എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/കോവിഡ്‌

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്‌


ഈ കോവിഡ് കാലത്ത് ഒരുപാട് സഹോദരങ്ങൾ പല രാജ്യങ്ങളിൽ നിന്നായിരുന്നു നമ്മെ വിട്ടുപിരിഞ്ഞു. കോവിഡ് കാലം നമ്മെ നന്നായി ബുദ്ധിമുട്ടിക്കുന്നു. പ്രളയം വന്നപ്പോൾ വീടും കൃഷിയുമെല്ലാം നശിച്ചുപോയ ഒരുപാട് പാവപ്പെട്ടവരെ രക്ഷിക്കാൻ നമ്മുടെ സർക്കാരും കടലമ്മയുടെ മക്കളായ മത്സ്യത്തൊഴിലാളികളും നമ്മെ രക്ഷിച്ചു. വീട് നഷ്ടപെട്ടവർക് വീടും കൃഷിനശിച്ചവർക് ധനസഹായവും കേരള സർക്കാർ ഒരുക്കി. നിപ എന്നാ വൈറസ് കേരള മണ്ണിൽ പൊട്ടിപുറപ്പെട്ടപ്പോൾ നമ്മൾ ഒറ്റകെട്ടായി നിന്ന് അതിനെ തുരത്തി. പ്രളയത്തെയും നിപയെയും നമ്മൾ അതിജീവിച്ചു. കൊറോണ എന്ന മഹാമാരി ഒരുപാട് മനുഷ്യരെ കൊന്നൊടുക്കി കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ഇപ്പോൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. ചിലർ കോവിഡിനെ കുറിച്ച് ഒന്നും മനസിലാകാതെ സഞ്ചരിക്കുന്നു, അവരെ കാര്യം പറഞ്ഞു  ബോധ്യപ്പെടുത്തുന്ന നമ്മുടെ പോലീസ്. ഈ ഒരുപാട് സാഹചര്യത്തിൽ ഒരുപാട് മനുഷ്യർക്കു വരുമാനമാർഗ്ഗമില്ലതെയായി. എന്നാലും സമൂഹവ്യാപനം തടയാനായി  പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തീരുമാനത്തോട് ഞാനും പൂർണ്ണമായും യോജിക്കുന്നു. ലോകത്തുള്ള എല്ലാ ഡോക്ടർമാരും സ്വന്തം കുടുംബം ഉപേക്ഷിച്ചു നമ്മെ രക്ഷിക്കാൻ ദിനരാത്രങ്ങൾലോളം അധ്വാനിക്കുന്ന അവരെയാണ് പ്രശംസിക്കേണ്ടത്. പ്രളയത്തെയും നിപ വൈറസിനെയും അതിജീവിച്ച നമ്മൾ ഈ കൊറോണ കാലത്തെയും അതിജീവിക്കും. കൊറോണ വൈറസ് ബാധിച്ചു മരിച്ച നമ്മുടെ സഹോദരങ്ങളുടെ ആത്മശാന്തിക്കായി പ്രാർത്ഥികാം. നമ്മുക്ക് കൊറോണ വൈറസിനെ ഒറ്റകെട്ടായി തുരത്താം.      

 

ചന്ദ്ര ഷിജി
7 A ഹൈമവതി വിലാസം യു പി സ്കൂൾ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം