എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ തിരിനാളം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ തിരിനാളം

'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന കേരളത്തിലെ ഒരു ചെറിയ മലയോരഗ്രാമം.മലകളും പുഴകളും ആ ഗ്രാമത്തിന്റെ ലാളിത്യം വിളിച്ചോതുന്നു.അന്നന്നത്തെ ആഹാരത്തിനു വേണ്ടി ജോലി ചെയ്യുന്ന ആളുകൾ. അവർ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ഒത്തൊരുമയോടെ ജീവിക്കുന്നു. ഗ്രാമത്തിൽ ഒരു ഫാക്ടറി ഉണ്ട്.പക്ഷെ കാലക്രമേണ ആ ഫാക്ടറിയിലെ തൊഴിലാളികൾക്കു അസുഖങ്ങൾ ബാധിച്ചു തുടങ്ങി.ഫാക്ടറിയിൽ നിന്നും അവശിഷ്ടങ്ങൾ പുഴയിലേക്കാണ് ഒഴുക്കുന്നത്.ഈ വെള്ളം അവർ പല തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്.

ഫാക്ടറി തൊഴിൽലാളികളിൽ അറുപത് വയസ്സ് കഴിഞ്ഞ ശ്രീധരൻ,നാസർ,രാമുണ്ണി എന്നിവർ ഫാക്ടറി ഉടമകൾക് എതിരെ സംസാരിച്ചുതുടങ്ങി.ഉടമയായ ദീപു അവരെ ഭീഷണിപ്പെടുത്തുകയും ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു.മൂന്നുപേരും എന്ത് ജോലിയും ചെയ്യാൻ തയ്യാറുള്ളവരാണ്.അങ്ങനെ അവർ കൃഷി തുടങ്ങി.ഒരു ദിവസം പെട്ടെന്ന് ശ്രീധരൻ പാടാത്ത കുഴഞ്ഞ വീണു.അപ്പോൾത്തന്നെ ശ്രീധറിനെ ആശുപത്രിയിൽ എത്തിച്ചു.ആരോഗ്യവാനാകാൻ ശ്രീധരന് സാധിച്ചില്ല.ചുമയും ശ്വാസതടസ്സവും അയാളെ അവശനാക്കി.രാമുണ്ണിയും നാസറും അയാളുടെ കുടുംബത്തെ സഹായിച്ചു പോന്നു .ഫാക്ടറിയിൽ നിന്നുള്ള പുക അന്തരീക്ഷത്തെയും ജലസ്രോതസ്സുകളെയും മലിനമാക്കി.ഗത്യന്തരമില്ലാതെ ആ ഗ്രാമത്തിലുള്ളവർ ജലത്തിനായി മൈലുകൾ സഞ്ചരിക്കേണ്ടി വന്നു.ആയിടക്കാണ് കൊറോണ എന്ന മഹാമാരി ലോകത്തെ ഒട്ടാകെ ആക്രമിച്ചത്.അതിന്റെ പരിണിത ഫലങ്ങൾ ആ ഗ്രാമത്രയും സാരമായി ബാധിച്ചു.ഗവണ്മെന്റ് ലോക്ക് ഡൗണും മറ്റ് കർശന നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു.തൽഫലമായി ഫാക്ടറി അടച്ചിട്ടു . ഗ്രാമ നിവാസികൾ ദുരിതത്തിൽ ആകുകയും ചെയ്തു.

കുറച്ച നാൾ കഴിഞ്ഞപ്പോൾ ശ്രീധറിന്റെ അസുഖത്തിന് മാറ്റം വന്നു.ശ്രീധറിനെ പോലെ രോഗബാധിതരായ ഒരുപാടുപേർ ആ ഗ്രാമത്തിൽ ഉണ്ടായിരുന്നു.അവരൊക്കെ പതിയെ പതിയെ സുഖം പ്രാപിച്ചു.അന്തരീക്ഷം ശുദ്ധമായി.ഫാക്ടറി പ്രവർത്തന രഹിതമായപ്പോൾ അസുഖങ്ങളും കുറഞ്ഞു വന്നു.

ദ്രോഹിക്കാതെയും മരങ്ങൾ വെട്ടാതെയും ജല സ്രോതസ്സുകൾ സംരക്ഷിച്ചും നമ്മുടെ പ്രകൃതിയെ സ്നേഹിച്ചും കഴിഞ്ഞാൽ ഒരു പരിധി വരെ നമുക് എല്ലാത്തിനെയും നേരിടാൻ കഴിയും .

ഭാഗ്യ
5 ബി എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ) തിരുവനന്തപുരം വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ