ്ഥിതിയുമായി ഇണങ്ങി ജീവിച്ചാൽ നമ്മുടെ ശാരീരികവും മാനസികവും ആയ ആരോഗ്യം വർദ്ധിക്കും. രോഗ പ്രതിരോധ ശേഷി  വർദ്ധിക്കും. കോവിട് 19 പോലുള്ള മഹാമാരികളെ പ്രതിരോധിക്കാൻ പ്രകൃതി തന്നെ നമുക്ക് മാർഗം കാണിക്കും. അതിനാൽ പുതു തലമുറ പ്രകൃതിയിലേക്ക് ഇറങ്ങിയേ പറ്റു. നമുക്ക് പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കാം അതിനായി പ്രയത്നിക്കാം. "പ്രകൃതിയാണ് നമ്മുടെ ജീവൻ പരിസ്ഥിതിയാണ് നമ്മുടെ സംരക്ഷകൻ" ഓർക്കാം സഫലമാക്കാം.


സ്നേഹ എൽസ ഡേവിഡ്
9 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം