എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ഒരുക്കാം അവർക്കായി ഒരു കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുക്കാം അവർക്കായി ഒരു കൈത്താങ്ങ്

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന യാണല്ലോലോകം.അതിന്ഉദാഹരണമാണ് ദിനംപ്രതി ശീഥിലമായിക്കൊണ്ടിരിക്കുന്ന ഓരോ കുടുംബബന്ധങ്ങളും. ഇതിന് ഏറ്റവും ഉദാഹരണം ആവുക ജീവിതത്തിൻറെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി മാറ്റുന്ന വൃദ്ധജനങ്ങൾ .മക്കൾക്ക് വേണ്ടി സ്വന്തം ജീവിതം നയിക്കുന്ന മാതാപിതാക്കൾക്ക് അവഗണനയെന്ന പ്രതിഫലം തിരികെ ലഭിക്കുന്നത് പൂർണ്ണമായും അനീതിയാണ്. തറയിലും താഴത്തും വെക്കാതെ എന്നും മാറോടണച്ച് കൊച്ചു കുഞ്ഞുങ്ങൾ സൂക്ഷിക്കുന്ന പാവ പോലെ ജീവനാണ് ഓരോ മാതാപിതാക്കൾക്കും അവരുടെ മക്കൾ. സാഗരത്തിലെ ജലം പോലെ എങ്ങും സമ്പൂർണ്ണമായി നിറഞ്ഞു നിൽക്കുന്നത് പോലെയാണ് ഓരോ മാതാവും പിതാവും മക്കൾക്കായി ഹൃദയത്തിൽ നിറച്ചു വച്ചിരിക്കുന്ന സ്നേഹം. മക്കൾക്ക് വേണ്ടി അവരുടെ ഭാവിക്കായി എത്രയോ വിയർപ്പ് കണികകൾ അവർ പൊഴിക്കുന്നു; യഥാർത്ഥത്തിൽ അത് വെറുമൊരു വിയർപ്പ് തുള്ളി അല്ല മക്കളോടുള്ള സ്നേഹത്തിൻറെ മൂല്യം അർഹിക്കുന്ന തിളക്കമാർന്ന മുത്തുകളാണ് .എന്നാൽ ഇതാരും ഇന്ന് തിരിച്ചറിയാതെ പോകുന്നു . മക്കൾക്ക് നൽകുന്ന സ്നേഹത്തിൻറെ പകുതി പോലും അർഹിക്കാൻ ആവാതെ കത്തി എരിയുന്ന മനസ്സുമായി അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും ജീവിതം നരകതുല്യമായി മാറേണ്ടവരല്ല പോറ്റിയ അച്ഛനുമമ്മയും. മാതാപിതാക്കളുടെ ഒറ്റ വിരൽ തുമ്പ് പിടിച്ച് നടന്ന ഓരോ പൈതങ്ങളിലെ ഭൂരിഭാഗം പേരും ഇന്ന് മാതാപിതാക്കൾക്കായി ഒരു തുമ്പ് വിരൽ പോലും നീട്ടുവാൻ സ്വയം ലജ്ജിക്കുന്നു. ഇന്ന് കൂൺ പോൽ പൊന്തിടുന്ന വൃദ്ധസദനങ്ങളും അനാഥാലയങ്ങളും സ്വന്തം ജീവിതത്തിന് അടിത്തറയിട്ട് വേരുകളായ മാതാപിതാക്കളെ അവഗണിച്ചുകൊണ്ട് നീച പ്രവർത്തി ചെയ്യുന്ന മക്കളെയാണ് ചൂണ്ടിക്കാണിക്കുന്നത്. വാർദ്ധക്യത്തിൽ മക്കളുടെയും പേരമക്കളുടെയും സ്നേഹം ഏറ്റ് കഴിയേണ്ട ജീവിതങ്ങൾ...

അഭയ് കൃഷ്ണ
9 E എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം