എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ലോകം വിഴുങ്ങിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം വിഴുങ്ങിയ മഹാമാരി

2019 ൻ്റെ അവസാന ങ്ങളിൽ ചൈനയിൽ കണ്ടെത്തിയ മഹാമാരിയാണ് കോവിഡ് 19. ഇത് പരത്തുന്ന വൈറസിൻ്റ പേര് കൊറോണ വൈറസ് .ഇത് ചൈനയിലെ വുഹാനിൽ നിന്നാണ് ഉത്ഭവിച്ചത്. 6 മാസങ്ങൾ പിന്നിടുമ്പോൾ ലോക രാജ്യങ്ങൾ എല്ലാം തന്നെ ഈ രോഗത്തിൻ്റെ പിടിയിൽ ആണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ പെട്ടെന്ന് പകരുന്നു എന്നതാണ് കൊറോണ വൈറസിനെക്കുറിച്ച് പേടിപ്പെടുത്തുന്ന കാര്യം. ചുമ, പനി, ശ്വാസതടസ്സം ഇവയാണ് രോഗലക്ഷണങ്ങൾ.ഈ അസുഖത്തിന് ഒരു രാജ്യവും ഇത് വരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല.

                   ഇൻഡ്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് നമ്മുടെ കേരളത്തിലാണ്. ഈ വൈറസ് കാരണം ലോകത്ത് ഒത്തിരി ആളുകൾ മരണപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യവും ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. രാജ്യമൊട്ടാകെ ലോക് ഡൗൺപ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ കടകൾ മാത്രമേ തുറക്കുകയുള്ളൂ. എല്ലായിടത്തും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു. പരീക്ഷകളെല്ലാം മാറ്റി വച്ചിരിക്കുന്നു. സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി ഈ മഹാമാരിയെ നേരിടുകയാണ്. പ്രകൃതിയിൽ നിന്നും, ഗൃഹാന്തരീക്ഷത്തിൽ നിന്നും അകന്നു നിന്ന നമ്മൾ വീണ്ടും അതിലേക്ക് തിരിച്ചു വന്നിരിക്കയാണ്. ഭക്ഷണത്തിന് ഹോട്ടലുകളേയും, ഭക്ഷണ സാധനങ്ങൾക്ക് അന്യനാടുകളേയും സമീപിച്ചിരുന്നവർ വീടുകളിൽ ഭക്ഷണം ഉണ്ടാക്കുവാനും, സ്വന്തമായി കൃഷി ചെയ്യുവാനും തുടങ്ങി.നമ്മൾ വിചാരിച്ചാൽ നമ്മുടെ മുറ്റത്ത് പൊന്നു വിളയിക്കാൻ കഴിയും.                 
                 കഷ്ടപ്പാടുകളും, ബുദ്ധിമുട്ടുകളുമായി കടന്നു പോകുന്ന ഈ സമയത്ത് കുട്ടികളായ നമ്മൾ മടിയൻമാരായി മാറി നിൽക്കരുത്. നമ്മളാൽ കഴിയുന്നത് ചെയ്യണം. വീടും, പരിസരവും വൃത്തിയാക്കുക, സ്വന്തമായി അടുക്കളത്തോട്ടം നിർമ്മിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണം.പ്രകൃതിയിൽ ഉള്ള സമ്പത്തിനെതിരിച്ചറിയണം. ഇലക്കറികൾ, കുടപ്പൻ, ചക്കപ്പഴം, മാമ്പഴം പോലുള്ള പഴവർഗ്ഗങ്ങൾ എന്നിവയെല്ലാം പരമാവധി ഉപയോഗിക്കുക .കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തേക്കാൾ വളരെ വലിയ വിപത്താണെങ്കിലും പ്രളയത്തെ അതിജീവിച്ചതു പോലെ ഈ മഹാമാരിയേയും നമുക്ക് അതിജീവിക്കാൻ കഴിയും. 
               ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ഹാൻഡ് വാഷ് അല്ലെങ്കിൽ സാനിറ്റസർ ഉപയോഗിച്ച് ഇടക്കിടെ കൈകൾ കഴുകുക, സാമുഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നിവ നമ്മുടെ ശീലങ്ങളാക്കി മാറ്റി നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം. പൊതു സ്ഥലത്ത് തുപ്പുന്നതും ഒഴിവാക്കാം. ഒരു നല്ല നാളെക്കായി  പ്രവർത്തനങ്ങളും, പ്രാർത്ഥനകളുമായി കാത്തിരിക്കാം, നമുക്കെല്ലാവർക്കും!
നന്ദന എം.ബി
5 D എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം