എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ആരോഗ്യശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യശുചിത്വം
      ശുചിത്വം എന്ന വാക്ക് എടുത്തിരിക്കുന്നത് ' ഹൈജിൻ ' എന്ന ഗ്രീക്ക് പദത്തിൽ നിന്നും 'സാനിറ്റേഷൻ 'എന്ന ഇംഗ്ലീഷ് പദത്തിൽ നിന്നും ആണ് .ആരോഗ്യം,വൃത്തി,ശുചിത്വം എന്നാണ് ഈ വാക്കിന്റെ അർത്ഥം .വ്യക്തിശുചിത്വം ,സാമൂഹ്യശുചിത്വം ,രാഷ്ട്രീയശുചിത്വം ഇവയെല്ലാം ശുചിത്വത്തിൽ ഉൾപ്പെടും.ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ് കൂടുതൽ രോഗങ്ങൾക്ക് കാരണം .അത് കൊണ്ട് നാം വ്യക്തിശുചിത്വം പാലിക്കുക തന്നെ വേണം .ഉദാഹരണത്തിന് ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപോയോഗിച്ച് കഴുകുന്നത് ,നഖം വെട്ടി വൃത്തിയാക്കുന്നത് ,രാവിലെയും രാത്രിയും പല്ല് തേക്കുന്നത് ,വൃത്തിയുള്ള വസ്ത്രം ധരിക്കുന്നത്,ദിവസവും കുളിക്കുന്നത്,തുടങ്ങിയവയാണ്.ആരോഗ്യശുചിത്വം ശ്രദ്ധിക്കണം.ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക.ബേക്കറി പലഹാരങ്ങൾ ,അമിതാഹാരം എന്നിവ ഒഴിവാക്കുക,പഴങ്ങളും പച്ചക്കറികളും കഴുകി അത്തരം ഉപയോഗിക്കുക,ദിവസവും രണ്ട്  ലിറ്റർ വെള്ളം കുടിക്കുക,എട്ട് മണിക്കൂർ ഉറങ്ങുക,തുടങ്ങിയവയാണ്.വ്യക്തിശുചിത്വം പോലെ പ്രാധാന്യമുള്ള മറ്റൊന്നാണ് പരിസരശുചിത്വം .
         ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരുപോലർ മലിനമായിരിക്കുന്നു.എന്താണിതിനു കാരണം? നഗരങ്ങൾ വരുന്നു വ്യവസായങ്ങൾ വളരുന്നു.ഇവിടെ നിന്ന് ഉണ്ടാകുന്ന മാലിന്യങ്ങൾ എവിടെ നിക്ഷേപിക്കും ?മാലിന്യങ്ങൾ സംസ്കരിക്കാനുള്ള ഒരു ശാസ്ത്രീയമാർഗങ്ങളും  ഇവിടെ ഇല്ല.ഇവ ജലാശയങ്ങളിലോ റോഡുകളിലോ അതുമല്ലെങ്കിൽ ഏതെങ്കിലും വീടുകളുടെ മുൻപിലോ നിക്ഷേപിക്കും അപ്പോൾ പരിസ്ഥിതി മലിനമാക്കുന്നു.രോഗങ്ങൾ പടരുന്നു.വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.മാലിന്യങ്ങൾ ,പ്ലാസ്റ്റിക് മാലിന്യങ്ങൾ ,എന്നിങ്ങനെ വേർതിരിച്ച സംസ്കരിക്കുക.ജൈവവമാലിന്യങ്ങളിൽ നിന്ന് ജൈവവളവും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കുകയും ചെയ്യാം.നാം വൃത്തിയായി നടക്കുന്നതോടൊപ്പം നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുക.ആരോഗ്യപരിപാലനത്തിനായി ആഴ്ചയിൽ ഒരു ദിവസം  ഡ്രൈ ഡേ ആചരിക്കുക.ഇവയ്‌ക്കെല്ലാം പുറമെ സ്വന്തം ശരീരത്തെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ  കൃത്യമായ ഇടവേളകളിൽ കൃത്യമായ അളവിലുള്ള ഭക്ഷണവും ധാരാളം ജലവും കുടിക്കുക.ദിവസവും വ്യായാമം ദിനചര്യയിൽ ഉൾപ്പെടുത്തുക.വ്യക്തിശുചിത്വത്തോടെ ഒപ്പം സാമൂഹിക ശുചിത്വം കൂടി ഉറപ്പ് വരുത്തി ആരോഗ്യമുള്ള ഒരു ജനതയ്ക്കായി നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം .
ഫാത്തിമ മുഹമ്മദ് റാഫി
7എ എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ) കുരക്കണ്ണി തിരുവനന്തപുരം വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം