എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
      കാലാവസ്ഥ  മാറുന്നതിനനുസരിച് നമ്മുടെ ചുറ്റുപാടുകളിൽ  പല പല രോഗങ്ങൾ ഉണ്ടാകുന്നു.മഴക്കാലമാകുമ്പോൾ നമ്മുടെ പരിസരപ്രദേശങ്ങളിൽ വെള്ളം കെട്ടികിടക്കാൻ സാധ്യതയുണ്ട്.അത് കൊതുകുകൾ പെറ്റുപെരുകാൻ കാരണമാകുന്നു.കൊതുകുകൾ പെറ്റുപെരുകുന്നതുമൂലം ഡെങ്കിപ്പനി,ചിക്കുൻ ഗുനിയ ,ജപ്പാൻ ജ്വരം, മന്ത് എന്നീ രോഗങ്ങൾ ഉണ്ടാകുന്നു.ഇവയെ തടയുവാനായി ആദ്യം നമുക്ക്  പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാം.പരിസരപ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക. കെട്ടികിടക്കാൻ അനുവദിക്കരുത്.ചപ്പുചവറുകൾ വലിച്ചെറിയരുത്.കുപ്പികൾ,ചിരട്ട,പ്ലാസ്റ്റിക്  കവറുകൾ  ഇവ  പരിസരപ്രദേശങ്ങളിൽ വലിച്ചെറിയാതിരിക്കുക.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.വ്യക്തിശുചിത്വം പാലിക്കുക.ഇങ്ങനെ പ്രതിരോധ മാർഗങ്ങൾ  സ്വീകരിച്ചുകൊണ്ട് നമുക്ക് രോഗത്തെ പ്രതിരോധിക്കാം. 
           മറ്റൊന്ന് രോഗപ്രതിരോധശേഷിയാണ്.രോഗപ്രതിരോധശേഷി കൂടി ഉണ്ടെങ്കിലേ   നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാനാവൂ.അതിനായി ആരോഗ്യപരമായ ഭക്ഷണം കഴിക്കാം. പച്ചക്കറികളായ കാരറ്റ്,ബീറ്റ്റൂട്ട്, പയറുവർഗമായ ചെറുപയർ,ഇല വർഗമായ ചീര,പഴവർഗമായ തണ്ണിമത്തൻ,മാതളം,ആപ്പിൾ, ഇവയൊക്കെ വളരെ നല്ലതാണ് .ഇവ  രോഗങ്ങൾ പരത്തുന്ന അനാണുക്കളോട് പൊരുതുവാൻ ആവിശ്യമായ ആന്റിഓക്സിഡന്റുകൾ  നമ്മുടെ  ശരീരത്തിൽ  ഉത്പാദിപ്പിക്കുന്നു.ഓരോ ആഹാരത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്.നമ്മൾ ആഹാരംവലിച്ചു വാരി കഴിക്കരുത് .കൃത്യമായ ഒരു ആഹാരക്രമം എപ്പോഴും പാലിക്കണം മറ്റൊന്ന് നമ്മുടെ ശരീരത്തിൽ ജലാംശത്തിന്റെ ആവശ്യകത അത്യന്താപേക്ഷികമാണ്.അതുകൊണ്ട് തന്നെ വെള്ളം കുടിക്കുന്നതിൽ യാതൊരു കുറവും വരുത്തരുത്.കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് മൂലം നമ്മുടെ ശരീരത്തിലെ വിഷമിഷങ്ങൾ പുറന്തള്ളപ്പെടുന്നു.
            സാധാരണയായി കുട്ടികൾ ജനിച്ച്  മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ പല വാക്‌സിനുകളും നൽകാറുണ്ട്.ഇവയും ഒരു രോഗപ്രതിരോധ മാർഗമാണ്.ബി.സി.ജി.വാക്‌സിൻ,പോളിയോ തുള്ളിമരുന്ന്,ഡി.പി.ടി.വാക്‌സിൻ,മീസിൽസ് വാക്‌സിൻ,ഡിഫ്ത്തീരിയ വാക്‌സിൻ ഇവയൊക്കെ കുട്ടികൾക്കു ഭാവിയിൽ ഉണ്ടാവുന്ന ജീവനു  അപകടമുണ്ടാക്കിയേക്കാവുന്ന അസുഖങ്ങൾക്കെതിരെ ഉള്ളതാണ്.വാക്‌സിനേഷൻ എടുത്തത് കൊണ്ട് നമുക് പല മാരക രോഗങ്ങളെയും പ്രതിരോധോകാൻ കഴിയും.പേപ്പട്ടി കടിക്കുമ്പോൾ നമ്മൾ കുത്തിവെയ്പ് എടക്കാറുണ്ട്.അത് വിഷബാധ നമ്മുടെ ശരീരത്തിൽ എത്താതിരിക്കാൻ എടക്ക്‌ണ ഒരു രോഗപ്രതിരോധമാർഗമാണ്.
         മറ്റൊന്ന്  ബോധവത്കരണമാണ്.ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചും മറ്റുമൊക്കെ നമുക് ജനങ്ങളെ ബോധവാന്മാരാക്കാം.സമൂഹത്തിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണ്.
        ഇന്ന് ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ലോൿമൊട്ടാകെ പടർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് 'കൊറോണ' എന്ന വൈറസ്.ഈ വൈറസ് ചൈനയിലെ വുഹാനിൽ വ്യാപിച്ചപ്പോൾ  തന്നെ ലോകാരോഗ്യ സംഘടന കൂടുതൽ മുൻകരുതലുകളും കർശനമായ പ്രതിരോധ മാർഗങ്ങളും എടുക്കേണ്ടതായിരിക്കുന്നു.ഈ വൈറസിനെ തടയാനായി നമുക്ക് പ്രതിരോധ മാർഗങ്ങൾ  സ്വീകരിക്കുക എന്നത് അല്ലാതെ വേറെ പ്രതിവിധി ഒന്നും തന്നെ ഇല്ല .ശ്വാസകോശാസ്രവങ്ങളിലൂടെയാണ് ആണ് ഈ രോഗം പകരുന്നത്.രോഗി മൂക്കും വായും മറയ്ക്കാതെ തുമ്മുകയോ ചുമക്കുകയോ ചെയ്യുന്നത് രോഗം പകരാൻ കാരണമാകും.
 പ്രതിവിധിയേക്കാൾ നല്ലത് പ്രതിരോധമാണ്.
</writing> 
അതുല്യ കുമാർ
7 സി എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം