എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് രോഗം 2019

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് രോഗം 2019
                          സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ച വ്യാധിയാണ് കൊറോണ (covid19).2019-20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ വൈറസ് ആണ്. ചൈനയിലെ ഹ്യൂബൈ പ്രവിശ്യയിലെ വുഹാനിലാണ് രോഗം 2019 ഡിസംബർ 10 ിൽ ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ച വ്യാധി ലോകം മുഴുവനും പടർന്നു. 2020 ജനുവരി 30 ിന് ലോകാരോഗ്യ സംഘടന വൈറസിന് 2019-nCov എന്ന പേരു നൽകി. 1% മുതൽ 4% വരെ മരണനിരക്ക് കണക്കാക്കുന്നു. രോഗബാധിതരുടെ പ്രായമനുസരിച്ച് മരണനിരക്ക് 15% വരെ ആകാം.

അടയാളങ്ങളും ലക്ഷണങ്ങളും:

                       പ്രധാനമായും പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ ആണ് കാണാറുള്ളത്. ഇപ്പോൾ പുതിയതായി റിപ്പോർട്ട് ചെയ്ത കേസുകളിൽ ഇത്തരം ലക്ഷണം ഇല്ലാത്തവരും ഉണ്ട്. ഇത് കൂടാതെ വയറിളക്കം, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയും കാണാറുണ്ട്. വൈറസ് ശരീരത്തിലെത്തിയ ആൾക്കാരിൽ 97.5% പേർക്ക് 11 മുതൽ 15 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ ഇപ്പോൾ ചുരുക്കം ചിലരിൽ 30 ദിവസത്തിന് ശേഷവും കോവിഡ് ഉള്ളതായി തെളിഞ്ഞിട്ടുണ്ട്.

കാരണം:

                   സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ്-2 ആണ് ഈ രോഗത്തിന് കാരണം. ഇത് 2019-ലെ 2019-nCovന് കാരണമായി. ചുമ, തുമ്മൽ എന്നിവയിൽ നിന്നുള്ള ശ്വസന തുള്ളികൾ വഴിയാണ് വൈറസ് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്.
                     ഈ വൈറസ് മ്യഗങ്ങളിൽ നിന്ന് ഉത്ഭവിച്ചതാനെന്നു കരുതപ്പെടുന്നു. ചൈനീസ് സർക്കാർ പുറത്തുവിട്ട എപ്പിഡെമോളജിക്കൽ പഠനത്തിൽ ഇത് സൂചിപ്പിക്കുന്നു. 2020 ജനുവരിയുടെ തുടക്കത്തിൽ അണുബാധയുടെ പ്രാഥമിക ഉറവിടം മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി മാറി.

രോഗനിർണയം:

                      ലോകാരോഗ്യ സംഘടന ഈ രോഗത്തിനായി നിരവധി ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾ പ്രസിദ്ധികരിച്ചു. പരിശോധനയ്ക്ക് തത്സമയ റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ (rRT-PCR) ഉപയോഗിക്കുന്നു. സ്രവ സാമ്പിളുകളിൽ പരിശോധന നടത്തുന്നു. ഫലങ്ങൾ സാധാരണയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലഭ്യമാണ്. രക്തസാമ്പിളുകളിലും പരിശോധന നടത്താം. പക്ഷേ ഇവയ്ക്ക് രണ്ടായ്ചയ്ക്കുള്ളിൽ എടുത്ത രണ്ടു രക്ത സാമ്പിളുകൾ ആവശ്യമാണ്, ഫലങ്ങൾ ഉടനടി ലഭ്യമല്ല. ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ടെസ്റ്റുകളും ആന്റിബോഡി ടെസ്റ്റ് കിറ്റുകളും ഉപയോഗിച്ച് covid19 പരിശോധന നടത്തും. ഇതുവരെ വൈറസ് ഘടകങ്ങളെ ഗർഭിണികളുടെ അമ്നിയോട്ടിക് ദ്രവത്തിലോ മുലപ്പാലിലോ കണ്ടെത്തിയിട്ടില്ല.

രോഗം മൂർച്ഛിക്കുന്നത്:

                           50-60 ഉം അതിൽ കൂടുതലും പ്രായമായവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഗുരുതര അവസ്ഥയിൽ എത്തിച്ചേരാൻ 2 ½  ഇരട്ടി സാധ്യതയുണ്ട്.ഉയർന്ന രക്ത സമ്മർദ്ദം, പ്രമേഹം, ഹൃദയവൈകല്യങ്ങൾ എന്നിവയുള്ളവർക്ക് രോഗസാധ്യത 2 മുതൽ 3 വരെ ഇരട്ടിയാകും.രക്തത്തിൽ ഓക്സിജന്റെ അളവ് വളരെ താഴെുകയും 24 മുതൽ 48 മണിക്കൂറിനകം ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത 50 ശതമാനത്തിലേറെ കുറയുമ്പോൾ ആണ് രോഗം തീവ്രമാകുന്നു എന്ന് വിവക്ഷിക്കുന്നത്.

ചികിത്സ:

                      മനുഷ്യരിൽ, കൊറോണ വൈറസ് അണുബാധയ്ക്ക് ചികിത്സിക്കാൻ ഒരു മരുന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല.നിരവധി ആന്റിവൈറസ് മരുന്നുകൾ ഇതിനകം ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്.ക്ലോറോക്വിൻ പ്ലാക്വിൻ ദാറുനാവിർ,ഗാലിഡെസിവിർ,ഇന്റർഫെറോൺ ബീറ്റ , ലീഗ് തുടങ്ങിയവ പരീക്ഷിക്കപ്പെടുന്ന  ചില ആന്റി വൈറൽ മരുന്നുകളാണ്.

പ്രതിരോധം:

                        ആഗോള ആരോഗ്യ സംഘടനകൾ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികൾ പ്രസിദ്ധീകരിച്ചു.ഇതു തന്നെയാണ് മറ്റു കൊറോണ വൈറസുകൾക്കും ശുപാർശ ചെയ്തത്.

— വീട്ടിൽ തന്നെ താമസിക്കുക.

—യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക.

—കൊറോണ ബാധിച്ച രാജ്യങ്ങളിൽ ഒരു മാസത്തിനുള്ളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ :

   1. ദിശയിലേക്ക് വിളിക്കുക. ഫോൺ : 0471 2552056.
   2. 28 ദിവസം വീട്ടിൽ തന്നെ താമസിക്കുക. മറ്റുളവരുമായി സമ്പർക്കം ഒഴിവാക്കുക.
   3. ലോകാരോഗ്യ      സഘടനയുടെ നിർദ്ദേശങ്ങൾ പാലിക്കുക.

— പൊതു പരിപാടികൾ മാറ്റിവെയ്ക്കുക.

— സോപ്പും വെള്ളവും ഉപയോഗിച്ച് കൈഴുകുക.

— കഴുകാത്ത കൈകളിൽ കണ്ണുകളിലോ മൂക്കിലോ വായയിലോ തൊടരുത്.

— നല്ല ശുചിത്വം പാലിക്കുക.

— വീടിന് പുറത്തിറങ്ങുമ്പോൾ മുഖം മൂടി ഉപയോഗിക്കുക.

— വൈറസ് നാശിനികൾ (ഹാൻഡ് വാഷ്) ആയും പരിസരം ശുചീകരിക്കാനും ഉപയോഗിച്ചാൽ വൈറസ്സിനെ നശിപ്പിക്കാനാകും.

വാക്സിൻ ഗവേഷണങ്ങൾ :

                           അമേരിക്കയുടെ നാഷണൽ ഇൻസ്റ്റിട്യൂട് ഓഫ് ഹെൽത്ത് (NIH), മോഡേൺ ബയോടെക്നോളജി കമ്പനിയുടെ പകർച്ച വ്യാധി നിയന്ത്രണ വിഭാഗവുമായി ചേർന്ന് 2020 ജനുവരി 13 ന് വൈറസിനെതിരെ MRNA- 1273 എന്ന വാക്സിൻ പരീക്ഷണത്തിനായി പ്രയോഗിക്കുന്നതിന് CEPI ആണ് ഈ വാക്സിൻ ഉത്പാദിപ്പിക്കുന്നതിനു സാമ്പത്തിക സഹായം ചെയ്യുന്നത്. എന്ത് തന്നെയാലും നമ്മൾ ഈ രോഗത്തെയും അതിജീവിക്കുക തന്നെ ചെയ്യും.


ജിയോ മനോജ് തോമസ്
8 K എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം