സഹായം Reading Problems? Click here


എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പൊട്ടക്കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പൊട്ടക്കൊറോണ
കാണാമറയത്തിരിക്കും കൊറോണ, 
കാണാതെ പേടിപ്പെടുത്തും കൊറോണ, 
കാണാതെ കേറിപ്പരക്കും കൊറോണ, 
കാണാപ്പരലോകമേകും കൊറോണ !
കാശുള്ളവരെന്നുമില്ലാത്തോരെന്നും,
കാക്കക്കറുമ്പർ, വെളുത്തോരുമെന്നും, 
കാക്കാതെയെല്ലാരുമൊന്നായി നമ്പും
കാലന്റെലോകത്തെ വാഴ്ത്തും കൊറോണ! 
ഇല്ലാ മരിക്കാനെനിക്കൊട്ടുമിഷ്ടം, 
നല്ലോരുജന്മം തുലക്കില്ലഞങ്ങൾ ;
വല്ലാതെവന്നു വിറപ്പിക്കുമെങ്കിൽ 
തെല്ലുംമടിക്കില്ല നിന്നെത്തുരത്താൻ !
ലോകംമുഴുവൻ വസിക്കുംമനുഷ്യർ 
കൈകാൽകൾ നന്നായ് ശുചിത്വംവരുത്തി 
പൂകാതെരോഗാണുദേഹത്തിലെങ്ങും 
വൈകാതെതന്നെ നശിപ്പിക്കുമല്ലോ !
വീട്ടിന്നകംപൂകിയെല്ലാരുമൊപ്പം 
പൂട്ടും കൊറോണയെ വ്യാപിച്ചിടാതെ;
ഒട്ടുംജയിക്കാതെ നീതോറ്റു മണ്ടും 
പൊട്ടക്കൊറോണേ, മനുഷ്യന്റെ മുന്നിൽ !


ഗൗരി എസ്.
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത