എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/മുട്ട വില്പനക്കാരന്റെ വിജയം

Schoolwiki സംരംഭത്തിൽ നിന്ന്
മുട്ട വില്പനക്കാരന്റെ വിജയം

ഒരിക്കൽ ഒരു ഗ്രാമത്തിൽ ജഗൻ എന്ന് പേരുള്ള ഒരു കൂലിപണിക്കാരനുണ്ടായിരുന്നു. അയാൾ നന്ദൻ എന്നു പേരുള്ള പണക്കാരന്റെ കൃഷിസ്ഥലത്താണ് പണി യെടുക്കുന്നത് .നന്ദൻ അവർക്കു ജോലിക്കനുസരിച്ചുള്ള കൂലിയും കൊടുത്തിരുന്നു. ഒരു ദിവസം നന്ദന്റെ കാര്യസ്ഥൻ ജോലിക്കാരോട് മോശമായി പെരുമാറി. ഒരു ദിവസം ജഗൻ ജോലിചെയ്തു കൊണ്ടിരിക്കുമ്പോൾ ശ്രദ്ധതിരിഞ്ഞു പെട്ടെന്ന് അവന്റെ കൈ മുറിഞ്ഞു. ജോലി ക്കാരെല്ലാവരും ഓടി വന്നു.ജഗന്റെ കൈയിൽ ഒരു സ്ത്രി തുണി വച്ചു കെട്ടി കൊടുത്തു. ജഗൻ മരത്തിന്റെ തണലിൽ ഇരിക്കുമ്പോൾ കാര്യസ്ഥൻ വന്ന് ജഗനോട് ചോദിച്ചു "എന്താ ജഗാ നീ പണി ചെയ്യാതെ ഇരിക്കുന്നത്, വെറുതെ വന്ന് കൂലി വാങ്ങാനാണോ നീ വന്നത് "അപ്പോൾ ഒരു സ്ത്രീ പറഞ്ഞു അദ്ദേഹത്തിന്റെ കൈ മുറിഞ്ഞിരിക്കുകയാണ്. ജഗനെ കാര്യസ്ഥൻ ഒരുപാട് വഴക്കുപറഞ്ഞു. ജഗൻ ഒന്നും മിണ്ടാതെ വീട്ടിലേക്കു നടന്നു. വീട്ടിൽ ചെന്ന് ഭാര്യയോട് നടന്ന കാര്യങ്ങൾ പറഞ്ഞു. അപ്പോൾ ഭാര്യ ജഗനോട് പറഞ്ഞു "നിങ്ങൾ വിഷമിക്കേണ്ട, നമുക്ക് കുറച്ചു കോഴിയെ വാങ്ങി വളർത്താം, അതിന്റെ മുട്ട വിറ്റ് പൈസയുണ്ടാകാം".ജഗൻ ചോദിച്ചു "കോഴിയെ വാങ്ങണമെങ്കിൽ പൈസവേണ്ടേ? ഭാര്യ പറഞ്ഞു, എന്റെ സ്വർണ്ണം കൊണ്ടു പോയി പണയം വച്ച് നമുക്ക് കോഴിയെ വാങ്ങാം. ജഗൻ ആദ്യം സമ്മതിച്ചില്ല, പിന്നീട് ഭാര്യ യുടെ നിർബന്ധത്തിനു വഴങ്ങി സമ്മതിക്കേണ്ടി വന്നു. അന്ന് തന്നെ അവർ സ്വർണ്ണ കടയിൽ പോയി സ്വർണ്ണം പണയം വച്ച് 2000 രൂപ വാങ്ങി.പിന്നീട് അവർ കോഴി വില്പനക്കാരന്റെ അടുത്ത് പോയി ഒരു കോഴിയുടെ വില ചോദിച്ചു, അയാൾ പറഞ്ഞു ഒരു കോഴിക്ക് 100, രൂപ, 10, കോഴിയെ വാങ്ങിയാൽ ഒരു കോഴി വെറുതെ തരാം. ജഗൻ 10, കോഴി വാങ്ങിയപ്പോൾ ഒരു പൂവൻ കോഴി യെ വെറുതെ കൊടുത്തു. 1000, രൂപ ജഗൻ കോഴി വിൽപ്പന ക്കാരന് കൊടുത്തു. അവർ കോഴിയേയും കൊണ്ടു വീട്ടിലേക്കു പോയി. അവർ മരക്കഷ്ണങ്ങൾ കൊണ്ട് കൂടുണ്ടാക്കി. പിറ്റേന്ന് ജഗന്റെ ഭാര്യ കൂടു തുറന്നപ്പോൾ 10, മുട്ടകൾ കിട്ടി. ജഗൻ അതും കൊണ്ട് മാർക്കറ്റിൽ പോയി മുട്ടകൾ വിറ്റ് 30, രൂപ സമ്പാദിച്ചു. അങ്ങനെ ഒരു മാസം കടന്നു പോയി, ഇപ്പോൾ ജഗന്റെ ഒരു മാസത്തെ പൈ സ 900, രൂപ യുണ്ട്. അത് കൊണ്ട് ജഗൻ 5കോഴി യെ കൂടി വാങ്ങി, പിറ്റേന്ന് അവർക്ക് 15, മുട്ടകൾ കിട്ടി, അതു വിറ്റ് 35, രൂപ കിട്ടി. അങ്ങനെ ഒരു മാസം കടന്നു പോയി, ഇപ്പോൾ അവർക്ക് ലാഭം കൂടി. അങ്ങനെ അവർ കുറച്ചു കോഴിയെ കൂടി വാങ്ങി,കൂടുതൽ മുട്ട വിറ്റ് കാശ് സമ്പാദിച്ചു. ജഗന്റെ ഭാര്യ വനജ യുടെ പണയം വച്ച സ്വർണ്ണം എടുത്തു. വനജക്കു പുതിയ ഒരു മൂക്കുത്തി വാങ്ങി. ഇപ്പോൾ ജഗന് 50, കോഴി ഉണ്ട് ഒരു ഫാം തുടങ്ങി, അതിൽ ജോലിക്കാർ ഉണ്ട്, അങ്ങനെ ജഗൻ ഒരു വ്യവസായി ആയി. ജഗന്റെ ചെറിയ വീട് ഒരു വലിയ വീടാക്കി, അവർ അതിൽ സുഖമായി ജീവിച്ചു. ഗുണപാഠം.. ജീവിതത്തിൽ ഒരു അവസരം മാത്രമേ ലഭിക്കുകയുള്ളു, അതു വേണ്ടപോലെ ഉപയോഗിക്കുക.


Aiswarya
9F എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ