എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പരിസ്ഥിതി ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ലേഖനം  

പരിസ്ഥിതിയും മനുഷ്യനും പരിസ്ഥിതി സംരക്ഷണം നമ്മുടെ ആവശ്യമാണ്. പരിസ്ഥിതിയുടെ ദോഷമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു സാമൂഹിക വിപത്ത് ജീവിതം സുഖ പൂർണ്ണമാക്കാൻ ഉള്ള മനുഷ്യന്റെ അന്വേഷണം സംഭാവന ചെയ്ത ഒരു വസ്തുവാണ് പ്ലാസ്റ്റിക്. സമയത്തെയും സൗകര്യത്തെ യും മെച്ചപ്പെടുത്തുക എന്ന ആശയം നൂതന കണ്ടുപിടിത്തങ്ങൾക്ക് അടിത്തറആകുന്നു. കൊണ്ടുനടക്കാനും സൂക്ഷിച്ചുവെക്കാനും കൈമാറ്റം ചെയ്യാനും വൃത്തിയായി വയ്ക്കാനും മനുഷ്യനെ ഏറെ സഹായിച്ച പ്ലാസ്റ്റിക് ഇന്ന് ഭൂമിയുടെ കാലൻ ആണ്. ഏതൊരു വസ്തുവും നശിക്കുകയോ മാറ്റത്തിന് വിധേയമാവുക യോ ചെയ്തില്ലെങ്കിൽ അത് ഭൂമിക്ക് ബാധ യാവും. മനുഷ്യൻ തന്നെ മരിച്ചില്ലെങ്കിൽ എന്തായിരിക്കും സ്ഥിതി? ഒന്നു കണക്കുകൂട്ടി നോക്കൂ, ഭൂമിക്ക് ഭാരം ആവില്ലേ, ഏതായാലും നിലനിൽപ്പ് നാശത്തിൽ ഊടെ ആണെന്ന് കാണാം. ഇവിടെയാണ് പ്ലാസ്റ്റിക് വിജയിച്ചത്. അവൻ മരിക്കുന്നില്ല. അതുകൊണ്ടുതന്നെ മണ്ണിനു താങ്ങാനാവാത്ത വിധം ഭീകരമാണ് അവന്റെ സാന്നിധ്യം. പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക, പുനരുപയോഗം കൂട്ടുക, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വലിച്ചെറിയാതെ ഇരിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങളെ തരംതിരിച്ച് സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ കർശന ശീലങ്ങൾ ആക്കി മാറ്റി പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കാതെ നാം തന്നെ നമ്മുടെ ഭൂമിയെ സംരക്ഷിച്ചേ മതിയാവൂ. ഇപ്പോൾ കേരള സർക്കാർ നിയമംമൂലം പ്ലാസ്റ്റിക് നിരോധിച്ചു. ഇനിയെങ്കിലും ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ ഇരിക്കുക. പ്ലാസ്റ്റിക്കിനെ റീസൈക്കിൾ ചെയ്യുക.


ആവണി. A
6 B ഹൈമവതി വിലാസം യു പി സ്കൂൾ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം