എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ എന്തിനു ജീവിക്കുന്നീ ഭൂമിയിൽ
എന്തിനു ജീവിക്കുന്നീ ഭൂമിയിൽ
ദുഷ്ടനാം മനുഷ്യന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നു പരിസ്ഥിതിയും ഭൂമിയും അധികാരമായി എടുക്കുന്നവർ ഭൂമിയെ ഇല്ലാതെയാക്കുവാൻ വേണ്ടി പൂക്കൾക്കൊണ്ടമ്മാനമാടിയ പൂന്തോട്ടം ആരോ ചവിട്ടിമെതിച്ചപോൽ കിടക്കുന്നു. സംഗീതസ്വരങ്ങൾക്കൊെണ്ട് കരളലിയിപ്പിച്ച പുഴകളതാ മരിച്ചു കിടക്കുന്നു. പച്ചപ്പട്ടുടുത്ത പാടങ്ങളൊക്കെയും കുറ്റൻ ഫ്ലാറ്റുകൾക്ക് സാക്ഷിയായി നിൽക്കുന്നു. മാനമേ പെയ്തിറങ്ങുന്നു നീ ഭൂമിയിൽ മനുഷ്യർക്കു ദാഹജലം നനൽകി തൃപ്തരാക്കൂ. ഒരുതുള്ളിവെള്ളം കിട്ടാതാകെയാൽ സസ്യജന്തുജാലങ്ങൾ ചത്തൊടുങ്ങീടവേ കഴിയില്ലെനിക്കിനി ഒരു തുള്ളി ജലമേകാൻ മരങ്ങടളതാ നശിച്ചീടുന്നു. സൂര്യകിരണങ്ങളേറ്റും തലതാഴ്ത്തി നിൽക്കുന്ന പച്ചഉടുപ്പിട്ടമൊട്ടക്കുന്നുകളി ന്നിതാ വെട്ടേറ്റ് ഉണങ്ങാത്തമുറിവുമായി നിൽക്കുന്നു. ഒരു സുനാമി പോൽ പ്രപഞ്ചം ഒരു ദിനം ഓർമിപ്പിച്ചു. "മനുഷ്യരെ നിങ്ങൾതൻ ക്രൂരത ഒരുനാൾ അനുഭവമായി തീരും" ഈ വാക്കുകളൊക്കെയും മറന്നു മനുഷ്യർ പിന്നെയും ചെയ്യുന്ന ക്രൂരതയക്ക് കണക്കില്ല പിന്നീട് പ്രകൃതി സഹികെട്ട് കൊടുങ്കാറ്റായി പ്രളയമായി ഒരു ഭ്രാന്തിയെപ്പോൽ താണ്ഡവമാടി ഇതും മനുഷ്യർക്കൊരു പാഠമായില്ലെങ്കിൽ പിന്നെന്തിനു ജീവിക്കുന്നീ ഭൂമിയിൽ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത