എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാവിപത്ത്------ എൻറെ അനുഭവം-------

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന മഹാവിപത്ത്------ എൻറെ അനുഭവം-------

കൊറോണ എന്ന മഹാ വിപത്തിനെക്കുറിച്ചുള്ള എന്റെ അനുഭവകുറിപ്പാണ് ഞാൻ ഇവിടെ എഴുതുന്നത്. ആദ്യ ദിവസങ്ങളിൽ ഇതിനെക്കുറിച്ച് വലിയ ധാരണയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നും ഉണ്ടായ ഒരു വൈറസ് ആയിരുന്നു ഈ പകർച്ചവ്യാധിയായ കൊറോണ ( കോവിഡ് 19) എന്ന പേരിൽ പ്രചരിച്ചത്. ആദ്യമൊന്നും ഇത് നമ്മുടെ ഇന്ത്യയിൽ വരുമെന്ന ധാരണയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. എന്റെ വാർഷിക പരീക്ഷ തുടങ്ങിയ സമയമായിരുന്നു. വാർത്തകളിലൂടെ ഈ അസുഖത്തിന്റെ തീവ്രത എത്രത്തോളം എന്ന് മറ്റുള്ളവരെപോലെ ഞാനും മനസ്സിലാക്കി. ചൈനയിലെ ജനങ്ങളുടെ മരണസംഖ്യ ഉയർന്നുകൊണ്ടിരുന്നു.പിന്നീട് ഇത് മറ്റു രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചു.ഓരോ ദിവസം കഴിയുംതോറും മരണസംഖ്യ ഉയർന്നു കൊണ്ടിരുന്നു. ഈ അസുഖം ഇന്ത്യയിലും വന്നു. നമ്മുടെ കൊച്ചു കേരളത്തിലും എത്തി. നമ്മുടെ സർക്കാർ എല്ലാ മുൻകരുതലുകളും എടുത്തു. എന്റെ വാർഷിക പരീക്ഷ തുടങ്ങി.എല്ലാ പരീക്ഷകളും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും സർക്കാർ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വാർത്തകളിലൂടെ ഇതിന്റെ അവസ്ഥ ഞാൻ കാണുന്നുണ്ടായിരുന്നു .പുറത്തുപോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. ഈ മഹാവ്യാധി ലോകത്തിൽ നിന്നും പോവാൻ വേണ്ടി പ്രാർഥിക്കുന്നു. സർക്കാർ എല്ലാ നിർദ്ദേശങ്ങളും ജനങ്ങളൾക്ക് നൽകികൊണ്ടിരുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള ഏക വഴി ഇടയ്ക്കിടെ സോപ്പോ അല്ലെങ്കിൽ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകുക ,അത്യാവശ്യസാഹചര്യങ്ങളിൽ മാസ്ക് ഉപയോഗിക്കുക എന്നത് മാത്രമായിരുന്നു. കൊറോണ എന്ന ഈ മഹാവ്യാധിയെ പൂർണമായും ഇല്ലാതാക്കാൻ കഴിയും എന്ന വിശ്വാസത്തോടെ ഞാൻ നിർത്തുന്നു.


ATHIRA G
6G എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം